
തൊടുപുഴ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനില്ലാതെ പാരമ്പര്യത്തിന്റെയും നാട്ടുവൈദ്യത്തിന്റെയും മറവിൽ വ്യാജചികിത്സ നടത്തുന്നവരെ ഉടൻ അറസ്റ്റുചെയ്‌ത് സ്ഥാപനം അടച്ചുപൂട്ടണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എഎംഎഐ) ഇടുക്കി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്തവർ നിയമവിരുദ്ധമായി ചികിത്സയിലേക്ക് കടന്നുവരുന്നതും പിഴവുകൾമൂലം മരണങ്ങൾ ഉണ്ടാകുന്നതും അടിയന്തര പ്രാധാന്യത്തോടെ തടയണമെന്ന് സമ്മേളനം വിലയിരുത്തി.
സമ്മേളനം തൊടുപുഴ നഗരസഭാ ചെയർമാൻ കെ. ദീപക് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. റെൻസ് പി.വർഗീസ് അധ്യക്ഷതവഹിച്ചു. എറണാകുളം സോൺ സെക്രട്ടറി ഡോ.ജോയ്‌സ് കെ.ജോർജ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഡോ.എം.എസ്. നൗഷാദ്, സോൺ പ്രസിഡൻ്റ് ഡോ.സീനിയ അനുരാഗ്, തൊടുപുഴ ഏരിയ പ്രസിഡൻ്റ് ഡോ.കെ.ആർ.സുരേഷ്, തൊടുപുഴ ഏരിയാ സെക്രട്ടറി ഡോ.അജിത് ചിറയ്ക്കൽ എന്നിവർ പ്രസംഗിച്ചു. ഡോ.രാജശേഖരൻ, ഡോ.സീനിയ അനുരാഗ്, ഡോ.എം.അരുൺ രവി, ഡോ.അന്നാറാണി വർഗീസ് എന്നിവർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഇതോടനുബന്ധിച്ച് കാൻസർരോഗസമീപനത്തിലെ ആയുർവേദസാധ്യതകൾ വിശകലനംചെയ്ത ശാസ്ത്രപഠനക്ലാസിന് ഡോ.സി.ഡി. സഹദേവൻ നേതൃത്വം നൽകി. ഭാരവാഹികളായി ഡോ. റെൻസ് പി.വർഗീസ് (ജില്ലാ പ്രസി.), ഡോ.അജിത് ചിറയ്ക്കൽ, ഡോ.ബോബി എബ്രഹാം (വൈസ് പ്രസി.), ഡോ.എം.അരുൺ രവി (സെക്ര.), ഡോ.അന്നാറാണി വർഗീസ്, ഡോ.അഖിൽ സുരേഷ് (ജോ. സെക്ര.), ഡോ.ദീപക് സി.നായർ (ഖജാ.)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group