കുട്ടികളുടെ ആരോഗ്യ രക്ഷക്ക് ആദിവാസി വൈദ്യത്തിന്റെ ലേപനചികിത്സ വടകര ടൗൺഹാളിൽ ബോധവത്കരണ സെമിനാർ

കുട്ടികളുടെ ആരോഗ്യ രക്ഷക്ക് ആദിവാസി വൈദ്യത്തിന്റെ ലേപനചികിത്സ  വടകര ടൗൺഹാളിൽ ബോധവത്കരണ സെമിനാർ
കുട്ടികളുടെ ആരോഗ്യ രക്ഷക്ക് ആദിവാസി വൈദ്യത്തിന്റെ ലേപനചികിത്സ വടകര ടൗൺഹാളിൽ ബോധവത്കരണ സെമിനാർ
Share  
ടി .ശ്രീനിവാസൻ ( ചെയർമാൻ ,മഹാത്മ ദേശ സേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്) എഴുത്ത്

ടി .ശ്രീനിവാസൻ ( ചെയർമാൻ ,മഹാത്മ ദേശ സേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്)

2025 Jul 17, 01:12 PM
mannan

കുട്ടികളുടെ ആരോഗ്യ രക്ഷക്ക് ആദിവാസി വൈദ്യത്തിന്റെ ലേപനചികിത്സ

വടകര ടൗൺഹാളിൽ

ബോധവത്കരണ സെമിനാർ


പുതുതായി ജനിക്കുന്ന കുട്ടികളിൽ വലിയൊരു ശതമാനം തലച്ചോർ രോഗങ്ങളായ ഓട്ടിസം, സെറിബ്രൽപൾസി, മൈക്രോസഫാലസ്, ഡൗൺസിൻഡ്രം, ഹൈഡ്രോസഫാലസ്,ഹൈപ്പർആക്ടീവ്, മെന്റൽ റിറ്റാർഡേഷൻ, മസ്കുലർ ഡിസ്ട്രോഫി, മസ്കുലർ അട്രോഫി എന്നിവ മൂലം ശാരീരിക വൈകല്യങ്ങൾ ബാധിച്ചിരിക്കുകയാണ്.

 

samudra23

കൂടാതെ ധാരാളം കുട്ടികൾ വേണ്ടത്ര കായിക ക്ഷമത ഇല്ലാത്തവരാണെന്ന പഠനറിപ്പോർട്ടുകൾ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ ഭിന്നശേഷിക്കാരായി ജനിക്കുന്ന കുട്ടികളുടെ എണ്ണം ഇപ്പോള്‍ ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. 

ഇങ്ങനെയുള്ള കുട്ടികൾക്ക് ഫലപ്രദമായ ചികിത്സ നൽകുവാൻ കഴിയുന്ന തരത്തിൽ ആദിവാസി പാരമ്പര്യ വൈദ്യത്തെ നിരന്തരമായ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത എം.ഐ.മാത്യൂസ് വൈദ്യർ വലിയ പ്രതീക്ഷയാണ്. 


mother-and-child

മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം കരസ്ഥമാക്കിയ മാത്യൂസ് വൈദ്യർ ഉന്നതമായ നിലയിലുള്ള സാമ്പത്തിക രംഗത്ത് വലിയനേട്ടമുണ്ടാക്കാൻ കഴിയുന്ന ജോലിയിൽ അദ്ദേഹത്തിനു പ്രവേശിക്കാൻ കഴിയുമായിരുന്നു.

 ഈയൊരു ചികിത്സയുടെ അറിവ് അദ്ദേഹത്തിന് ലഭിച്ചത് ഭാര്യയുടെ മാതാവായ ആദിവാസി വൈദ്യ കുടുംബാംഗമായ രംഗമ്മയിൽ നിന്നുമാണ്.

 പിന്നീടുള്ള ജീവിതം മുഴുവൻ ഈയൊരു ഗവേഷണത്തിനായി നീക്കിവെച്ച വ്യക്തി എന്ന നിലയിൽ മാത്യൂസ് വൈദ്യർ നമുക്ക് ലഭിച്ച ദൈവാനുഗ്രഹമാണ്. 

കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷമായി അദ്ദേഹം നടത്തി വരുന്ന ചികിത്സയിലൂടെ നിരവധി കുട്ടികളെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. 

എന്നുമാത്രമല്ല ഇത്തരം രോഗബാധിതരായ കുട്ടികൾക്ക് ഏതൊരാൾക്കും കാര്യക്ഷമതയോടെ പ്രയോഗിക്കുവാൻ കഴിയുന്ന തരത്തിലുള്ള ലേപനൗഷധങ്ങൾ അദ്ദേഹം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈയൊരു ചികിത്സാപദ്ധതിയെ പരമാവധി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മഹാത്മ ദേശസേവ എഡ്യുക്കേഷണൽ &ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 

"കുട്ടികളുടെ ആരോഗ്യ രക്ഷക്ക് ആദിവാസി വൈദ്യത്തിന്റെ ലേപനചികിത്സ" എന്ന വിഷയത്തെ അടിസ്ഥാനമാക്കി ജൂലായി 20ന് 3 മണിക്ക് വടകര ടൗൺഹാളിൽ വെച്ച് ബോധവത്കരണ സെമിനാർ സംഘടിപ്പിക്കുന്നത്.

 

അന്വേഷണങ്ങൾക്ക്:9539157337

ടി.ശ്രീനിവാസൻ ചെയർമാൻ 

മഹാത്മ ദേശസേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്‌ 


mathyus-samudra
samudra-revised-general
bhakshysree-cover-photo
dc930597_765291_2
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan