
വെളിച്ചെണ്ണ ശരീരംമെലിഞ്ഞതാക്കുന്നു
: ഡോ .ബ്രൂസ് ഫിഫെ ,സി എൻ എൻ ഡി
(ഡോ. ബ്രൂസ് ഫിഫെ. സി. എൻ., എൻ. ഡി.. ഇന്നു ലോകത്ത് അറിയ പ്പെടുന്ന ഗ്രന്ഥകാരനും അംഗീകൃത പോഷകാഹാരവിദഗ്‌ധനും പ്രകൃതിചികിത്സകനുമാണ്.
കോക്കനട്ട് ക്യൂർസ്, കോക്കനട്ട് ലവേഴ്സ‌് കുക്ക്ബുക്ക് എന്നിവയുൾപ്പെടെ ഇരുപതിലധികം ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹം ഹെൽത്തി വേയ്‌സ് ന്യൂസ്ലെറ്ററിൻ്റെ പ്രസാധകനും പത്രാധിപരുമാണ്. നാളികേരത്തിൻ്റെ പോഷകമൂല്യ ങ്ങളെക്കുറിച്ച് ആരോഗ്യപരി പാലനപ്രവർത്തകർക്കും പൊതുജ് നങ്ങൾക്കും അറിവുപകരാൻ ഉദ്ദേശിച്ചുള്ള കോക്കനട്ട് റിസേർച്ച് സെൻ്റർ എന്ന സ്ഥാപനത്തിൻ്റെ പ്രസിഡൻ്റ്കൂടിയാണ് അദ്ദേഹം.)
നമുക്ക് ലഭ്യമായ എംസിഎഫ്എകളുടെ സ്രോതസ്സുകളിൽവച്ച് ഏറ്റവും സാന്ദ്രത കൂടിയതും പ്രകൃതിദത്തമായതും വെളിച്ചെണ്ണയാണ്.
നിങ്ങൾ ഭക്ഷണത്തിൽ സസ്യയെണ്ണകൾക്കുപകരം വെളിച്ചെണ്ണ ഉപയോഗി ക്കുന്നത് അമിതഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ശുദ്ധീകരിച്ച സസ്യയെണ്ണകൾ യഥാർത്ഥത്തിൽ ശരീരഭാരം വർദ്ധിപ്പിക്കാൻ മാത്രമാണ് ഉപകരിക്കുന്നത്. അതിനു കാരണം അവയിൽ അടങ്ങിയ കലോറ യല്ല.
അവ ശരീരപോഷണത്തെ നിയന്ത്രിക്കുന്ന തൈറോയ്‌ഡ് ഗ്രന്ഥിരെ അപകടകരമായി ബാധിക്കുന്നതുകൊാണ് ശരീരഭാരം കൂടുന്നത്.
ബഹുഅപൂരിത സസ്യയെണ്ണകൾ തൈറോയ്‌ഡിൻ്റെ പ്രവർത്തനം മന്ദഗതിയിലാക്കുന്നതിനാൽ ശരീരപോഷണനിരക്കും കുറയുന്നു.
ഇത് വെളിച്ചെണ്ണയുടെ പ്രവൃത്തിക്ക് നേർവിപരീതമാണ്. സോയാബീൻഎണ്ണപോലുള്ള ബഹുഅപൂ രിതഎണ്ണകൾ, കാലിക്കൊഴുപ്പ്, പന്നിക്കൊഴുപ്പ് തുടങ്ങിയ കൊഴുപ്പുകളേക്കാൾ വേഗത്തിൽ ശരീരഭാരം വർദ്ധിപ്പിക്കുന്നു .
അപൂരിത എണ്ണകൾ തൈറോയ്‌ഡിൻ്റെ ഹോർമോൺ ഉത്‌പാദനത്തെയും അതിൻ്റെ പ്രവാഹത്തെയും ശരീരകലകൾക്ക് ഹോർമോണിനോടുള്ള പ്രതികരണത്തെയും തടയുന്നുവെന്ന് ഡോ. റേ പീറ്റ്. പിഎച്ച്.ഡി എന്ന ഹോർമോൺ പഠനവിദഗ്‌ധൻ അഭിപ്രായപ്പെടുന്നു.
