ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു

ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു
ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു
Share  
2025 Jun 25, 06:24 AM
AJMI1
AJMI
AJMI
AJMI
MANNAN

തൊടുപുഴ ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ 40 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വണ്ടിപ്പെരിയാർ-ഒന്പത്, തൊടുപുഴ-എട്ട്, പുറപ്പുഴ-7, കുമാരമംഗലം നാല്, അറക്കുളം-മൂന്ന്, ദേവിയാർകോളനി മൂന്ന്, കരിമണ്ണൂർ-മൂന്ന്, വാഴത്തോപ്പ്-മൂന്ന്, എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്‌തത്. പകൽ നേരങ്ങളിൽ കടിക്കുന്ന ഈഡിസ് വിഭാഗത്തിൽപ്പെടുന്ന കൊതുകുകൾ പരത്തുന്ന ഒരു വൈറസ് രോഗമാണ് ഡെങ്കിപ്പനി.


ലക്ഷണങ്ങൾ


പെട്ടെന്നുണ്ടാകുന്ന കടുത്തപനി, തലവേദന, പേശിവേദന, വിശപ്പില്ലായ്‌മ, മനംപുരട്ടൽ, ഛർദി, ക്ഷീണം, ചുമ, കണ്ണിനു പിറകിൽ ഉണ്ടാകുന്ന വേദന.


രോഗം വന്നാൽ


ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക. രോഗി പരമാവധി സമയം കൊതുകുവലയ്ക്കുള്ളിൽ തന്നെ കഴിയുക. ധാരാളം പാനീയങ്ങൾ കുടിക്കുക.

ഡോക്ടർ നിർദേശിക്കുന്ന കാലയളവ് വരെ വിശ്രമിക്കുക. സ്വയം ചികിത്സ

പറ്റില്ല


കൊതുകുകളുടെ ഉറവിടം കണ്ടെത്തി അവയെ നശിപ്പിച്ച് കൊതുക്. കടിയേൽക്കാനുള്ള സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കിയാൽ ഡെങ്കിപ്പനിയെ പ്രതിരോധിക്കാൻ സാധിക്കമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.


പ്രതിരോധം വീട്ടിൽനിന്ന്


ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത് വീടിനുള്ളിലും പരിസരത്തും കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ്. ഈ സ്ഥലങ്ങൾ കണ്ടെത്തി കുത്താടികളെ നശിപ്പിക്കുക എന്നാണ് ഏറ്റവും എളുപ്പവും ഫലപ്രദവുമായ മാർഗം.


വീടിനുള്ളിൽ


ഫ്രിഡ്‌ജിന്റെ പിറകിലെ ട്രേ, ചെടിച്ചട്ടിയുടെ അടിയിൽ വയ്ക്കുന്ന പാത്രം, പൂക്കൾ, ചെടികൾ എന്നിവ ഇട്ടുവയ്ക്കുന്ന പാത്രം, ടാങ്ക് മുതലായവയിൽ നിന്നും ആഴ്ചയിലൊരിക്കൽ വെള്ളം ഒഴുക്കികളയുക. അക്വേറിയത്തിൽ കുത്താടികളെ നശിപ്പിക്കുന്ന ഗപ്പി, ഗാമ്പോസിയ, മാനത്ത്കണ്ണി തുടങ്ങിയ മത്സ്യങ്ങളെ നിക്ഷേപിക്കുക.

MANNAN
VASTHU
KODAKKADAN
THARANI
KRSHI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI