ദേശീയ ഡോക്ടര്‍ ദിനത്തില്‍ ശാന്തിഗിരിയില്‍ സൌജന്യ സിദ്ധ മെഡിക്കല്‍ ക്യാമ്പ് നടന്നു.

ദേശീയ ഡോക്ടര്‍ ദിനത്തില്‍ ശാന്തിഗിരിയില്‍ സൌജന്യ സിദ്ധ മെഡിക്കല്‍ ക്യാമ്പ് നടന്നു.
ദേശീയ ഡോക്ടര്‍ ദിനത്തില്‍ ശാന്തിഗിരിയില്‍ സൌജന്യ സിദ്ധ മെഡിക്കല്‍ ക്യാമ്പ് നടന്നു.
Share  
2025 Jul 01, 09:19 PM
MANNAN

ദേശീയ ഡോക്ടര്‍ ദിനത്തില്‍ ശാന്തിഗിരിയില്‍ സൌജന്യ

സിദ്ധ മെഡിക്കല്‍ ക്യാമ്പ് നടന്നു. 


പോത്തന്‍കോട് : ദേശീയ ഡോക്ടര്‍ ദിനാചരണത്തിന്റെ ഭാഗമായി ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് സ്റ്റുഡന്റ്സ് യൂണിയന്റെയും ക്ലിനിക്കല്‍ ഡിപ്പാര്‍ട്ട്മെന്റുകളുടെയും സംയുക്താഭിമുഖ്യത്തില്‍ സൌജന്യ സിദ്ധ മെഡിക്കല്‍ ക്യാമ്പ് നടന്നു. ഒ.പി.ഡി. ബ്ലോക്കില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ മേധാവി സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി നിര്‍വഹിച്ചു. ഭാരതം ലോകത്തിന് സംഭാവന ചെയ്ത ചികിത്സാവിഭാഗങ്ങളില്‍ അമൂല്യമായ നിധിയാണ് സിദ്ധ . രോഗപ്രതിരോധത്തിനും ഭക്ഷണക്രമത്തിനും സിദ്ധ ചികിത്സ വലിയ പ്രാധാന്യം നല്‍കുന്നു. പൊതുജനാരോഗ്യത്തില്‍ സിദ്ധയുടെ മഹത്വം കേരളത്തിലെ ജനങ്ങള്‍ കൂടുതല്‍ മനസ്സിലാക്കി വരികയാണെന്നും സ്വാമി പറഞ്ഞു. 


കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ഡി.കെ.സൌന്ദരരാജന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മാണിക്കല്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ആര്‍. സഹീറത്ത് ബീവി, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. പി. ഹരിഹരന്‍, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ റീഡര്‍ ബിനോദ്.കെ, ഡെപ്യൂട്ടി കണ്‍വീനര്‍ ഇന്ദു.എസ്,  സ്റ്റുഡന്റ്സ് യൂണിയന്‍ ആര്‍ട്സ് സെക്രട്ടറി അഖില.എ.എസ് എന്നിവര്‍ പ്രസംഗിച്ചു. 



aaaaa

ക്യാമ്പില്‍ ഡോ. എസ്.എല്‍. പ്രകാശ്., ഡോ. ജെന്നിഫര്‍ ലാന്‍സി, ഡോ. എസ്. ഭാസ്കരന്‍, ഡോ. എസ്.അപര്‍ണ്ണ, ഡോ. ഡി. മണികണ്ഠന്‍, ഡോ.റ്റി. മുരുഗവേല്‍, ഡോ.എ. അന്‍വര്‍ മുഹമ്മദ് എന്നിവര്‍ രോഗികളെ പരിശോധിച്ചു. നൂറിലധികം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു . 


ഫോട്ടോ: ദേശീയ ഡോക്ടര്‍ ദിനത്തില്‍ ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ സ്റ്റുഡന്‍സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൌജന്യ മെഡിക്കല്‍ ക്യാമ്പന് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യുന്നു.


MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2