
പത്തനാപുരം : ഇഎംഎസ് സഹകരണ ആശുപത്രിയുടെ പുതിയ മന്ദിരത്തിൽ സ്പെഷ്യാലിറ്റി ബ്ലോക്കിൻ്റെ ഉദ്ഘാടനവും ആശുപത്രിയുടെ ആറാംവാർഷികാഘോഷവും നടന്നു.
മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. അടിയന്തരവിഭാഗം മന്ത്രി കെ.ബി. ഗണേഷ്‌കുമാർ ഉദ്ഘാടനം ചെയ്‌തു. മൾട്ടി ഡിസിപ്ലിനറി ഐസിയുവിന്റെയും ഐസിയു ആംബുലൻസിൻ്റെയും ഉദ്ഘാടനവും നടന്നു. ആശുപത്രിക്കുള്ള ഓഹരി നിക്ഷേപം സ്വീകരിക്കുകയും കെഎസ്എഫ്ഇയുടെ സിഎസ്ആർ ഹണ്ട് ആശുപത്രിക്ക് കൈമാറുകയും ചെയ്‌തു. ഐസിഎം ഐഎച്ച്സിഒ അംഗത്വം ലഭിച്ച കൊല്ലം എൻഎസ് സഹകരണ ആശുപത്രിയെ ചടങ്ങിൽ ആദരിച്ചു. ഇഎംഎസ് സഹകരണ ആശുപത്രി പ്രസിഡന്റ് ബി. ദസ്തഗീർ അധ്യക്ഷത വഹിച്ചു. കെഎസ്എകെഎ ബോർഡ് ചെയർമാൻ കെ. രാജഗോപാൽ, കെഎസ്എഫ്‌ഇ ചെയർമാൻ കെ. വരദരാജൻ, ഇഎംഎസ് ആശുപത്രി ജനറൽ കൺവീനർ എൻ. ജഗദീശൻ, സെക്രട്ടറി സി.എസ്. അജയ്, സിപിഎം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, ഏരിയ സെക്രട്ടറി എച്ച്. നജീബ് മുഹമ്മദ്, ഹോർട്ടികോർപ്പ് ചെയർമാൻ എസ്. വേണുഗോപാൽ, വിഎഎഫ്‌പിസിഎൽ ചെയർമാൻ ബെന്നി കക്കാട്, ബി. അജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group