
കാഞ്ഞിരപ്പള്ളി മലയോരത്തിൻ്റെ മിനി മെഡിക്കൽ കോളേജ് എന്നറിയപ്പെടുന്ന കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ഹൃദയ ചികിത്സയിൽ മുന്നേറുന്നു. 2021-ൽ കാത്ത് ലാബ് സജ്ജീകരിച്ചതോടെ കുറഞ്ഞ ചെലവിൽ മികച്ച ഹൃദയചികിത്സയ്ക്ക് സൗകര്യമായി.
ഇതുവരെ 2500 പേർക്ക് ആൻജിയോഗ്രാം പരിശോധന നടത്തി. 1000 പേർക്ക് ആൻജിയോപ്ലാസ്റ്റി ചികിത്സ നൽകി. കാർഡിയോളജി ഒപി ചൊവ്വാഴ്‌ച മാത്രമാണ്.
ആൻജിയോഗ്രാം പരിശോധനയ്ക്ക് 5,000 രൂപയാണ് ഫീസ്. ആൻജിയോപ്ലാസ്റ്റിക്ക് ബ്ലോക്ക് അനുസരിച്ചാണ് തുകയാകുന്നത്. ആരോഗ്യ ഇൻഷുറൻസ് കാർഡുള്ളവർക്ക് ചികിത്സ സൗജന്യമാണ്. എക്കോ-200, എക്സ‌്റേ-150 എന്നിങ്ങനെയാണ് പണം അടയ്‌ക്കേണ്ടത്.
മറ്റ് വിഭാഗങ്ങളിലും മുന്നിൽകാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, പീരുമേട് താലൂക്കുകളിലുള്ളവരാണ് ജനറൽ ആശുപത്രിയെ പ്രധാനമായും ആശ്രയിക്കുന്നത്. പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും വന്നതോടെ ആശുപത്രി സേവനങ്ങളും മികച്ചതായി. പ്രസവചികിത്സ വിഭാഗത്തിൽ മാസം 100-പേരോളം എത്തുന്നു. കാൽമുട്ട് മാറ്റിവെക്കൽ തുടങ്ങി 200-ലധികം മേജർ സർജറികളും ചെയ്യുന്നുണ്ട്.
പ്രത്യേക വിഭാഗങ്ങൾ(ബ്രാക്കറ്റിൽ ഡോക്‌ടർമാരുടെ എണ്ണം) ജനറൽ മെഡിസിൻ (ഒന്ന്), ജനറൽ സർജറി (ഒന്ന്), അസ്ഥിരോഗവിഭാഗം (രണ്ട്), കുട്ടികളുടെ വിഭാഗം (ഒന്ന്), പ്രസവചികിത്സ, ഗൈനക്കോളജി (മൂന്ന്), ഇഎൻടി (ഒന്ന്), നേത്രചികിത്സ (രണ്ട്), ത്വഗ്രോഗവിഭാഗം (ഒന്ന്), മാനസിക ആരോഗ്യം (ഒന്ന്), ഡെൻ്റൽ(ഒന്ന്), അനസ്തേഷ്യ (രണ്ട്), കാർഡിയോളജി (៣).
മറ്റ് സേവനങ്ങൾമണിക്കൂർ എമർജൻസി-ട്രോമാ കെയർ, എക്‌സ്റേ, ലാബ്, ഫാർമസി, കേൾവിശക്തി പരിശോധന, കാഴ്‌ചപരിശോധന, എട്ട് ഫ്രീസറുകളുള്ള മോർച്ചറി പുറത്തുനൽകുന്ന സേവനങ്ങൾപാലിയേറ്റീവ് കെയർ യൂണിറ്റ്, ഭിന്നശേഷി കുട്ടികൾക്കായുള്ള മൊബൈൽ ഇൻ്റവെൻഷൻ യൂണിറ്റ്, പബ്ലിക് ഹെൽത്ത് വിങ്
ചികിത്സാവിഭാഗങ്ങൾ ഇവിടെ ബേസ്മെൻ്റ് നില-ഒപി രജിസ്ട്രേഷൻ, ഡെന്റൽ ഒപി, കാരുണ്യ ഹെൽത്ത് ഇൻഷുറൻസ് സർവീസ് സെന്റർ.
