
വളാഞ്ചേരി : നിപ രോഗവ്യാപനം തടയുന്നതിന് തീവ്രപ്രതിരോധ പ്രവർത്തനങ്ങളുമായി വളാഞ്ചേരി നഗരസഭ ഒന്ന്, രണ്ട്, മൂന്ന്, നാല്, 33 വാർഡുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
ഗൃഹകേന്ദ്രീകൃത ബോധവത്കരണത്തിനാണ് മുൻതൂക്കം നൽകുന്നത്.
160 ആരോഗ്യപ്രവർത്തകർ അടങ്ങുന്ന നാല്പതംഗസംഘം 1754 വീടുകൾ സന്ദർശിച്ച് എൺപത്തിയൊന്ന് പനിബാധിതരേ കണ്ടെത്തുകയും നിരോധിതമേഖലയിൽ പാലിക്കേണ്ട പൊതുജനമര്യാദകളെക്കുറിച്ചും മറ്റ് നിയന്ത്രണമാർഗങ്ങളെക്കുറിച്ചും മൈക്ക്പ്രചാരണവും നടത്തി.
ഡോ. ടി.എസ്. അനീഷ്, മഞ്ചേരി കമ്യൂണിറ്റി മെഡിസിൻ വിബാഗം മേദാവി ഡോ. പ്രിയ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. സി. സുബിൻ, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. എൻ.എൻ, പമീലി, സി.കെ. സുരേഷ്‌കുമാർ, വി.വി. ദിനേശ്, കെ.പി. സാദിഖ് അലി, ഡോ. പി. ഫാത്തിമ, ജോൺസൺ. പി. ജോർജ് എന്നിവരുടെ നേത്യത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.
വീടുകളിൽ പരിശോധന
വളാഞ്ചേരി: നിപ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭയിലെ
കൺടെയ്ൻമെന്റ് സോണുകളിൽ വാർഡ് കൗൺസിലർമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആശവർക്കർമാർ എന്നിവരുടെ നേതൃത്വത്തിൽ വീടുകളിൽ പരിശോധന തുടങ്ങി. പ്രത്യേക ചോദ്യാവലികൾ നൽകിയാണ് പരിശോധനയും ബോധവത്കരണവും നടക്കുന്നത്.
കുഞ്ഞിപ്പുര ഡിവിഷനിൽ കൗൺസിലറും സ്ഥിരംസമിതി അധ്യക്ഷനുമായ മുജീബ് വാലാസിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. ആശവർക്കർമാരായ ഗിരിജ, ഉമ, പ്രീതി, സജ്‌ന, ലീല, പ്രേമ, നഴ്‌സുമാരായ സോണിയ, വിജിത, വിജിഷ, ജെപിഎച്ച്എൻ സുനിത, ജെഎച്ച്ഐ നീന, ബിൽബി തുടങ്ങിയവരാണ് വീടുകളിൽ പരിശോധനയ്ക്കെത്തുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group