പ്രകൃതിയിലേക്ക് മടങ്ങുക :Dr Suresh K Guptan,

പ്രകൃതിയിലേക്ക് മടങ്ങുക :Dr Suresh K Guptan,
പ്രകൃതിയിലേക്ക് മടങ്ങുക :Dr Suresh K Guptan,
Share  
പ്രൊഫ .ഡോ .സുരേഷ്  കെ ഗുപ്തൻ എഴുത്ത്

പ്രൊഫ .ഡോ .സുരേഷ് കെ ഗുപ്തൻ

2025 Jul 24, 12:18 AM
mannan

പ്രകൃതിയിലേക്ക് മടങ്ങുക

:Dr Suresh K Guptan, 

Arogya Institute of Medical Research Centre, 

Managalamkunnu, near Ottappalam, Palakkad.

ഇതൊരു ഇൻഫർമേഷൻ മാത്രമാണ്. ചികിത്സയല്ല.

പക്ഷഘാതം എന്നതിനെ കുറിച്ച് AIMRC ഡയരക്ടർ ശ്രീ പ്രൊഫസർ Dr സുരേഷ് കെ ഗുപ്തൻ , അറിവ് പകർന്നു നൽകുന്നു . 

 ഭാരതത്തിൽ ഓരോ മിനിറ്റിലുംഅഞ്ചുപേർ രക്തസമ്മർദ്ദംമൂലം പക്ഷഘതതാൽ ഒരുഭാഗം തളർന്നു വിഷമങ്ങൾ അനുഭവിക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.

ഓരോ അഞ്ചു മിനിറ്റിലും ഭാരതത്തിൽ പത്തുപേർ ഡിമെൻഷ്യ അഥവാ ഓർമ്മക്കുറവ് മൂലം ബുദ്ധിമുട്ടുന്നു എന്ന് ഞങ്ങളുടെ 35 കൊല്ലത്തെ പഠനം കണ്ടെത്തിയിട്ടുണ്ട്.. 

ഇതിന്റെ പ്രായം പറയുന്നത് നേരത്തെ മുപ്പത് വയസ്സായിരുന്നു എങ്കിൽ ഇപ്പൊ 18 വയസ്സ് മുതലുള്ള കൗമാരക്കാർ ആണെന്നതാണ് വേദനജനകം.

ഇത്രയും കൊല്ലത്തെ പഠനത്തിനിടയിൽ ഞങ്ങൾ കണ്ടെത്തിയിട്ടുള്ളത്, എഴുതരം ന്യുട്രിയന്റ്സ് ആണ്. വിശദീകരിച്ചു പറഞ്ഞാൽ പ്രധാനപ്പെട്ടഅഞ്ചു മൈക്രോ ന്യൂട്രിയെന്റ്സും(സൂക്ഷ്മ വിറ്റാമിൻ) രണ്ട് ധാത്ക്കളും മനുഷ്യനെ സ്ട്രോക്കിലേക്കും, ഡിമെൻഷ്യ അഥവാ ഓർമ്മക്കുറവിലേക്കും നയിക്കുന്നു എന്ന് ഞങ്ങളുടെ ഗവേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

 അതിന്റെ ന്യുറോ വിഭാഗം മേധാവി എന്ന നിലയിൽ എനിക്ക്ലോകത്തോട് പറയാനുള്ളത്.

ആദ്യത്തെ മൂലകമായ സിങ്ക് എന്ന തിനെ കുറിച്ചാണ്.

മനുഷ്യ ശരീരത്തിൽ സിങ്ക് 400 ലേറെ ഉപാഅപചയ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. ഇത് മത്തൻ, പപ്പായ, തണ്ണിമത്തൻഎന്നിവയുടെ വിത്തുകളിലും കക്കയിറച്ചി, ഞണ്ട്, ചെമ്മീൻ എന്നിവയിലും പ്രകൃതി ധാരാളമായി നൽകിയിരിക്കുന്നു.

വിറ്റാമിൻ E അഥവാ ടോക്കോഫെറൽ അസറ്റേറ്റ്. മനുഷ്യന്റെ ഒൻപത് സിസ്റ്റങ്ങളും എൻപത് അവയവങ്ങളും(മസ്തിഷ്ക്കം, ഹൃദയം, ചെറുകുടൽ, വന്കുടൽ, കരൾ തുടങ്ങി മസ്കുലോസ്കിലിറ്റൽ സിസ്റ്റം വരെ ) പ്രവർത്തിക്കുന്നത് വിറ്റാമിൻ E യുടെ പങ്കു വലുതാണ്.  

ഈ വിറ്റാമിന്റെ അപകടകരമായ കുറവ് ആണ് സ്ട്രോക്കിന്‌ മറ്റൊരു കാരണം.കൂടാതെ ക്യാൻസർ രോഗികൾക്കും വിറ്റാമിൻ E കുറഞ്ഞാൽ അപകടമാണ്..

വിറ്റാമിൻ D , D2 (എർഗോ കാൽസിഫറൽ ഹോർമോൺ) ഇത് ശുദ്ധമായ കൂണിൽ മാത്രം ലഭിക്കുന്നു.

വിറ്റാമിൻ D3. 95% വും സൂര്യപ്രകശത്തിലും, കടൽ മത്സ്യത്തിലും ലഭിക്കുന്നു.

ഇതിൽ നാലാമത്തേത് ബി കോംപ്ലക്സ് ആണ്.

B1 മുതൽ B 17 വരെ (ഞങ്ങളുടെ പുതിയ പഠനം പറയുന്നു, 12:ഓളംബി കോംപ്ലക്സ് അംഗങ്ങൾ ഉണ്ട്)

ഇത് തവിടു കളയാത്ത ധാന്യങ്ങളിൽ നിന്നുംധാരാളമായി ലഭിക്കുന്നു.