തൈറോയ്‌ഡ് ഹോർമോണുകൾ ലഭിക്കാതെവരുമ്പോൾ ശീരപോഷ ണവും കുറയുന്നു. ബഹുഅപൂരിതഎണ്ണകൾ യഥാർത്ഥത്തിൽ മറ്റേതു കൊഴുപ്പിനെക്കാളും ശരീരഭാരം വർദ്ധിപ്പിക്കുന്ന കൂടിയ കലോറിയുള്ള കൊഴുപ്പുകളാണ്.
നിങ്ങളുടെ ശരീരഭാരം കുറയണമെന്നുണ്ടെങ്കിൽ പണിക്കൊഴുപ്പ് കഴിച്ചാൽ മതിയാകും. അത് തൈറോയ്‌ഡിൻറെ പ്രവർ നത്തെ ബാധിക്കാത്തതിനാലാണിത്.
ലാഭക്കൊതിയന്മാരായ കർഷകർ അവരുടെ കന്നുകാലികളെ എപ്പോഴും തടിപ്പിച്ചു നിർത്തണമെന്ന് ആഗ്രഹിക്കുന്നു.
അതിന് അവർ മൃഗങ്ങളുടെ ആഹാരത്തിൽ എണ്ണകളും കൊഴുപ്പുകളും ചേർത്തു നൽകുന്നു. വളർത്തുമൃഗങ്ങളുടെ തടി വർദ്ധിപ്പിക്കാൻ പൂരിത കൊഴുപ്പ് വളരെ ഫലപ്രദമാണെന്നു തോന്നിയതുകൊണ്ടാവണം പന്നി വളർത്തുകാർ പന്നികൾക്ക് ആഹാരത്തോടൊപ്പം നാളികേര ഉത്പന്ന ങ്ങളും നൽകിത്തുടങ്ങിയത്.
എന്നാൽ അപ്പോൾ അവയുടെ ശരീര ഭാരം കുറയുകയാണുണ്ടായത്. അതേസമയം ചോളം, സോയാബീൻ എന്നിവയിൽ അടങ്ങിയ കൂടിയ അളവിലുള്ള ബഹുഅപൂരിതഎണ്ണയ്ക്ക് വളരെ എളുപ്പത്തിൽ പന്നികളുടെ ശരീരഭാരം വർദ്ധിപ്പിക്കാൻ കഴിയു മെന്നും കർഷകർക്കു മനസ്സിലായി.
എന്നാൽ യഥാർത്ഥത്തിൽ തൈ റോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം തടസ്സപ്പെടുത്തിക്കൊണ്ട് പന്നികളുടെ ശരീരപോഷണനിരക്ക് കുറച്ചാണ് ചോളവും സോയാബീനും അവയുടെ ശരീരഭാരം വർദ്ധിപ്പിക്കുന്നത്. (സോയാബിനിൽ തൈറോയ്‌ഡിന്റെ പ്രവർത്തനം തകരാറാക്കുന്ന രാസപദാർത്ഥങ്ങളായ ഗോയിട്രോജെൻസ് അടങ്ങിയിരിക്കുന്നു.
അതിനാൽ അവ പ്രത്യേകിച്ചും ചീത്തയാണ്.) പന്നികൾക്ക് കുറഞ്ഞ അളവിലുള്ള ഭക്ഷണം കഴിച്ച് അമിതഭാരമു ണ്ടാക്കാൻ കഴിയുന്നു.
