അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്ന്‍ വാങ്ങുന്നതിനിടെ ഹൈദരാബാദിലെ ഒരു ആശുപത്രിയുടെ സിഇഒ അറസ്റ്റില്‍

അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്ന്‍ വാങ്ങുന്നതിനിടെ ഹൈദരാബാദിലെ ഒരു ആശുപത്രിയുടെ സിഇഒ അറസ്റ്റില്‍
അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്ന്‍ വാങ്ങുന്നതിനിടെ ഹൈദരാബാദിലെ ഒരു ആശുപത്രിയുടെ സിഇഒ അറസ്റ്റില്‍
Share  
2025 May 11, 02:48 PM
MANNAN

അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്ന്‍ വാങ്ങുന്നതിനിടെ ഹൈദരാബാദിലെ ഒരു ആശുപത്രിയുടെ സിഇഒ അറസ്റ്റില്‍


ഹൈദരാബാദ്: അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്ന്‍ വാങ്ങുന്നതിനിടെ ഹൈദരാബാദിലെ ഒരു പ്രമുഖ ആശുപത്രിയുടെ സിഇഒ അറസ്റ്റില്‍. മുംബൈ ആസ്ഥാനമായുള്ള വിതരണക്കാരനായ വാന്‍ഷ് ധക്കറില്‍ നിന്ന് കൊറിയറില്‍ മയക്കുമരുന്ന് വാങ്ങുന്നതിനിടെയാണ് 34 കാരിയായ നമ്രത ചിഗുരുപതി അറസ്റ്റിലായത്.

ധക്കറിന്റെ സഹായി ബാലകൃഷ്ണയ്ക്കൊപ്പമാണ് ഇവര്‍ പിടിയിലായത്. ധക്കറിന്റെ നിര്‍ദേശപ്രകാരം നമ്രത ചിഗുരുപതിക്ക് ബാലകൃഷ്ണ മയക്കുമരുന്ന് എത്തിച്ച് നല്‍കുന്നതിനിടെയാണ് ഇരുവരും അറസ്റ്റിലായത്. ചിഗുരുപതി വാട്‌സ്ആപ്പ് വഴി ധക്കറുമായി ബന്ധപ്പെടുകയും 5 ലക്ഷം രൂപയുടെ കൊക്കെയ്ന്‍ ഓര്‍ഡര്‍ നല്‍കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. നമ്രത ഓണ്‍ലൈന്‍ വഴിയാണ് തുക കൈമാറിയതെന്നും പൊലീസ് പറയുന്നു.


ഡോക്ടര്‍ കൂടിയായ നമ്രത മയക്കുമരുന്ന് വാങ്ങുന്നതിനായി വാന്‍ഷിന് ഓര്‍ഡര്‍ നല്‍കി. തുടര്‍ന്ന് ബാലകൃഷ്ണ എന്നയാള്‍ മയക്കുമരുന്ന് വിതരണം ചെയ്യാന്‍ എത്തി. റായദുര്‍ഗത്തില്‍ വച്ചാണ് മയക്കുമരുന്ന് നമ്രതയ്ക്ക് കൈമാറിയത്'- പൊലീസ് ഓഫീസര്‍ വെങ്കണ്ണ പറഞ്ഞു.

'പൊലീസ് അവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. അവരില്‍ നിന്ന് 10,000 രൂപയും 53 ഗ്രാം കൊക്കെയ്‌നും രണ്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചിട്ടുണ്ട്'- വെങ്കണ്ണ പറഞ്ഞു.ചോദ്യം ചെയ്യലില്‍, മയക്കുമരുന്നിനായി ഇതുവരെ ഏകദേശം 70 ലക്ഷം രൂപ ചെലവഴിച്ചതായി അവര്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2