
ജനിതക ഭക്ഷ്യസാമഗ്രികൾ
നിരോധിക്കണം
: ഡോ.കെ .കെ .എൻ കുറുപ്പ്
കോഴിക്കോട് :ഡൽഹിയിൽ നടക്കുന്ന ജനിതക ഭക്ഷ്യ സാമഗ്രികൾക്കും വിത്തുകൾക്കും എതിരായുള്ള കിസാൻ സഭകളുടെ സമരം ഏറ്റവും ആവശ്യമാണ്.

ഇന്ത്യയിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പരമ്പരാഗത കൃഷിരീതികളെയും നാടൻ വിത്തുകളെയും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഈ സമരങ്ങൾ പരമ്പരാഗത കൃഷിരീതികളുടെ പ്രാധാന്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നു.
ജനിതകമാറ്റം വരുത്തിയ ഭക്ഷണസാധനങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ മനുഷ്യന്റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് പല പഠനങ്ങളും ആശങ്കകൾ ഉയർത്തുന്നുണ്ട്.
അലർജികൾ, വിഷാംശം, ആന്റിബയോട്ടിക് പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകളും നിലവിലുണ്ട്.

വൻകിട കമ്പനികളുടെ ജനിതകമാറ്റം വരുത്തിയ വിത്തുകൾക്ക് പേറ്റന്റ് ഉള്ളതിനാൽ, കർഷകർക്ക് ഓരോ തവണയും വിത്തുകൾ വാങ്ങാൻ ഈ കമ്പനികളെ ആശ്രയിക്കേണ്ടി വരും.
ഇത് കർഷകരുടെ സാമ്പത്തിക ഭാരം വർദ്ധിപ്പിക്കുകയും അവരുടെ സ്വാശ്രയത്വം ഇല്ലാതാക്കുകയും ചെയ്യും. പരമ്പരാഗത വിത്തുകളുടെ ലഭ്യത കുറയുന്നതും കർഷകർക്ക് വെല്ലുവിളിയാണ്.
ഇന്ത്യയിൽ വിത്തുബാങ്കുകൾ വരുന്നതിന്റെ സൂചനകൂടിയാണിത്.
പഴയകാലത്തുള്ള വിത്തു കൈമാറ്റരീതികൾതന്നെ മാറ്റിയെടുത്ത് വിത്തുകൾ വിൽപ്പനച്ചരക്കാക്കുന്ന രീതിയാണിവിടെ നിലവിലുള്ളത് .
വയനാട്ടിൽ എൺപതിലധികം നെൽവിത്തുകൾ ഉണ്ടായിരുന്നത് ഇന്ന് പത്തോ പതിനഞ്ച് ആയി ചുരുങ്ങിയിരിക്കുന്നു .
ധാർവാറിലും മറ്റും മുളക്കാത്ത നെൽ വിത്തുകൾ കടം വാങ്ങി ആത്മഹത്യ ചെയ്യേണ്ടേ അവസ്ഥയിലെത്തിയ കർഷകരും ഇല്ലാതല്ല .
നഷ്ടപ്പെടുന്ന വിത്തുകളുടെ ഉൽപാദനമല്ലാതെ 9000 വഴുതിന ജനുസ്സുകളുള്ള നാട്ടിൽ ജനിതക വിത്തുകൾക്ക് യാതൊരാവശ്യവുമില്ല. ഇവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ പഠിക്കേണ്ടതാണ് .
കേന്ദ്ര ഭക്ഷ്യ വകുപ്പ് ഇക്കാര്യം ഗൗരവപൂർവം പരിഗണിക്കേണ്ടതാണെന്ന് ഭക്ഷ്യശ്രീ ബഹുജന സംഘടനയുടെ കേരള സംസ്ഥാന ചെയർമാൻ ഡോ.കെ .കെ .എൻ കുറുപ്പ് പ്രസ്‌താവിച്ചു .






വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group