
പ്രകാശൻ ഗുരുക്കളും
കളരിപ്പെമയും
: കെ. രാജൻബാബു
ശ്രീ. പ്രകാശൻ ഗുരുക്കളെ മൂന്നു പതിറ്റാണ്ടിനപ്പുറം ഞാൻ കണ്ടുമുട്ടുമ്പോൾതന്നെ, അദ്ദേഹം തലമുറകളുടെ ഗുരുസ്ഥാനീയനായിക്കഴിഞ്ഞിരുന്നു. കളരിപരിശീലനത്തിൽ മാത്രമല്ല മർമ്മചികിത്സാ പ്രയോഗങ്ങളിലും അദ്ദേഹത്തിന് രാജ്യത്തിനകത്തും പുറത്തും ശിഷ്യ ഗണങ്ങളുണ്ട്. ഞാൻ കേരളകൗമുദി ലേഖകനായി കൊല്ലത്ത് പ്രവർത്തിക്കുമ്പോഴായിരുന്നു ആ കണ്ടുമുട്ടൽ.
അന്നു കാണുമ്പോൾ ഗുരുക്കൾ അതികഠിനമായ ഒരു 'മർമ്മ പരീക്ഷ' യുടെ പരിശ്രമത്തിലായിരുന്നു.
പത്താം വയസ്സു മുതൽ പഠിച്ചും പരിശീലിച്ചും തുടങ്ങിയ അഭ്യാസമുറകൾ അതിന്റെ ഉച്ചസ്ഥാനത്ത് എത്തിയിരുന്നു.
താളിയോലകളിൽനിന്നും കണ്ടെടുത്ത അപ രിമിതമായ അറിവുകളുടെ സാഹസിക പരീക്ഷണങ്ങൾക്കുള്ള തയ്യാ റെടുപ്പായിരുന്നു അത്.
അന്നത്തെ ഒരു പ്രഭാതത്തിൽ കൊല്ലം ജവ ഹർ ബാലഭവനിൽ ആ 'അഗ്നിപരീക്ഷ'യ്ക്ക് ഞാൻ സാക്ഷിയായി. കാഴ്ചക്കാരായി അധികം ആരും ഉണ്ടായിരുന്നില്ല.
. അവിടെ നടക്കുന്ന കളരിപരിശീലനത്തിൽ പങ്കെടുക്കുന്നവരും അതിൻ്റെ പതിവു കാഴ്ച്ച ക്കാരും മാത്രം. കളരി പിരിയുന്നതിന് മുമ്പ് ഗുരുക്കൾ തന്റെ ശിഷ്യ ന്മാരിൽ പ്രധാനിയായ ഒരാളോട് തന്നെ ആക്രമിക്കുവാൻ ആവശ്യ പ്പെട്ടു.
അത് കളരിയിലെ ഒരു പരിശീലന മുറയാണ്. അവിടെ ഗുരുക്കൾ എന്നൊന്നും നോക്കരുത്.
ആക്രമിക്കുമ്പോൾ തനി 'ശത്രു'വാ യിത്തന്നെ പെരുമാറണം.
പരിശീലനം സിദ്ധിച്ച ശിഷ്യൻ അതിന് തയ്യാറായിനിന്നു.
പ്രതിരോധിക്കാനായി ഗുരുക്കളും. ആക്രമണോത്സു കനായ ശിഷ്യൻ പലതവണ പാഞ്ഞെടുത്തു.
ഗുരുക്കൾ ഒഴിഞ്ഞുമാ റി അതിനെ നിർവ്വീര്യമാക്കി.
അതിൽ അമർഷംകൊണ്ട് ശിഷ്യൻ ക്രോധാക്രാന്തനായി പാഞ്ഞടുത്തപ്പോൾ ഗുരുക്കൾ ഒരു നിമിഷം ധ്യാനനിരതനായി.
പൊടുന്നനെ ഒരു വജ്രസൂചിപോലെ ആ ചൂണ്ടു വിരൽ പ്രതിയോഗിയുടെ മർമ്മസ്ഥാനം ലക്ഷ്യമാക്കി നീണ്ടു. അയാൾ നിമിഷങ്ങൾക്കുള്ളിൽ ഗുരുക്കളുടെ കാൽക്കൽ കുഴഞ്ഞുവീണു!
അതൊരു കഠിന പരീക്ഷണത്തിൻ്റെ ഐതിഹാസികമായ വിജയമായിരുന്നു.
'പിടിച്ചുനിൽക്കാനായില്ല. മർമ്മഭേദിയായ ആ ചൂണ്ടു വിരലിന് മുന്നിൽ.' മറുപ്രയോഗത്തിലൂടെ തളർച്ചയിൽനിന്നുണർന്നപ്പോൾ പ്രതിയോഗി പറഞ്ഞു.
മർമ്മവിദ്യയുടെ ആധുനികകാലത്ത് അപരീക്ഷിതമായ ഒരു പ്രയോഗമാണ് അവിടെ നടന്നത്.
പിന്നീട് ചൂണ്ടുമർമ്മം അപൂർവ്വമായേ ഗുരുക്കൾ പ്രയോഗിച്ചിട്ടുള്ളൂ. അതിന് അതിന്റേതായ കാരണങ്ങളുമുണ്ട്.
മൂന്നു പതിറ്റാണ്ടിന് മുമ്പ് മർമ്മം സാക്ഷ്യപ്പെടുത്തിയ അന്നുമുതൽ ഗുരുക്കളുടെ ആത്മസമർപ്പ ണത്തെക്കുറിച്ചുള്ള അന്വേഷണ ങ്ങൾ ഞാൻ പിന്തുടരുകയായിരുന്നു.
അഭ്യാസമെന്നത് ഒരു സ്വയര ക്ഷാമാർഗ്ഗമെന്നതിനപ്പുറം മറ്റൊന്നുമല്ലെന്ന അറിവാണ് അന്നുവരെ യുണ്ടായിരുന്നത്.
എന്നാൽ കളരി വെറും നിലത്തെഴുത്തിന്റെ അറിവു മാത്രമല്ലെന്നറിയാൻ ഏറെ താമസമുണ്ടായില്ല. ദൈനംദിന വ്യാപാര ത്തിൽ കേടാകുന്ന ശരീരങ്ങളുടെ കുറവു തിരുത്താൻ കളരിയുടെ ബാലപാഠങ്ങൾതന്നെ മതിയാകും.
എന്നാൽ ശരീരത്തിൻ്റെ സൂക്ഷ്മ തലങ്ങളിലൂടെയുള്ള അതിൻ്റെ പ്രയോഗം അതീന്ദ്രിയമായ ആത്മര ക്ഷയുടെ പരമാനന്ദത്തിലേയ്ക്ക് പ്രയാണമാകുമെന്നത് അറിവിലു മേറെ അറിഞ്ഞിടുമ്പോളാണ്. അതിൻ്റെ പ്രകാശം ഗുരുക്കളിലൂടെ ഉണ്ടാകണമെന്ന് പലഘട്ടങ്ങളിലും ആഗ്രഹിച്ചിട്ടുണ്ട്.
ഗുരുമുഖത്തുനിന്നും വേദങ്ങളിൽനിന്നും ഉപനിഷത്തുക ളിൽനിന്നും താളിയോലകളിൽനിന്നും നാനാവഴിയ്ക്കും ലഭിച്ച അറിവുകളെ സ്വയം അനുഭവിച്ച് സാക്ഷ്യപ്പെടുത്തുക ക്ഷിപ്രസാധ്യമല്ല. “കണ്ണുകളഞ്ചും ഉള്ളടക്കി തെരുതെരെ വീണു വണങ്ങി ഓതിടേണ്ട” അനുഭവമാണത്. അതിൻ്റെ സമയമെടുത്ത് പ്രകാശനംചെയ്യപ്പെടേണ്ട ഒരു കൃതിയാണ് 'ആത്മരക്ഷാതന്ത്ര'.
ഏതൊരാളുടെയും 'സത്യാന്വേഷണ പരീക്ഷണങ്ങൾ' ആ ആളുടെ ആത്മകഥയുമായി ബന്ധപ്പെട്ടതാകുന്നു. അതിൻ്റെ പീഡാനുഭവങ്ങൾ അതിലുണ്ടാകും.
"അനുഭവിക്കാതെ അറിവീല" എന്ന ഗുരുവചനം എല്ലാ അറിവുകൾക്കും ബാധകമാണ്. അങ്ങനെയുള്ള അറിവുകളുടെ അന്വേഷണമാണ് ഏതു മാർഗ്ഗത്തിലൂടെയായാലും സത്യാന്വേഷണം. ഇതൊരു പൊതുതത്ത്വമാണെങ്കിലും അത്യപൂർവ്വം ആൾക്കാർ മാത്രമേ നിർദ്ദയമായ ഇത്തരം പരീക്ഷണങ്ങൾക്ക് നിയോ ഗിക്കപ്പെടൂ; അല്ലെങ്കിൽ സ്വയം സമർപ്പിക്കപ്പെടൂ.
അത്തരമൊരു സ്വയം സമർപ്പണത്തിന്റെ അല്ലെങ്കിൽ നിയോ ഗത്തിന്റെ പ്രത്യക്ഷസാക്ഷ്യമാണ് 'ആത്മരക്ഷാതന്ത്ര'.
ആ കഥ അനുസ്മരിക്കുന്നു.
ശൈശവത്തിലെ സംഘർഷം അമ്മയുടെ ഭക്തിയും അച്ഛന്റെ വിഭക്തിയുമായിരുന്നു. അമ്മയുടെ ഭക്തി ഭ്രാന്താണെന്ന് തോന്നിയ പ്പോൾ മകന് മുഴുഭ്രാന്തായി.
വീട്ടിലെ പൂജാവിഗ്രഹങ്ങൾ എറിഞ്ഞുടച്ചു.
അമ്മ അടിച്ചില്ല, വഴക്കുപറഞ്ഞില്ല. കരഞ്ഞുകൊണ്ട് അത് നുള്ളിപ്പറക്കുന്നതിനിടയിൽ പറയുന്നതുകേട്ടു. “മോനേ അതിൽ ചവിട്ടി നിന്റെ കാൽ മുറിയാതെ സൂക്ഷിക്കണേ.
" ആ വാക്കുകൾ ഹൃദയം പിളർത്തി. അമ്മ അങ്ങനെ ആദ്യ ഗുരുവായി.
അച്ഛന്റെ വിഭക്തിയെ ക്കാൾ അമ്മയുടെ ഭക്തി അവിടെ ഇടംപിടിച്ചു.
പക്ഷേ കളരിയിൽ കുറുവടി ആ കുഞ്ഞുകൈകളിൽ ആദ്യം പിടിപ്പിച്ചത് സ്വാതന്ത്ര്യസമരസേനാനിയായ അച്ഛനാണ്. അങ്ങനെ അച്ഛൻ അഭ്യാസ ഗുരുവായി.
അച്ഛന്റെ കൈപിടിച്ചാണ് ആദ്യം കളരിച്ചുവടുകൾ വച്ചത്.
പിന്നീട് പല ഗുരുക്കന്മാർ ഉണ്ടായി. ഇന്ന് കളരിയ്ക്ക് മതമുണ്ടെന്ന് ധരിച്ചുവശായ ഒരു കാലമാണ്.
അക്കാലത്ത് അദ്ദേഹത്തിന് കിട്ടിയ രണ്ടുഗുരുക്കന്മാർ മുസ്ലീം അഭ്യാസികളായിരുന്നു.
ഭക്തിയും വിഭക്തിയും തമ്മിലുള്ള പോരാട്ടത്തിൽ ശൈശവ ത്തിൽതന്നെ ഭക്തിയെ നെഞ്ചേറ്റിയ ഗുരുക്കൾ ആത്മരക്ഷാതന്ത്ര ഒന്നാം ഭാഗത്തിലെ 'ശ്രദ്ധയും വിശ്വാസവും' എന്ന അദ്ധ്യായത്തിൽ അതിന്റെ യുക്തി വിലയിരുത്തുന്നു.
അറിവും അനുഭവവും ഇടക ലർത്തിയുള്ള മുപ്പത്തിയൊന്ന് അദ്ധ്യായങ്ങൾ രണ്ടുഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. വ്യക്തിനിഷ്‌ഠമെന്നും ആത്മനിഷ്‌ഠമെന്നും ഈ ഭാഗങ്ങളെ പുനർനിർവ്വചിക്കാം.
