ശാന്തിഗിരിയില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടന്നു.

ശാന്തിഗിരിയില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടന്നു.
ശാന്തിഗിരിയില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടന്നു.
Share  
2025 Jun 27, 02:23 PM
MANNAN

ശാന്തിഗിരിയില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടന്നു. 

പോത്തൻകോട് : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തില്‍ ശാന്തിഗിരി ആശ്രമത്തിൻ്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുമിച്ച് ചേര്‍ന്ന് ‘ ലഹരിക്കെതിരെ ഒന്നായ്, ഒരു മനസ്സായ്; ക്യാമ്പയിനു തുടക്കമായി.

giri-1

ശാന്തിഗിരി മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച  ലഹരി വിരുദ്ധ റാലി പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി ആർ അനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിന്റെയും ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിന്റെയും ഹയർസെക്കൻഡറി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം പരിപാടികളുടെ ഉദ്ഘാടനം അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ വി അനിൽകുമാർ നിര്‍വഹിച്ചു. പൊളളയായ കാര്യങ്ങളെ സത്യമെന്ന് വിശ്വസിപ്പിക്കുന്ന രീതിയിലുളള ദൃശ്യാവിഷ്കാരങ്ങള്‍ ചെറുപ്പക്കാരുടെ മനസ്സിനെ സ്വാധീനിക്കുന്നുണ്ട്. അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും ഗുരുനാഥന്മാരില്‍ നിന്നും പഠിക്കേണ്ടുന്ന പാഠങ്ങള്‍ ഉള്‍ക്കൊളളാന്‍ പുതുതലമുറ തയ്യാറാവുന്നില്ല. കൂട്ടുകെട്ടുകള്‍ക്കപ്പുറം കുടുംബത്തെ സ്നേഹിക്കാന്‍ തയ്യാറായാല്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് കാതലായ മാറ്റമുണ്ടാകുമെന്ന് അദ്ധേഹം പറഞ്ഞു. 

 


giri3

മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുതിരകുളം ജയൻ ചടങ്ങില്‍ അദ്ധ്യക്ഷനായി. മാണിക്കൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ ആർ. സഹീറത്ത് ബീവി,തിരുവനന്തപുരം ഡിസിസി അംഗം പൂലന്തറ കെ കിരൺ ദാസ്,ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. പി. ഹരിഹരൻ,ശാന്തിഗിരി വിദ്യാഭവൻ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ദീപ എസ് എസ്, വൈസ് പ്രിൻസിപ്പൽ ശ്രീജിത്ത് എസ് വി,ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സ്മിജേഷ് എസ് എം , ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് സ്റ്റുഡൻസ് യൂണിയൻ ചെയർമാൻ ലോകേശ്വരൻ കെ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥി പ്രതിനിധി കുമാരി നിത്യപുഷ്പം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിദ്യാര്‍ത്ഥികള്‍ ഫ്ലാഷ് മോബ്, മൈം എന്നിവ അവതരിപ്പിച്ചു. 


ഫോട്ടോ : 


1. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ നടന്ന ലഹരി വിരുദ്ധ റാലി പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. ആര്‍. അനില്‍കുമാര്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നു. 



2.അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ശാന്തിഗിരി ആശ്രമത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചേര്‍ന്ന് സംഘടിപ്പിച്ച ‘ ലഹരിക്കെതിരെ ഒന്നായ്, ഒരു മനസ്സായ്’ ക്യാമ്പെയിന്റെ ഉദ്ഘാടനം അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ വി. അനിൽകുമാർ നിര്‍വഹിക്കുന്നു. 


3. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ശാന്തിഗിരി വിദ്യാഭവനില്‍ നടന്ന പരിപാടിയില്‍ സിദ്ധ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ ബി.എസ്.എം.എസ് വിദ്യാര്‍ത്ഥികള്‍ മൈം അവതരിപ്പിച്ചപ്പോള്‍


giri6
giri4
janmaplus-bhkshya
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2