മെഡിക്കൽകോളേജിൽ നൂതന സിടി സ്‌കാൻ യൂണിറ്റ്

മെഡിക്കൽകോളേജിൽ നൂതന സിടി സ്‌കാൻ യൂണിറ്റ്
മെഡിക്കൽകോളേജിൽ നൂതന സിടി സ്‌കാൻ യൂണിറ്റ്
Share  
2025 Jun 26, 09:47 AM
AJMI1
AJMI
AJMI
AJMI
MANNAN

മഞ്ചേരി: മെഡിക്കൽ കോളേജിൽ 128 സ്ലൈസ് അത്യാധുനിക സിടി

സ്കാനറെത്തി. കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെഎച്ച്ആർഡബ്ല്യുഎസ്) മുഖേന അഞ്ച് കോടി രൂപ ചെലവിലാണ് യന്ത്രം സ്ഥാപിച്ചത്. അപകടങ്ങളിലും മറ്റും പരിക്കേറ്റ് വരുന്ന ഗുരുതരരോഗികൾ ഉൾപ്പെടെയുള്ളവർക്ക് വേഗത്തിൽ വിദഗ്‌ധചികിത്സ നൽകുന്നതിനായി അത്യാഹിതവിഭാഗത്തിനു മുകളിലാകും യൂണിറ്റ് പ്രവർത്തിക്കുക. ട്രയൽ റൺ പൂർത്തിയാക്കി ഉടൻ യൂണിറ്റ് പ്രവർത്തനം തുടങ്ങും.


ഇതോടെ രോഗികൾക്ക് കുറഞ്ഞ ചെലവിൽ സിടി സ്ക‌ാൻ സൗകര്യം ലഭിക്കും. വർഷങ്ങളായി ഒപി ബ്ലോക്കിൽ പ്രവർത്തിച്ചിരുന്ന 16 സ്ലൈസ് സിടി സ്‌കാനിങ് യന്ത്രം തകരാറിലാണ്. 2010-ൽ ഒരു കോടി രൂപ ചെലവിൽ സ്ഥാപിച്ച സ്കാനറിന്റെ പിക്‌ചർ ട്യൂബ് കേടുവന്നതോടെ ഇമേജ് സംബന്ധിച്ച് പരാതി ഉയർന്നു. ഇതോടെ പ്രവർത്തനം നിർത്തിവെച്ചു. നിലവിൽ സിടി സ്കാനിങ്ങിനായി രോഗികൾ വലിയ തുക നൽകി സ്വകാര്യകേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്.


കേടായ യന്ത്രം അറ്റകുറ്റപ്പണി നടത്താനായിരുന്നു ആദ്യം കെഎച്ച്ആർഡബ്ല്യുഎസ് അധികൃതർ ആലോചിച്ചിരുന്നത്. എന്നാൽ നൂതനസംവിധാനങ്ങളുള്ള സിടി സ്കാനർ വേണമെന്ന് മെഡിക്കൽകോളേജ് അധികൃതർ ആവശ്യപ്പെട്ടു. വിഷയത്തിൽ ആരോഗ്യമന്ത്രി കൂടി ഇടപെട്ടതോടെ ഈ ആവശ്യം പരിഗണിക്കുകയായിരുന്നു. പുതിയ സ്‌കാനർ സ്ഥാപിക്കുന്നതോടെ കാർഡിയാക് സിടി, രക്തക്കുഴലുകളുടെ സ്‌കാനിങ്, ലിവർ സിടി വിത്ത് സെമെൻ്റ് ഡിറ്റക്ഷൻ, ലണ്ട് കാൻസർ സൊഡ്യൂൾ ഡിറ്റക്ഷൻ മുതലായ അത്യാധുനിക സ്‌കാനിങ് പ്രോട്ടോകോളുകൾ വേഗത്തിലും വ്യക്തതയിലും ലഭിക്കും.

MANNAN
VASTHU
KODAKKADAN
THARANI
KRSHI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI