
ശുദ്ധമായ ഭക്ഷണം ജന്മാവകാശം ;
വെളിച്ചെണ്ണ വില ഇരുന്നിടത്തുനിന്ന്
എഴുന്നേറ്റാലെന്നപോലെ ........
വെളിച്ചെണ്ണ വില ലിറ്ററിന് നാനൂറും കടന്നു 450 രൂപയിലേറെ വിലയിലെത്തിനിൽക്കുന്നു. ഇരുന്നേടത്തുനിന്നും എഴുന്നേറ്റാലെന്ന നിലയിലാണ് വിലക്കയറ്റം .
കൊപ്ര കിട്ടാനുള്ള കടുത്ത പ്രതിസന്ധിയാണ് വെളിച്ചെണ്ണ നിർമ്മാതാക്കളെ വിലവർദ്ധനവിന് പ്രേരിപ്പിച്ചതെന്നു വ്യക്തം ,
എന്നാൽ ഈ നിലയിലും ഗണ്യമായ വിലക്കുറവിൽ ചില ബ്രാൻഡ് വെളിച്ചെണ്ണകൾ വിപണിയിൽ വിൽപ്പനക്കെത്തുന്നുവെന്നാണ് പ്രമുഖ മാധ്യമങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് .
ശുദ്ധമായ സ്വർണ്ണത്തിന് അനിയന്ത്രിതമായ വിലക്കയറ്റം വന്നതോടെ മുക്കുപണ്ടം വിറ്റഴിക്കാനുള്ള ഫാൻസി കടകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് സ്വാഭാവികം .
എന്നാൽ ഭക്ഷണത്തിൻ്റെ കാര്യത്തിൽ നമുക്കതിൽനിന്നും മാറിച്ചിന്തിക്കേണ്ടിയിരിക്കുന്നു ;
വെളിച്ചെണ്ണ ആണെന്ന ലേബലിൽ മാർക്കറ്റിൽ എത്തുന്നത് എല്ലാം ശുദ്ധമായ വെളിച്ചെണ്ണയാണെന്താണുറപ്പ് ? പ്രമുഖ കമ്പനികളുടെ ബ്രാൻഡിൽ വ്യാജന്മാരും രംഗത്തെത്തുന്നതായും ബന്ധപ്പെട്ട അധികൃതർ കടു ത്തനിലയിൽ പരിശോധനനടത്തുന്നതായും നിയമനടപടികൾ നടത്തുന്നതായും വാർത്തകൾ. വെളിച്ചെണ്ണയാണ് എന്ന പേരിൽ വിലകുറച്ചു വിൽക്കുന്ന വ്യാജന്മാരുടെ വിളയാട്ടം അനുദിനം കൂടി വരുന്ന സാഹചര്യത്തിൽ കൊച്ചുകുഞ്ഞുങ്ങളുടെ ആമാശയം വരെ ദ്രവിച്ചു പോകുന്ന തരത്തിലുള്ള ഭക്ഷ്യ സംസ്കാരത്തിൽനിന്നും നമ്മൾ അകലം പാലിച്ചേ മതിയാവൂ .
നാടൻ വാങ്ങു നാട് നന്നാക്കൂ .... ആശയം നല്ലത് തന്നെ
.എന്നാൽ നാടൻ വെളിച്ചെണ്ണ ശുദ്ധമാണെന്ന് എന്താണൊരുറപ്പ്?
എത്രമാത്രം ശുദ്ധമാണെന്ന് ആര് സാക്ഷ്യപ്പെടുത്തും ?
വെളിച്ചെണ്ണക്ക് പകരം സൺഫ്ലവർ ഓയിൽ ,പാംഓയിലും വിപണിയിൽ താരങ്ങൾ.
തവിടെണ്ണയും ഒപ്പത്തിനൊപ്പം. ഇതൊക്കെ എത്ര വിലകുറച്ചു കിട്ടിയാലും മലയാളികളുടെ രസമുകുളങ്ങളിൽ വെളിച്ചെണ്ണയുടെ രുചിപ്പെരുമ ഒന്ന് വേറെ.
ശുദ്ധമായ വെളിച്ചെണ്ണയിൽ വഴറ്റിയെടുത്ത കറിക്കൂട്ടുകളുടെ രുചിപ്പെരുമ വ്യാജ വെളിച്ചെണ്ണയ്ക്ക് കിട്ടില്ല തീർച്ച.
രുചി കിട്ടിയില്ലെങ്കിൽ പോട്ടെ ,വ്യാജ വെളിച്ചെണ്ണയിൽ കലർന്ന മായം ഉപയോക്താക്കളിലുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ചെറുതല്ല.
പരിഹാരമായി വീട്ടാവശ്യത്തിനുള്ള വെളിച്ചെണ്ണ സ്വന്തം നാളികേരം കൊടുത്ത് ചക്കിൽ ആട്ടി വാങ്ങുക പറ്റാത്തവർ സർക്കാറിൻറെ അഗ്മാർക് അംഗീകാര മുദ്രയുള്ള കമ്പനികളുടെ വെളിച്ചെണ്ണ മാത്രം നോക്കി വാങ്ങുക
വില കൂടുതലാണെന്ന് കരുതി വ്യാജവെളിച്ചെണ്ണയുടെ പുറകെ പോകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ വിലയ്ക്കുവാങ്ങാൻ കാരണമാകുമെന്ന കാര്യം മറന്നുകൂടാ.
മായം ചേർന്ന ഭക്ഷണം കഴിച്ച് രോഗിയായി കുടലഴുകി മരിക്കുന്നതിലും നല്ലത് പട്ടിണികിടന്ന് മരിക്കുന്നതാണെന്ന് പറഞ്ഞാൽ തെറ്റാകുമോ ?
ശുദ്ധമായ വെളിച്ചെണ്ണയ്ക്കായി സർക്കാർ അംഗീകാരമുള്ള അഗ്മാർക്ക് മുദ്രകൾ ഉള്ള നിർമ്മാതാക്കളുടെ വെളിച്ചെണ്ണയ്ക്ക് പ്രാധാന്യം കൊടുക്കുക .ഉപയോഗിക്കുക .
വിലക്കുറവല്ല .ഗുണമേന്മയായാണ് മുഖ്യം .
പറ്റുമെങ്കിൽ ഈ സന്ദേശം മറ്റുള്ളവർക്കായി പങ്കു വെച്ചാലും
ശുദ്ധമായ വെളിച്ചെണ്ണ വീട്ടിൽ തന്നെ പറ്റുമെങ്കിൽ നിർമ്മിക്കുക
സാധ്യതയുള്ളവർ നാളികേരം കൊടുത്ത് ചക്കിലാട്ടി വാങ്ങുക
അത്പോലെ പലവ്യഞ്ജനങ്ങൾ നല്ലപോലെ വൃത്തിയാക്കി വീടുകളിൽത്തന്നെ പൊടിച്ചെടുക്കുക .പാക്കറ്റുമസാലപ്പൊടികളിൽ ഗുണമേന്മയുള്ളതു മാത്രം തിരഞ്ഞെടുക്കുക .







വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group