വ്യാജ വെളിച്ചെണ്ണ: 25 സ്ഥാപനങ്ങൾക്ക് നോട്ടീസ് മായം ചേർത്ത വെളിച്ചെണ്ണ വിൽപ്പനയ്ക്കെതിരേ പൊതുജനങ്ങ ളും ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ;

വ്യാജ വെളിച്ചെണ്ണ: 25 സ്ഥാപനങ്ങൾക്ക് നോട്ടീസ് മായം ചേർത്ത വെളിച്ചെണ്ണ വിൽപ്പനയ്ക്കെതിരേ പൊതുജനങ്ങ ളും ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ;
വ്യാജ വെളിച്ചെണ്ണ: 25 സ്ഥാപനങ്ങൾക്ക് നോട്ടീസ് മായം ചേർത്ത വെളിച്ചെണ്ണ വിൽപ്പനയ്ക്കെതിരേ പൊതുജനങ്ങ ളും ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ;
Share  
2025 Jul 19, 09:33 AM
mannan

വ്യാജ വെളിച്ചെണ്ണ:

25 സ്ഥാപനങ്ങൾക്ക് നോട്ടീസ്

മായം ചേർത്ത വെളിച്ചെണ്ണ വിൽപ്പനയ്ക്കെതിരേ പൊതുജനങ്ങ ളും ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ; 

 

തിരുവനന്തപുരം വെളിച്ചെണ്ണവില കൂടുന്ന സാഹചര്യത്തിൽ മായംചേർത്ത വെളിച്ചെണ്ണ വിപണിയിലെത്താതിരിക്കാൻ ഭക്ഷ്യസുര ക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന.

 980 സ്ഥാപനങ്ങളിൽ നട ത്തിയ പരിശോധനകളിൽ 25 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 

ഏഴു സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കും.

 161 സ്റ്റാറ്റ്യൂട്ടറി സാമ്പിളു കളും 277 സർവൈലൻസ് സാമ്പിളുകളും തുടർപരിശോധനകൾ ക്കായി ശേഖരിച്ചു. വെളിച്ചെണ്ണ നിർമാണ യൂണിറ്റുകൾ, മൊത്ത, ചില്ലറ വ്യാപാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലായിരുന്നു മൂന്ന് ദിവ സത്തെ സ്പെഷ്യൽ ഡ്രൈവായ ഓപ്പറേഷൻ നാളികേര നടത്തിയ ത്. 

മായം ചേർത്ത വെളിച്ചെണ്ണ വിൽപ്പനയ്ക്കെതിരേ പൊതുജനങ്ങ ളും ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിച്ചു.

bhakshysree-cover-photo


വെളിച്ചെണ്ണയുടെ ഗുണനിലവാരത്തിൽ സംശയം തോന്നിയാൽ ഭക്ഷ്യ സുരക്ഷാ പരാതി ടോൾ ഫ്രീ നമ്പറായ 1800 425 1125 ൽ വിവരം അറിയിക്കണം. 

sardine-fish

ഫോർമലിൻ ചേർത്ത മത്സ്യം തിരിച്ചറിയാം


മത്സ്യവും മാംസവുമായാലും മായം ചേർക്കലിന് അതീതമല്ല. ഇവയിലെ മായം ചേർക്കൽ കണ്ടെത്താൻ കുറച്ചു പ്രയാസവുമുണ്ട്. വിലകുറഞ്ഞ മാംസം കൂട്ടിച്ചേർത്താൽ തിരിച്ചറിയാൻ ലാബ് പരിശോധനകളും വേണ്ടിവരാം. എങ്കിലും ചില പൊടിക്കൈകൾ അറിയാം.


