മികച്ച ചികിത്സാസേവനം ഉറപ്പാക്കാൻ മൊബൈൽ വെറ്ററിനറി യൂണിറ്റും സർജറി യൂണിറ്റും

മികച്ച ചികിത്സാസേവനം ഉറപ്പാക്കാൻ മൊബൈൽ വെറ്ററിനറി യൂണിറ്റും സർജറി യൂണിറ്റും
മികച്ച ചികിത്സാസേവനം ഉറപ്പാക്കാൻ മൊബൈൽ വെറ്ററിനറി യൂണിറ്റും സർജറി യൂണിറ്റും
Share  
2025 May 20, 09:52 AM

കല്പറ്റ: മികച്ച ചികിത്സാസേവനം ഉറപ്പാക്കാൻ കല്പറ്റ ബ്ലോക്കിൽ മുട്ടിൽ മൃഗാശുപത്രി ആസ്ഥാനമാക്കി മൊബൈൽ വെറ്ററിനറി യൂണിറ്റും ജില്ലാ വെറ്ററിനറികേന്ദ്രം ആസ്ഥാനമാക്കി മൊബൈൽ സർജറി യൂണിറ്റും തുടങ്ങി. സംസ്ഥാന സർക്കാരിൻ്റെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് യൂണിറ്റുകൾ അനുവദിച്ചത്. മിതമായ നിരക്കിൽ അടിയന്തരചികിത്സാ സേവനം വീട്ടുപടിക്കൽ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം,


മൊബൈൽ വെറ്ററിനറി യൂണിറ്റിൻ്റെ സേവനം വൈകീട്ട് ആറുമുതൽ പുലർച്ചെ അഞ്ചുവരെയും ലഭ്യമാകും. പ്രത്യേക പരിശീലനംലഭിച്ച വെറ്ററിനറി ഡോക്ടർ, ഡ്രൈവർ കം അറ്റൻഡൻ്റ് എന്നിവർ മൊബൈൽ യൂണിറ്റിൽ ഉണ്ടാവും. 24 മണിക്കൂറും സജീവമായ 1962 എന്ന ടോൾ ഫ്രീ നമ്പറിലുള്ള കേന്ദ്രീകൃത കോൾ സെന്റർ സംവിധാനത്തിലൂടെയാണ് മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ പ്രവർത്തനം. ജില്ലയിലെ തിരഞ്ഞെടുത്ത മൃഗാശുപത്രികൾ വഴി രജിസ്റ്റർ ചെയ്യുന്ന വ്യക്തികളുടെ മൃഗങ്ങൾക്ക് മുൻകൂട്ടി നിശ്ചയിക്കുന്ന ദിവസങ്ങളിൽ ശസ്ത്രക്രിയ സേവനം ലഭ്യമാക്കുന്നതാണ് മൊബൈൽ സർജറി യൂണിറ്റ്. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് സേവനം. ഇതിനുപുറമേ കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന മൊബൈൽ വെറ്ററിനറി ക്ലിനിക്കിൻ്റെ പ്രവർത്തനം രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയും കർഷകർക്ക് ലഭിക്കും. പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമായ മരുന്നുകൾ ഉൾപ്പെടെയുള്ള ചെലവുകൾക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചതായി കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണ‌ൻ പറഞ്ഞു.


പദ്ധതി ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു‌. നടത്തിപ്പിന് ആവശ്യമായ മരുന്നുകൾക്കും അനുബന്ധ ചെലവുകൾക്കും ആവശ്യമായവ എംഎൽഎ ഫണ്ടിൽനിന്ന് തുക അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രിക കൃഷ്ണ‌ൻ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജിതേന്ദ്രകുമാർ, ഡോ. പി.കെ. രമാദേവി, ഡോ. സജി ജോസഫ്, ഡോ. വി.ജെ. മനോജ്, ക്ഷീരവികസന ഓഫീസർ ഹുസ്‌ന, പി.കെ. അബ്‌ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു.



MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan