
വ്യാജവെളിച്ചെണ്ണ തിരിച്ചറിയണം
വെളിച്ചെണ്ണവില കത്തിക്കയറുമ്പോൾ വ്യാജന്മാർ കൂടുതലായി വിപണിയിൽ ഇടംപിടിച്ചിട്ടുണ്ട്. മായം ചേർത്ത് കുറഞ്ഞ വിലയ്ക്കാണ് ഇവർ വെളിച്ചെണ്ണ വിപണിയിൽ എത്തിക്കുന്നത്.
കൂടാതെ, ഒറ്റനോട്ടത്തിൽ മനസ്സിലാകാത്തവിധം പല ബ്രാൻഡുകളുടെ പേരുകളോട് സാദൃശ്യമുള്ള പാക്കറ്റുകളിലും ഇത്തരം വെളിച്ചെണ്ണ സുലഭമായി വിപണിയിലെത്തിയിട്ടുണ്ട്.
ഇവയ്ക്ക് യഥാർഥ വെളിച്ചെണ്ണയുടെ മണവും നിറവും ഉണ്ടാകും.
ഇത്തരം മായംകലർന്ന വെളിച്ചെണ്ണ മനുഷ്യ ശരീരത്തിന് വളരെ അപകടകരവും മാരകമായ പല അസുഖങ്ങൾക്കും കാരണമാകുന്നവയുമാണ്.
മായംചേർത്ത വെളിച്ചെണ്ണ കേരളത്തിൽ ഉത്പാദിപ്പിക്കുന്നുണ്ട്.
കൂടാതെ, അതിർത്തി കടന്നും എത്തുന്നുണ്ട്. ചെക്ക് പോസ്റ്റിലടക്കം ഗുണനിലവാര പരിശോധന ഇല്ലാത്തതാണ് ഇവർക്ക് അനുഗ്രഹമാകുന്നത്.
സാധാരണ ഓണം അടുക്കുന്തോറുമാണ് വ്യാജന്മാർ കൂടുതലായി വിപണിയിൽ ഇടംപിടിക്കുന്നത്.
എന്നാൽ ഇത്തവണ വില ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ വ്യാജന്മാർ വിപണിയിൽ സ്ഥാനംപിടിച്ചിട്ടുണ്ട്. news courtesy: mathrubhumi


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group