താഴത്തെനില അത്യാഹിതവിഭാഗം, അസ്ഥിരോഗം ഒപി, എക്‌സ്‌റേ, ഇസിജി, ലാബോറട്ടറി, കുത്തിവെപ്പ് മുറി, ഫാർമസി, നിരീക്ഷണ വാർഡ്.
ഒന്നാംനില-ജനറൽ ഒപി, സർജറി ഒപി, ത്വഗ്രോഗം ഒപി, നേത്രരോഗം ഒപി, കുട്ടികളുടെ വിഭാഗം ഒപി. ഇഎൻടി ഒപി, മാനസിക ആരോഗ്യം ഒപി, കേൾവി പരിശോധന, ലബോറട്ടറി, എൻസിഡി ക്ലിനിക്.
രണ്ടാംനില- ഓപ്പറേഷൻ തിയേറ്റർ (മൂന്ന്), ഐസിയു പോസ്റ്റ് ഓപ്പറേറ്റീവ് മുറി, വിഐപി മുറി, കോൺഫറൻസ് ഹാൾ
മൂന്നാംനില-സർജിക്കൽ വാർഡ്
മെഡിക്കൽ വാർഡും കാത്ത്‌ലാബും മറ്റൊരു കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്കായി പ്രത്യേക വാർഡുമുണ്ട്
മികച്ച സേവനം
ജനറൽ ആശുപത്രിയിൽ മികച്ച സേവനങ്ങളാണ് പൊതുജനങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്നത്. പുതിയ കെട്ടിടം, ലാമിനാർ ഓപ്പറേഷൻ തിയേറ്റർ അടക്കമുള്ള ആധുനിക സൗകര്യങ്ങളും, അടിസ്ഥാന സൗകര്യവും മികച്ചതായതോടെ ഏറ്റവും മികച്ച സേവനം ലഭ്യമായി. കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്.
ഡോ. സാവൻ സാറാ മാത്യു, ആശുപത്രി സൂപ്രണ്ട്
ലക്ഷ്യം മികച്ച ചികിത്സ
ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഒരു വർഷം ഒരുകോടിയിലധികം രൂപ മുടക്കുന്നുണ്ട്. ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പോസ്റ്റ്മോർട്ടം, മോർച്ചറി എന്നിവ സ്ഥാപിച്ചു. പുതിയ നിരീക്ഷണക്യാമറകളും സ്ഥാപിച്ചു.
മുകേഷ് കെ. മണി, ആശുപത്രി പരിപാലനസമിതി ചെയർമാൻ
ലാമിനാർ ഓപ്പറേഷൻ തിയേറ്റർ
വായുവിലൂടെ പകരുന്ന അണുബാധ പൂർണമായും ഒഴിവാക്കുന്ന രീതിയിലുള്ള മൂന്ന് ശസ്ത്രക്രിയാമുറികളാണ് (ലാമിനർ ഓപ്പറേഷൻ തിയേറ്റർ) ആശുപത്രിയിലുള്ളത്. ഐസിയു, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്നതിനുള്ള സിഎസ്എസ്‌ഡി ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളുണ്ട്. നാല് കിടക്കകൾ ഐസിയുവിലുണ്ട്. പുതിയ സംവിധാനം വന്നതോടെ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടാകുന്ന അണുബാധ കുറയ്ക്കാൻ കഴിയും. ശസ്ത്രക്രിയ നടത്തിയ ശേഷം രോഗീപരിചരണത്തിന് വാർഡിൽ 10 കിടക്കകൾ വരെ ഇടാം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group