ഫോർമലിൻ ചേർത്ത മത്സ്യം: ശരീരഭാഗങ്ങളോ മറ്റു ചെറുജന്തുക്കളേയോ ഒക്കെ അഴുകാതെ ദീർഘകാലം സൂക്ഷിക്കാനുപയോഗിക്കുന്ന രാസലായനിയാണ് ഫോർമലിൻ. ഈ വിഷപദാർത്ഥം മത്സ്യം കേടാകാതെയിരിക്കാൻ ചേർക്കുന്നതു കാണാറുണ്ട്. അപകടകരമായ ഒരു മായം ചേർക്കലാണിത്. ഇതു തിരിച്ചറിയാനുള്ള പ്രത്യേകതകളിൽ പ്രധാനം ഫോർമലിൻ ചേർത്ത മത്സ്യം കൂടുതലായി മൃദുത്വമുള്ളതായിതീരുന്നുവെന്നതാണ്. മത്സ്യത്തിന്റെ തിളക്കമുള്ള കണ്ണുകൾ ഫോർമലിൻ സാന്നിധ്യത്തിൽ മങ്ങിയ നിറമുള്ളതാകും. ചെകിളയുടെ നിറവും മങ്ങും. മാത്രമല്ല, മീൻ‌ന്റെ സാധാരണ ഗന്ധം കാണുകയുമില്ല. ഈ ലക്ഷണങ്ങൾ കൂട്ടിച്ചേർത്ത് മത്സ്യം നിരീക്ഷിച്ചാൽ ഫോർമലിൻ സാന്നിധ്യം എളുപ്പത്തിൽ മനസ്സിലാവും. ഫോർമലിൻ കലർന്ന മത്സ്യം ഭക്ഷ്യയോഗ്യമല്ല.


മുട്ട കേടായതെങ്കിൽ: നല്ല മുട്ടയും കേടായ മുട്ടയും പൊട്ടിച്ചു നോക്കാതെ തന്നെ തിരിച്ചറിയാൻ വഴിയുണ്ട്. ഒരു ഗ്ലാസിൽ മുക്കാൽ ഭാഗത്തോളം തണുത്ത വെള്ളം ഒഴിക്കുക. ആ വെള്ളത്തിലേക്ക് സാവധാനം മുട്ടവയ്ക്കുക. കൈവിട്ട ഉടനെ തന്നെ മുട്ട വെള്ളത്തിൽ താഴ്ന്ന് ഗ്ലാസിന്റെ അടിത്തട്ടിലേക്ക് പതിക്കുകയാണെങ്കിൽ അത് നല്ല മുട്ടയാണ്. എന്നാൽ മുട്ട താഴാതെ ചത്തമീൻപോലെ വെള്ളത്തിൽ ഉയർന്നു കിടക്കുകയാണെങ്കിൽ മുട്ട കേടായി, ഭക്ഷ്യയോഗ്യമല്ലെന്ന് മനസ്സിലാക്കാം. ചില മുട്ട അടിത്തട്ടിൽ തട്ടി വീണ്ടും ഉയർന്ന് വീണ്ടും താഴ്ന്ന് സാവധാനം അടിത്തട്ടിൽ തങ്ങും. ഈ മുട്ട ഉപയോഗയോഗ്യമാണെങ്കിലും അത്ര ഫ്രഷ് ആയിരിക്കില്ല.


മാംസത്തിലെ മായം: വിലയേറിയ ആട്ടിറച്ചിയിൽ താരതമ്യേന വിലകുറഞ്ഞ മാട്ടിറച്ചി കലർത്തുന്നതാണ് മാംസത്തിലെ സാധാരണ മായം ചേർക്കൽ. മാംസത്തിന്റെയും എല്ലുകളുടെയും ഘടന താരതമ്യം ചെയ്താൽ ഈ വ്യത്യാസം തിരിച്ചറിയാം. മാംസത്തിന്റെ ഗുണനിലവാരം നിറം നോക്കിയും മനസ്സിലാക്കാം. മാംസം പഴകുന്തോറും കൂടുതൽ വിളറുകയും മൃദുലമാവുകയും ഗന്ധത്തിൽ മാറ്റം വരുകയും ചെയ്യും. ബീഫ് പഴകുമ്പോൾ കൂടുതൽ ഇരുളും.


 


bhakshysree-cover-photo_1752898387
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan