താലൂക്ക് ആശുപത്രി മോഡൽ പ്രാഥമികാരോഗ്യകേന്ദ്രം വരുന്നു

താലൂക്ക് ആശുപത്രി മോഡൽ പ്രാഥമികാരോഗ്യകേന്ദ്രം വരുന്നു
താലൂക്ക് ആശുപത്രി മോഡൽ പ്രാഥമികാരോഗ്യകേന്ദ്രം വരുന്നു
Share  
2025 Jun 09, 07:29 AM
MANNAN

കാക്കനാട് : ഇരിക്കാനും നിൽക്കാനും സ്ഥലമില്ല, രോഗികൾ ഒന്നിച്ചുകയറിയാൽ ശ്വാസംവിടാൻ പറ്റില്ല. കാക്കനാട് എൻജിഒ ക്വാർട്ടേഴ്‌സിലെ 'സർക്കാർ വീട്ടിൽ' വാടകയ്ക്ക് പ്രവർത്തിക്കുന്ന പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ അവസ്ഥയാണിത്. വിരലിലെണ്ണാവുന്ന മുറികളും നിറയെ രോഗികളും ഡോക്ട‌റും ആശുപത്രി ജീവനക്കാരും മാത്രമുള്ളപ്പോൾത്തന്നെ ആശുപത്രി 'ഹൗസ് ഫുൾ' ആണ്, രോഗികൾ കൂട്ടത്തോടെ എത്തുമ്പോൾ സ്ഥലം തീരെയില്ലാതാകും.


കെട്ടിടം മാറ്റണമെന്നുള്ള നാട്ടുകാരുടെ പ്രതിഷേധത്തിന് ഒടുവിൽ ഫലം കണ്ടു. താലൂക്ക് ആശുപത്രി മോഡൽ പ്രാഥമിക ആരോഗ്യകേന്ദ്രം പണിയാൻ നഗരസഭാ മുൻ ചെയർമാനും വാർഡ് കൗൺസിലറുമായ ഷാജി വാഴക്കാലയുടെ 28-ാം ഡിവിഷനിൽ സ്ഥലം അനുവദിച്ചു. തൃക്കാക്കര ഫയർ സ്റ്റേഷന് സമീപത്തെ 25 സെന്റ് സ്ഥലമാണ് റവന്യൂ വകുപ്പ് അനുവദിച്ചത്. പദ്ധതിക്ക് മൂന്നുകോടി രൂപയുടെ അംഗീകാരം ജില്ലാ ആസൂത്രണ സമിതി നൽകി.


എൻജിഒ ക്വാർട്ടേഴ്‌സിലെ ഇടുങ്ങിയ മുറിയിൽനിന്ന് അത്യാധുനികരീതിയിലുള്ള മൂന്നുനില കെട്ടിടത്തിലേക്കാണ് പ്രാഥമിക ആരോഗ്യംകേന്ദ്രം മാറുന്നതെന്ന് കൗൺസിലർ ഷാജി വാഴക്കാല പറഞ്ഞു.


നിലവിൽ പ്രവർത്തിക്കുന്ന പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പകുതിസമയം മാത്രമാണ് ചികിത്സയുള്ളത്. പുതിയ കെട്ടിടത്തിൽ കിടത്തിച്ചികിത്സ ഉൾപ്പെടെയുള്ള സൗകര്യവും ഒരുക്കും. ഭാവിയിൽ താലൂക്ക് ആശുപത്രിയാക്കി മാറ്റാനുള്ള അടിസ്ഥാനസൗകര്യത്തോടെ കെട്ടിടം നിർമിക്കാനാണ് നഗരസഭലക്ഷ്യമിടുന്നത്.


പദ്ധതിയുടെ വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ സ്വകാര്യ ഏജൻസിയെ നഗരസഭ ചുമതലപ്പെടുത്തി. ഇതിനുശേഷം നിർമാണത്തിലേക്ക് കടക്കുമെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞദിവസം പ്രാഥമിക ആരോഗ്യകേന്ദ്രം പണിയുന്ന സ്ഥലം ഹൈബി ഈഡൻ എംപി, ജില്ലാ കളക്‌ടർ എൻ.എസ്.കെ. ഉമേഷ്, നഗരസഭാ ചെയർപേഴ്‌സൺ രാധാമണി പിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. വൈസ് ചെയർമാൻ ടി.ജി. ദിനൂപ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വർഗീസ് പ്ലാശ്ശേരി, നൗഷാദ് പല്ലച്ചി, കൗൺസിലർമാരായ ഷാജി വാഴക്കാല, ഉണ്ണി കാക്കനാട്, റാഷിദ് ഉള്ളംപിള്ളി, സി.സി. വിജു, അജിതാ തങ്കപ്പൻ, എം.ഒ. വർഗീസ്, സോമി റെജി, നഗരസഭാ എക്സിക്യുട്ടീവ് എൻജിനിയർ ഷിജു എന്നിവരും ഒപ്പമുണ്ടായിരുന്നു. മൂന്നുനില കെട്ടിടം, കിടത്തിച്ചികിത്സ; പദ്ധതിച്ചെലവ് മൂന്നുകോടി

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2