ഇതിൽ ഒരു അപകടകാരിയായ അമിനോ ആസിഡ് മസ്തിഷ്ക ആഘതവുമായി ബന്ധപ്പെട്ടു കിടക്കുന്നു.അതാണ്‌ ഹോമോ സിസ്റ്റീൻ.

നമ്മുടെ തെറ്റായ ആഹാരരീതിയാണ് ഇത് കൂടാൻ പ്രധാന കാരണം. ബേക്കറി സാധനങ്ങൾ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ എന്നിവയാണ് വില്ലൻ..മാത്രമല്ല, ഇത്നാഡീ ഞരമ്പിലെ മൈലേൻ (രക്തക്കുഴലിന്റെ പുറംപാളി) നും അപകടമാണ്.

തവിടു കളഞ്ഞു വെളുപ്പിച്ച അരിയും ഗോതമ്പും കഴിക്കുന്നത് വഴി ഒരു മനുഷ്യൻ മസ്തിഷ്ക ആഖാതത്തിനും ഓർമ്മക്കുറവിലേക്കും വേഗം അടിപ്പെടുന്നു.

പിന്നീട് വരുന്നതാണ് ക്രിയാറ്റിന്... ഇത് റെഡ് മീറ്റിലും, ചിക്കനിലും, മറ്റണിലും, മറ്റു ഡയറി പ്രൊഡക് ട്ടിലുംമാത്രം ലഭിക്കുന്നതാണ്..

എന്നാൽ നോൺ വെജ്നു പ്രോത്സാഹനംകൊടുക്കാത്തതിനാൽ., പച്ചപ്പുല്ലു തിന്നുന്ന പശു എരുമ ആട് എന്നിവയുടെ പാലിൽ നിന്നുള്ള ഉത്പന്നങ്ങ്ങളിൽ ക്രീയറ്റിന് അടങ്ങിയിട്ടുണ്ട്.

ഏറ്റവും പ്രധാനപ്പെട്ട മറ്റോന്നാണ് DHA അഥവാ ഒമെഗാ3 ഇതിനെക്കുറിച്ച് ഏറ്റവും കൂടുതൽ പഠനം നടത്തിയ ഒരാളെന്ന നിലയിൽ ആധികാരികമായിപറയട്ടെ DHA അഥവാ ഒമെഗാ3 (മീനെണ്ണ)

ഓർമ്മക്കുറവിനും മസ്തിഷ്ക ആഘാതം സംഭവിച്ചവർക്കുംഏറ്റവുംപ്രധാനപ്പെട്ടതാണ്.

മാനസീക നിലയെ താറു മാറാക്കാൻ ഈ DHA ക്ക് കഴിവുണ്ട്. എന്നാണ് ഞങ്ങളുടെ ഞെട്ടിക്കുന്ന കണ്ടെത്തൽ....

ഭാരതത്തിൽ മിക്കപേരും സസ്യാഹാരികൾആയതിനാൽ തന്നെ ഓമെഗാ 3 യുടെ കുറവ് റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ട്.

മറ്റൊന്നു മാഗ്നീഷ്യം ആണ്.

ബദാമ് പരിപ്പിലും കശുവണ്ടി കൊകോ പച്ചപ്പുല്ലു തിന്നുന്ന പശുവിന്റെ പാലിലും ഇത് ധാരാളമുണ്ട്.

ഇത് ന്റെ കുറവ് നൂറു മനുഷ്യരിൽ 47 പേർക്കും ഉണ്ട് എന്നതാണ് വാസ്തവം.

ഇതൊരു ന്യുറോ പ്രോട്ക്റ്റീവ് മിനറൽ ആണ്.

 നിങ്ങളുടെ ബ്ലഡ്‌ പ്രെഷർ നിയന്ത്രിക്കാൻ, മാസ്‌തിഷ്കതെ ശാന്തമാക്കാൻ ഓർമ്മക്കുറവിനെ ഇല്ലാതാക്കാൻ മഗ്‌നീഷ്യം സ്വാദീനിക്കുന്നുണ്ട്.

ശരീരത്തിലെ 700 ലേറെ പ്രവർത്തനങ്ങൾക്കാണ് മഗ്‌നീഷ്യം ആവശ്യമുള്ളത്... 

2021 ലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച് ന്റെ പഠനത്തിൽ പറയുന്നു. 100 ൽ 47 മനുഷ്യർ മഗ്‌നീഷ്യം കുറവുണ്ട് എന്ന്.

ഭാരതത്തിന്റെ പ്രധാന പ്രശ്നം തന്നെ ഈ മഗ്‌നീഷ്യത്തെപ്പറ്റി ജനങ്ങൾക്ക് അറിവില്ല എന്നുള്ളതാണ്.. മിക്ക മാറാരോഗങ്ങളുടെയുംഅപൂർവ രോഗങ്ങളുടെയും മൂലകാരണം മഗ്‌നീഷ്യം കുറവാണ് എന്ന് ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആയതിനാൽ നിങ്ങൾ നട്സ്,ലീഫി വെജിറ്റബിൾ, കൊകോ പൌഡർ, ഹാൻഡ് മൈട് ചോക്ലറ്റ് എന്നിവ ആഹാരത്തിൽഉൾപെടുത്തുക.

പ്രകൃതിയിലേക്ക് മടങ്ങുക.

ഇതൊരു ഇൻഫർമേഷൻ മാത്രമാണ്. ചികിത്സയല്ല.

പൊതുജനങ്ങൾക്ക് അറിവ് പകർന്നു നൽകുന്നു എന്നു മാത്രം.

ലോക സമസ്ത സുഖിനോ ഭവന്തു.


MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan