പൂർണബോധാവസ്ഥയിലുള്ള ബ്രെയിൻ സർജറി വിജയകരമായി പൂർത്തിയാക്കി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

പൂർണബോധാവസ്ഥയിലുള്ള ബ്രെയിൻ സർജറി വിജയകരമായി പൂർത്തിയാക്കി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്
പൂർണബോധാവസ്ഥയിലുള്ള ബ്രെയിൻ സർജറി വിജയകരമായി പൂർത്തിയാക്കി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്
Share  
2025 Jun 22, 10:33 AM
AJMI1
AJMI
AJMI
AJMI
MANNAN

കല്പറ്റ: അത്യപൂർവമായതും സങ്കീർണവുമായ അവേക്ക് (പൂർണബോധാവസ്ഥയിലുള്ള) ബ്രെയിൻ സർജറി വിജയകരമായി പൂർത്തീകരിച്ച് ഡോ. മുപ്പൻസ് മെഡിക്കൽ കോളേജ്. തലപ്പുഴ സ്വദേശിയായ 63-കാരന്റേതാണ് ബോധം പൂർണമായി വീണ്ടെടുത്ത് തലച്ചോറിലെ ട്യൂമർ നീക്കംചെയ്തത്.


ശരീരത്തിന്റെ ചലനവും രോഗിയുടെ ഓർമ്മശക്തി ഉൾപ്പെടെ മറ്റ് പ്രധാന പ്രവർത്തനങ്ങളെല്ലാം നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗങ്ങൾക്ക് കേടുപാടുകളില്ലാതെ ട്യൂമർ നീക്കംചെയ്യുക എന്നതാണ് ഈ സർജറിയെ സങ്കീർണമാക്കുന്നത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിക്കുന്നതിന് രോഗിയുടെ പൂർണതോതിലുള്ള സഹകരണം അത്യാവശ്യമാണ്. രോഗി ബോധാവസ്ഥയിലായതിനാൽ, സർജന് രോഗിയുമായി ആശയവിനിമയം നടത്തുവാനും കൈകാലുകൾ ചലിപ്പിക്കാൻ ആവശ്യപ്പെടാനും ചിത്രങ്ങൾ കാണിക്കാനും സാധിക്കുന്നു. ഇത് തലച്ചോറിൻ്റെ പ്രധാനപ്പെട്ട ഭാഗങ്ങളെ തിരിച്ചറിയുവാനും അവയ്ക്ക് കേടുപാടുകൾ സംഭവിക്കാതെ ശസ്ത്രക്രിയ പൂർത്തിയാക്കുവാനും ഡോക്ടർമാരെ സഹായിക്കുന്നു. മുഴകൾ തലച്ചോറിന്റെ പ്രധാനഭാഗങ്ങളിൽ ചേർന്നിരിക്കുന്ന അവസ്ഥകളിലാണ് സാധാരണയായി ഇത്തരം ശസ്ത്രക്രിയാരീതികൾ പിന്തുടരാറുള്ളത്. ശസ്ത്രക്രിയക്ക് ന്യൂറോസർജറി വിഭാഗം കൺസൽട്ടൻ്റുമാരായ ഡോ. നവീൻ ഹരിദാസ്, ഡോ. കെ. ശ്രീരാജ്, അനസ്ത‌ീസിയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. അരുൺ അരവിന്ദ്, അസിസ്റ്റന്റ്റ് പ്രൊഫ. ഡോ. മെൽവിൻ സിറിയക് തുടങ്ങിയവർ നേതൃത്വംനൽകി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8606976229.

MANNAN
VASTHU
KODAKKADAN
THARANI
KRSHI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI