
കണ്ണൂർ : വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുകയും കുട്ടികളിലെ
പ്രതിരോധകുത്തിവെപ്പുകളെ എതിർക്കുകയും ചെയ്യുന്ന പ്രവണത അത്യധികം അപകടകരമാണെന്നും മാതൃ-ശിശു മരണനിരക്ക് വർധിക്കാൻ ഇടയാക്കുമെന്നും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (ഐ.എ.പി) കണ്ണൂരിൽ സംഘടിപ്പിച്ച വാർഷിക സമ്മേളനം അഭിപ്രായപ്പെട്ടു. നാഷണൽ നിയോനാറ്റോളജി ഫോറം സംസ്ഥാന പ്രസിഡൻ്റ് ഡോ. ഒ. ജോസ് സമ്മേളനം ഉദ്ഘാടനം ചെയ്തതു സ്വാഗതസംഘം ചെയർമാൻ ഡോ. അജിത് സുഭാഷ് അധ്യക്ഷനായി.
ഡോക്ടർമാരായ എം.കെ. നന്ദകുമാർ, കെ.സി. രാജീവൻ, നിഹാസ്, പദ്‌മനാഭഷേണായി, ആര്യാദേവി, മൃദുലാ ശങ്കർ എന്നിവർ സംസാരിച്ചു. ഞായറാഴ്ച ഐഎപി ഇൻഫെക്ഷ്യസ് ഡിസീസ് (ഐഡികോൺ) സംസ്ഥാന സമ്മേളനം നടക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group