ഇന്ന് ഡോക്ടർസ് ദിനം.

ഇന്ന് ഡോക്ടർസ് ദിനം.
ഇന്ന് ഡോക്ടർസ് ദിനം.
Share  
2025 Jul 01, 02:21 PM
MANNAN

ഇന്ന് ഡോക്ടർസ് ദിനം ;

മുഖം മൂടിക്ക് പിന്നിൽ

പരിചരിക്കുന്നവരെ

പരിചരിക്കുക

:ജുബൈദത്ബീവി.കൊല്ലം


ലോകമെമ്പാടുമുള്ള എല്ലാ ഡോക്ടർ സുഹൃത്തുക്കൾക്കും നേരുന്നു ഹൃദയം നിറഞ്ഞ ആശംസകൾ.. 

ഡോക്ടർമാരുടെ വിലമതിക്കാനാകാത്ത പരിശ്രമങ്ങളെ മനസ്സിലാക്കുവാനും അവരുടെ പകരം വെക്കാനില്ലാത്ത മാന്യമായ സേവനങ്ങൾ ക്ക് നന്ദി പറയുന്നതിനുമായി എല്ലാവർഷവും ജൂലൈ ഒന്ന് അന്താരാഷ്ട്ര ഡോക്ടർസ് ദിനമായി ആചരിച്ചു വരുന്നു.

2025 ഈ വർഷത്തെ ഡോക്ടർ ദിനത്തിന്റെ പ്രമേയം എന്നത് മുഖം മൂടിക്ക് പിന്നിൽ പരിചരിക്കുന്നവരെ പരിചരിക്കുക എന്നതാണ്.

ഇന്ത്യയിലെ സമകാലിക ആരോഗ്യസംരക്ഷണ ഘടനയുടെ മഹാനായ പയനിയർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന പശ്ചിമബംഗാളിന്റെ മുൻ മുഖ്യമന്ത്രി ഡോക്ടർ ബീദാൻ ചന്ദ്രറോയിയുടെ സ്മരണാർത്ഥമാണ് ഈ ദിവസം ആചാരിക്കുന്നത്. DOCTOR എന്നാൽ 

Dedicated 

Observent 

Compassionate 

Thorough 

Organaised 

Reliable...

എന്നതാണ്.

gupthan

പ്രൊഫസർ Dr സുരേഷ് K ഗുപ്തൻ.


എന്റെ ജീവിതത്തിൽ ഒരുപാടു ഡോക്ടർ മാരെ കാണുകയും പരിചയപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും ഏറ്റവും മഹത്തായ ഒരു വ്യക്തിത്വത്തിനുടമ, തികച്ചും മാതൃകാ ഡോക്ടർ എന്ന് പറയാവുന്ന ഒരു ഡോക്ടർ ആണ് പ്രൊഫസർ Dr സുരേഷ് K ഗുപ്തൻ.

ജനിതക രോഗങ്ങളിൽ ഗവേഷണം നടത്തുകയും, പാവങ്ങളായ ഇത്തരം രോഗികൾക്ക് ഏറ്റവും കാരുണ്യത്തോടെ സമ്പത്തീകമോഹമേതുമില്ലാതെകയ്യിൽ നിന്നും പണം ചെലവഴിച്ചുകൊണ്ട് ചികിത്സ നടത്തുകായും ചെയ്യുന്ന ന്ന ഇദ്ദേഹം മുപ്പത്തിയഞ്ചോളം ഡിഗ്രിയും ലോകത്തിന്റെ തന്നെ വിവിധ യൂണിവേഴ്സിറ്റികളിൽനിന്നും ആറോളം ഡോക്ടറേറ്റും കരസ്തമാക്കിയിട്ടുണ്ട്. മോഡേൺ മെഡിസിനൊപ്പം ആയുർവേദ സിദ്ധ അക്കുപഞ്ചർ എന്നീ ശാസ്ത്രങ്ങളും പരീക്ഷിക്കാൻ അനുമതി ലഭിച്ചിട്ടുള്ള അപൂർവം ഡോക്ടർമാരിൽ ഒരാളാണ്.

രോഗികളോടുള്ള കരുണാർദ്രവും സരസമായ സംഭാഷണവും കൊണ്ട് തന്നെ രോഗത്തിന്റെ തീവ്രത കുറഞ്ഞതായി പറയുന്നുണ്ട് എല്ലാവരും.

വ്യക്തിപരമായിഅടുത്തവർ ഏവരും ഇദ്ദേഹത്തെ കുറിച്ച് ഏറ്റവും നല്ല അഭിപ്രായങ്ങളാണ്പറയുന്നത് എന്ന് അനുഭവം. എന്റെ അനുഭവവും മറിച്ചല്ല.

എന്റെ ഓർമയായകാലം മുതൽ വേനൽ കാലമാകുമ്പോൾ വരണ്ടകാലാവസ്ഥയിൽ എന്റെ രണ്ട് കാൽപാദങ്ങളും ചൊറിഞ്ഞു പൊട്ടി വ്രണമായി പഴുപ്പും നീരും കാരണം നടക്കാനോ ചെരുപ്പ് ഉപയോഗിക്കാനോ പറ്റാത്ത അവസ്ഥ യായിരുന്നു. ഒരുപാട് പൈസ സ്കിൻ സ്‌പെഷലിസ്റ്റും മറ്റും കൊണ്ട് പോയി. ഒടുവിൽ ഇനിയും പൈസ ഇല്ലാത്തതുകൊണ്ട് ഇങ്ങനെയൊക്കെ പോകട്ടെ എന്ന് കരുതി ഇരിക്കുമ്പോഴാണ് എന്റെ സഹോദരീതുല്യയായ പ്രിയപ്പെട്ട മുബീന വഴി സാറിനെ പരിചയപ്പെടുന്നത്.

