ആയുർവേദം തുണക്കും

ആയുർവേദം തുണക്കും
ആയുർവേദം തുണക്കും
Share  
2025 Jul 16, 10:04 AM
mannan

ആശുപത്രികളിൽ സൗജന്യ കിടത്തി ചികിത്സ


കോട്ടയം ! പ്രകൃതി പോലും പുനരുജ്ജീവിക്കാൻ ശ്രമിക്കുന്ന തണുത്ത കാലാവസ്ഥ. ശരീരത്തെ പുനരുജ്ജീവിപ്പിക്കാൻ അനുയോജ്യമായ മറ്റൊരു കാലമില്ലെന്നതാണ് കർക്കടക ചികിത്സയുടെ പ്രാധാന്യം. ആയുർവേദവിധിപ്രകാരം തല മുതൽ കാൽ വരെ ഉഴിച്ചിലും പിഴിച്ചിലും കഴിഞ്ഞു പുറത്തുവരുന്നത് പുതിയ മനസ്സും ശരീരവുമായിട്ടാകും.


മഴയും തണുപ്പുമുള്ള കർക്കടകത്തിൽ പകർച്ചവ്യാധി പിടിപെടാൻ സാധ്യതയുള്ളതിനാൽ ഈ മാസത്തിൽ ആരോഗ്യകാര്യത്തിൽ കൂടുതലായി ശ്രദ്ധ വേണമെന്നത് ചര്യ, പൊതുവേ ശരീരബലവും ദഹനശേഷിയും കുറഞ്ഞമാസമാണ് കർക്കടകം. രോഗപ്രതിരോധശേഷി കുട്ടി ത്രിദോഷങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്തി ശരീരത്തിനു പുത്തനുണർവു പകരാനുള്ള വഴികളാണു കർക്കടകത്തിലെ സുഖചികിത്സയും മരുന്നുകഞ്ഞി സേവയും


വാതശമനത്തിനുള്ളതാണ് തേച്ചുകുളി ധന്വന്തരം കുഴമ്പ്, പ്രഭഞ്ജനവിമർദനം കുഴമ്പ്, കൊട്ടംചുക്കാദി തൈലം തുടങ്ങിയവ ഉപയോഗിച്ചുള്ള തേച്ചുകുളി പ്രധാനം. ഇലക്കറികൾ കൂടുതലായി കഴിക്കാം. വിവിധയിനം ഇലകൾ ഉപയോഗിച്ച് 'പത്തിലക്കറി'യുമാകാം. ദഹനം കുറഞ്ഞ സാഹചര്യമായതിനാൽ ഉപ്പ്, എരിവ്, എണ്ണ എന്നിവ ഒഴിവാക്കി കഞ്ഞി കുടിക്കാം.


ഔഷധക്കഞ്ഞി വളരെ വേഗം ദഹിക്കുന്നതും ശരീരത്തിനു ഹിതവുമായ ഒന്നാണ് കഞ്ഞി. ആവശ്യത്തിന് ജലാംശം നിലനിർത്തി വേണ്ടുന്ന അന്നജവും പോഷകവും നൽകുന്നതാണ് കഞ്ഞി, അതിനായി ഞവര അരി അടിസ്ഥാനമാക്കി ഓരോത്തരുടേയും ശരീര പ്രകൃതി അനുസരിച്ച് സേവിക്കുകയാണ് പ്രധാനം, ജീരകം, തിപ്പലി, ഉലുവ, കുരുമുളക്, കാട്ടുതിപ്പലിവേര്, കാട്ടുമുളകിൻ വേര്, കുറുന്തോട്ടി എന്നിവ ചേർത്താണ് കഞ്ഞി തയാറാക്കുക. 50 ഗ്രാം അതി മറ്റ് ചേരുവകൾ ചേർത്ത് തയാറാക്കിയ കഷായത്തിൽ വേവിച്ച് ഇന്ദുപ്പ്, തേങ്ങാപ്പാൽ ചേർത്ത് കഴിക്കാം.


പഞ്ചകർമ ചികിത്സ: ആയുർവേദത്തിൽ പഞ്ച കർമം എന്നാൽ പ്രധാന ചികിത്സയാണ്. വമനം, വിരേചനം, വസ്‌തി (രണ്ട് തരം), നസ്യം എന്നീ അഞ്ച് കർമങ്ങൾ.ഇവ ശരീരപ്രകൃതി, രോഗാവസ്ഥ കണക്കാക്കി ഡോക്‌ടറുടെ മേൽനോട്ടത്തിൽ മാത്രമേ ചെയ്യാവൂ. മറിച്ചായാൽ വിപരീതഫലം തീർച്ച. ഈ പ്രധാന കർമങ്ങൾക്ക് മുന്നോടിയായി ചില പൂർവ കർമങ്ങൾ ചെയ്യണം. സ്നേഹനം(എണ്ണ തേപ്പ്) സ്വേദനം (വിയർപ്പിക്കൽ) എന്നിവയാണ് രണ്ട് പൂർവ കർമങ്ങൾ. കേരളീയ ആയൂർവ്വേദ ചികിത്സകളിൽ ഉഴിച്ചിൽ, പിഴിച്ചിൽ, ഞവരക്കിഴി, ഇലക്കിഴി, തലപൊതിച്ചിൽ, ധാര, ശിരോധാര, ഇലക്കിഴി, നാരങ്ങാക്കിഴി, പൊടിക്കിഴി എന്നിവ പെടുന്നു. പഥ്യമാചരിച്ച് വേണം ഇവ ചെയ്യാൻ.


ഒ.പി; കിടത്തി ചികിത്സ


സർക്കാർ ആയുർവേദ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭ്യമാണ്.


ജില്ലയിൽ എല്ലാ പഞ്ചായത്തിലും ഒ.പി. പ്രവർത്തിക്കുന്ന ഡിസ്പെൻസറികളുണ്ട്. എന്നാൽ പഞ്ചകർമ, അസ്ഥിരോഗം, ത്വക് രേരാഗം, മനോരോഗം ഉൾപ്പെടെ പത്തിലേറെ വിഭാഗം അടങ്ങുന്നതാണ് കോട്ടയം ജില്ലാ ആയുർവേദ ആശുപത്രിയിലെ ചികിത്സയിടങ്ങൾ. കിടത്തി ചികിത്സ നടത്താവുന്ന 11 ആശുപത്രികളുമുണ്ട്


ആശുത്രികളുടെ സ്ഥലം, കിടക്കകളുടെ എണ്ണം, ഫോൺ നന്‌പർ: കോട്ടയം: 50 കിടക്ക- 048129513982, കോത്തല: 30 കിടക്ക- 0481-250008, വെളിയന്നൂർ: 30 കിടക്ക- 0482 2245200, വൈക്കം: 20 കിടക്ക-04829225377, മീനടം: 30 കിടക്ക -0481 2555155, പാലാ: 20 കിടക്ക- 0482 2214646, ചങ്ങനാശ്ശേരി: 10 കിടക്ക-0481 24290048, കിടങ്ങൂർ: 10 കിടക്ക- 9446900889, നാട്ടകം: 10 കിടക്ക-9447206285, 11: മൂഴൂർ: 10 കിടക്ക- 9446561855. എല്ലാ ആശുപത്രികളിലും ഔഷധങ്ങളും വിദഗ്‌ധ ഡോക്‌ടറുടെ സേവനവും സൗജന്യമാണ്. അതാത് ആശുപത്രി മാനേജ്‌മെൻ്റ് കമ്മിറ്റി നിർദ്ദേശിക്കുന്ന ചെറിയ തുകമാത്രമാണ് ഈടാക്കുന്നത്.


വിവരങ്ങൾക്ക് കടപ്പാട്:ഡോ. പി.ആർ ശ്രീവിദ്യ (സീനിയർ മെഡിക്കൽ ഓഫീസർ), ഡോ. ബി. ജയലക്ഷ്‌മി (മെഡിക്കൽ ഓഫീസർ), ഡോ. കാവ്യ വിശ്വം (പഞ്ചകർമ്മ സ്പെഷ്യലിസ്റ്റ്) ജില്ലാ ആയുർവേദ ആശുപത്രി, കോട്ടയം

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

ആരോഗ്യം ഫ്രീ ഡെലിവറി
2025 Jul 14, 11:27 AM
mannan