ഒട്ടേറെ ആളുകളും ഇതേ അവസ്ഥയിലാണ്. നമ്മൾ ബഹു അപൂരിതഎണ്ണകൾ കഴിക്കുമ്പോളൊക്കെ തൈറോയ്‌ഡ് ബന്ഥി ആക്രമിക്കപ്പെടുന്നതിൻ്റെ ഫലമായി അതിന് സാധാരണഗതി യിൽ പ്രവർത്തിക്കാനുള്ള കഴിവ് നഷ്‌ടപ്പെടുന്നു. അമിതഭാരം അതിന്റെ പരിണതഫലങ്ങളിൽ ഒന്നാണ്.
സാധാരണ ശരീരഭാരമുള്ളവരോ ശരീരഭാരം കുറഞ്ഞവരോ ആയ ചില ആളുകൾ വെളിച്ചെണ്ണ കഴിച്ചുതുടങ്ങിയാൽ ശരീരഭാരം വീണ്ടും കുറയുമെന്ന ഭയം വച്ചുപുലർത്തുന്നുണ്ട്.
എന്നാൽ നിങ്ങൾ ഭയക്കു അതുപോലെ ഒരിക്കലും സംഭവിക്കില്ലെന്ന് ഞാൻ വാക്കുതരുന്നു.
വെളിച്ചെണ്ണ ശരീരത്തിൽ ഒരു ജൈവികദിശാപ്രവാഹBiodirectional) വസ്‌തുവായാണ് പ്രവർത്തിക്കുന്നത്. മികച്ച ആരോഗ്യവും പോഷണവും പ്രദാനംചെയ്യുന്ന വെളിച്ചെണ്ണ ശരീരത്തിൽ ആവശ്യമുള്ള സ്ഥലങ്ങളി ലേക്കു മാത്രമാണ് ഒഴുകിയെത്തുന്നത്.
അത് അമിതഭാരമുള്ളവരും ഭാരം കുറയ്ക്കാനും ശരീരഭാരം കുറഞ്ഞവരുടെ ഭാരം കൂട്ടാനു സഹായിക്കുന്നു. പോഷകാഗിരണത്തകരാർ മൂലമുള്ള പ്രശ്‌നങ്ങ പരിഹരിക്കാനും കുട്ടികൾക്കും മുതിർന്നവർക്കും ആവശ്യമായ സീം ഭാരം ലഭ്യമാക്കാനും വെളിച്ചെണ്ണ വിജയകരമായി ഉപയോഗിച്ചുവരുന്നു നിങ്ങൾ ഭാരക്കുറവുള്ള ആളാണെങ്കിൽ മിക്കവാറും പോഷകക്കു റവുള്ള ആളുമായിരിക്കും.
നിങ്ങൾ കഴിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ നിന്നും ആവശ്യമായ പോഷകങ്ങൾ ആഗിരണം ചെയ്യാൻ മഹത സ്ഥയെ സഹായിക്കുന്ന വെളിച്ചെണ്ണ നിങ്ങളുടെ കെമൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തി ശരീരഭാരം വർദ്ധിപ്പിക്കുന്നു.
അമിതഭാരം എന്ന പ്രശ്‌നം ഒരു ഒഴിയാബാധയായി കരുതുന്ന നിരവധി ആളുകളുണ്ട്.
സാധാരണ ശരീരഭാരമുള്ളവരും ഭാരക്കുറവുള്ള വരുംവരെ അക്കൂട്ടത്തിലുണ്ട്.
അവർ മെലിഞ്ഞ ശരീരമാണ് സൗജ ലക്ഷണന്നൈ കാഴ്‌ചപ്പാട് വച്ചുപുലർത്തുന്നവരാണ്.
വെളി വെളിച്ചെണ്ണ നിങ്ങളെ മെലിഞ്ഞവരാക്കില്ല.
എന്നാൽ അനുയോജ്യമായ ശരീരഭാരം കൈവരിക്കാനും കൂടുതൽ ആരോഗ്യവാന്മാരാകാനും
അത് നിങ്ങ സഹായിക്കുമെന്നത് തീർച്ചയാണ്.



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group