എന്റെ കാലിന്റെ അവസ്ഥ കണ്ടയുടനെ ഇന്നയിന്ന ഭക്ഷണങ്ങൾ ഒഴിവാക്കി ഇന്നയിന്ന ഭക്ഷണങ്ങൾ മാത്രം കഴിക്കുക. എന്ന് പറയുകയും, ഒന്നു രണ്ടു വൈറ്റാമിൻ ഗുളികകൾ തരികയും ചെയ്തു. 

അതിശയം എന്ന് പറയട്ടെ,ഒരിക്കലും മാറില്ല എന്ന് കരുതിയ, നാലു പതിറ്റാണ്ട് കാലം എന്റെ ഉറക്കം കെടുത്തിയ ആ രോഗം ഇപ്പോ തീരെയും ഇല്ലാതായീന്നു പറഞ്ഞാൽ...... എല്ലാവർക്കും അതിശയമായി...

അങ്ങനെ എന്റെ മൂത്ത സഹോദരിയും സന്ധി വാതം കൊണ്ട് വിഷമിക്കുന്ന അവസ്ഥയിൽ ഡോക്ടർ ടെ ചികിത്സാ വിധി തേടുകയും ഭേദപ്പെടുത്തുകയും ചെയ്തു. പിന്നെ എന്റെ പങ്കാളി, എന്റെ ലഹരിക്കടിപ്പെട്ട സഹോദരീ പുത്രൻ എല്ലാവർക്കും ആശ്വാസമായി ഡോക്ടർ.....

ആ വിനയം (ഇന്ന് ആർക്കുമില്ലാത്തത്) ഒന്ന് മാത്രമാണ് അദ്ദേഹം എവരുടെയും മനസ്സിൽ ചിരപ്രതിഷ്ഠ നേടാൻകാരണം.

വെറുമൊരു അങ്കണവാടി ടീച്ചർമാത്രമായ എന്നോടുള്ള ബഹുമാനവും വാത്സല്യവുംസ്നേഹവും എത്രയെന്നു പറഞ്ഞറിയിക്കാൻ പറ്റില്ല തന്നെ...


അനേകം പുരസ്‌കാരങ്ങളും അവാർഡുകളും വാങ്ങിയിട്ടുള്ള ഇദ്ദേഹം ഇത്തവണത്തെമയിൽ പീലി പുരസ്കാരവും, ഭാരത് സേവ അവാർഡും ജെതാവാണ്.

ഏറ്റവും വലിയ ഒരു ജീവ കാരുണ്യപ്രവർത്തകൻ കൂടിയായ ഇദ്ദേഹം ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള നിരവധി യായകുഞ്ഞുങ്ങളെ സ്പോൺസർ ചെയ്യുന്നുമുണ്ട്. 

ഞാനും ഈ മേഖലയിൽ ചെറിയ സേവനം ചെയ്തു പ്രവർത്തിക്കുന്നുണ്ട്എന്ന് മനസ്സിലാക്കിയ ഡോക്ടർ എനിക്കുവേണ്ടി 2024 ലെ BR അംബേദ്കർ അവാർഡ് നു വേണ്ടി ശുപാർശ ചെയ്യുകയും അത് നേടുന്നതിനു വേണ്ടി സ്വന്തം കീശയിൽ നിന്നും പണം ചെലവഴിച് എന്നോടൊപ്പം പോണ്ടിച്ചേരി യിൽ വരികയും, ആ ദേശം മുഴുവൻ കൊണ്ട് നടന്നു ചരിത്ര പ്രാധാന്യങ്ങളെ മനസ്സിലാക്കി തരികയും ഏറ്റവും സുരക്ഷിതമായിതന്നെ തിരിച്ചെത്തിക്കുകയും ചെയ്തത് അങ്ങേയറ്റം അഭിമാനപൂർവ്വം ഓർമ്മിക്കുന്നു...

തനിക്ക് ലഭിക്കുന്നത് തന്നെപ്പോലെയുള്ള മറ്റുള്ളവർക്ക് കൂടി കിട്ടണമെന്ന് ശഠിക്കുന്ന ഡോക്ടർ ഇന്ത്യൻ ദേശീയ പ്രസ്ഥാനമായ ഭാരത് സേവക് സമാജ് അവാർഡും എനിക്ക് ലഭിക്കുന്നതിനു വേണ്ടി ശുപാർശ ചെയ്യുകയും ചെയ്തു....

 പ്രിയപ്പെട്ട ഡോക്ടർ അങ്ങേക്ക് എല്ലാവിധ പ്രാർത്ഥനയും ആശംസകളും നേരുന്നു...

 ജുബൈദത്ബീവി.കൊല്ലം.

 അംബേദ്കർ, ഭാരത് സേവക് സമാജ് അവാർഡ് വിന്നർ2024

  

gupthaji-advt
bhakshysree-cover-photo
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2