
മലപ്പുറം: വളാഞ്ചേരിയിൽ നിപ രോഗം സ്ഥിരീകരിച്ച 42-കാരിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട എട്ടുപേരുടെ പരിശോധനാഫലംകൂടി നെഗറ്റീവ്, ഇതോടെ നെഗറ്റീവ് ആയവരുടെ എണ്ണം 25 ആയി. ശനിയാഴ്ച 37 പേരെ പുതുതായി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
പെരിന്തൽമണ്ണ ആശുപത്രിയുമായി ബന്ധപ്പെട്ട എല്ലാവരും പ്രാഥമിക സമ്പർക്കത്തിൽപ്പെട്ടവരാണ്. നിലവിൽ 94 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ 53 പേർ ഹൈറിസ്‌ക് വിഭാഗത്തിലാണ്. മലപ്പുറത്ത് 40 പേരും പാലക്കാട് 11 പേരും എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഓരോരുത്തരും വീതമാണ് ഹൈറിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ടത്. 41 പേർ ലോ റിസ്ക് വിഭാഗത്തിലാണ്.
രോഗം സ്ഥിരീകരിച്ച സ്ത്രീ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഇവർക്ക് വെള്ളിയാഴ്ച ഒരു ഡോസ് മോണോ ക്ലോണൽ ആൻ്റിബോഡി നൽകിയിരുന്നു. ശനിയാഴ്ചയും ഒരു ഡോസ് നൽകി. ആറു പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. രണ്ടു പേർ ഐസിയുവിലാണ്. ശനിയാഴ്‌ച നിലമ്പൂർ ജില്ലാ ആശുപത്രിയിൽനിന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയ വ്യക്തി ഉൾപ്പെടെയാണ് രണ്ട് ഐസിയു കേസുകൾ. പോസിറ്റീവായ സ്ത്രീ പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലും നാലുപേർ മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിലും ഒരാൾ എറണാകുളം മെഡിക്കൽ കോളേജിലുമാണുള്ളത്.
വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജില്ലയിൽ സംയുക്തപരിശോധന തുടങ്ങി. പനി സർവേയുടെ ഭാഗമായി 1781 വീടുകളിൽ ശനിയാഴ്ച ആരോഗ്യ പ്രവർത്തകരെത്തിയതായി മന്ത്രി അറിയിച്ചു. 52 പേരുമായി ഫോണിലും ബന്ധപ്പെട്ടു. ഇതിൽമൂന്ന് പേർക്ക് മാനസികപിന്തുണ നൽകി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group