
പട്ടാമ്പി: മഴക്കാലം ശക്തമാകും മുൻപുതന്നെ പട്ടാമ്പി മേഖലയിൽ കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്‌തതോടെ നടപടികൾ ശക്തമാക്കി ആരോഗ്യവകുപ്പ്. നിലവിൽ പട്ടാമ്പി ബ്ലോക്കിൽ 120 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. നഗരസഭാപരിധിയിൽ മാത്രം 28 പേരാണ് ചികിത്സ തേടിയെത്തിയത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ കണക്കുകൾ നിലവിൽ ലഭ്യമല്ല. ഇതുംകൂടി ചേർത്താൽ രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാകും.
ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം നഗരസഭയിൽ മുൻകരുതൽ യോഗം ചേർന്നു. നഗരസഭയുടെ അതിർത്തിപഞ്ചായത്തായ ഓങ്ങല്ലൂരിൽ മുൻവർഷങ്ങളിൽ ഡെങ്കിപ്പനി മരണങ്ങളുണ്ടായിരുന്നു.
നിരവധി ആക്രിസ്ഥാപനങ്ങളും ഇവിടെയുണ്ട്. മേൽക്കൂരയില്ലാത്ത സ്ഥാപനങ്ങളിൽ ആക്രിസാധനങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കാനുള്ള പരിശോധനകളടക്കം നടത്തുന്നുണ്ട്. ഡെങ്കിപ്പനി പ്രതിരോധത്തിനായി വാർഡുതല ശുചിത്വ കമ്മിറ്റികൾ ചേരാനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും നിർദേശം നൽകിയതായി പട്ടാമ്പി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഹരിദാസ് അറിയിച്ചു.
ദേശീയ ഡെങ്കിദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ഓങ്ങല്ലൂരിൽ മുഹമ്മ മുഹ്സിൻ എംഎൽഎ നിർവഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷയായി. ഓങ്ങല്ലൂർ പ്രദേശത്തെ രോഗവ്യാപനനിയന്ത്രണ പദ്ധതി പ്രകാശനവും മുഖ്യപ്രഭാഷണവും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ആർ. വിദ്യ നിർവഹിച്ചു.
ഓങ്ങല്ലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് രതി ഗോപാലകൃഷ്ണൻ, മെഡിക്കൽ ഓഫീസർ ഡോ. ശ്രീകുമാർ, കെ.ആർ. ദാമോദരൻ, ജനപ്രതിനിധികളായ എ. ഷാബിറ, എ.എൻ. നീരജ്, ടി.പി. രജീഷ്, ജലജ ശശികുമാർ, കൊപ്പം കുടുംബാരോഗ്വേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ആശ, ഡോ. ഗീതു മരിയ ജോസഫ്, എം.കെ. ഉഷ തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group