രണ്ടാംഭാഗത്തിലെ ഇരുപത് അദ്ധ്യായങ്ങളിലേക്ക് ഗുരുക്കൾ ചെന്നെത്തിയ വഴികൾ ആദ്യഭാഗത്തിലെ പന്ത്രണ്ട് ഖണ്ഡ ങ്ങളിലുണ്ട്.
ഒരു നല്ല അഭ്യാസിയുടെ 'കളരിയും ഗുരുവും' പ്രകൃതിയാ ണെന്ന കണ്ടെത്തൽ 'ശ്രദ്ധയും വിശ്വാസവും' കൊണ്ടേയുണ്ടാകൂ.
ഈ അടിസ്ഥാനഭാവത്തിൽനിന്നും രൂപംകൊള്ളുന്നതാണ് ആത്മ ജ്ഞാനത്തിന്റെ ആന്തരിക സത്ത. പൗരസ്ത്യമെന്നും ഭാരതീയ മെന്നും പൊതുവേ നിർവ്വചിക്കപ്പെടുന്ന ജീവിതദർശനം പലപ്രകാ രേണ ഏഷ്യാഭൂഖണ്ഡം മുഴുവൻ വ്യാപിച്ചുനിൽക്കുന്നു.
അതിന്റെ സംസ്കൃതവും പ്രാകൃതവുമായ എല്ലാ പാഠഭേദങ്ങളിലും ശരീരവും ആത്മാവും ഇഴചേർന്നിരിക്കുന്നു.
അഭ്യാസം ശരീരത്തിനും ആത്മാ വിനും ആവശ്യമാണ്.
ആ അഭ്യാസമാകട്ടെ പരസ്‌പരപൂരകമാണു താനും.
അനുഭവസിദ്ധമായ പാരമ്പര്യഅറിവിൻ്റെ അനർഘമായ ജ്ഞാനശേഖരം വലിയ അളവിൽ നമുക്ക് നഷ്‌ടപ്പെട്ടുകഴിഞ്ഞു. ഗുരു മുഖത്തുനിന്നു മാത്രം ഗ്രഹിക്കാൻ കഴിയുന്ന ശുദ്ധരഹസ്യങ്ങളാണ് ലഭ്യമാകുന്ന സൂക്തങ്ങളും മന്ത്രങ്ങളും തന്ത്രവിധികളുമെല്ലാം.
ആ പരമ്പരയിൽ ആചാര്യന്മാരും ഗുരുക്കന്മാരും വംശനാശം നേരിടുക യാണ്. വിദേശ ആധിപത്യത്തിൽ ഉന്മൂലനംചെയ്യപ്പെട്ട ആ ഗുരുപര മ്പരയുടെ വീണ്ടെടുപ്പ് ഇവിടെ ഇന്നും കനത്ത വെല്ലുവിളിയാണ്. അതേസമയം രാജ്യത്തിന് പുറത്ത് അവർ ആദരിക്കപ്പെടുകയും ഹാർദ്ദമായി സ്വീകരിക്കപ്പെടുകയും ചെയ്യുന്നു.
ആത്മരക്ഷാതന്ത്ര യുടെ ആചാര്യൻ എ.കെ.പ്രകാശൻ ഗുരുക്കളുടെ അനുഭവവും മറി
ഒരു ധന്യമായ ജീവിതത്തിന്റെ ആത്മസമർപ്പണം ഒരു പുസ്‌തകമായി രൂപംകൊണ്ടത് ചരിത്രസംഭവമാണ്. പണ്ടു ഗുരുക്കളെ കണ്ടകാലത്തുതന്നെ സ്വാനുഭവങ്ങൾ അദ്ദേഹം ഒരു പുസ്‌തകമാക്കിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു .
വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ അഭാവംകൊണ്ട് മാതൃഭാഷ പരിമിതപ്പെടുന്ന ഒരു കാലമാണിത്. വേn ങ്ങളുടെയും ഉപനിഷത്തുക്കളുടെയും മാത്രമല്ല ആയുർവേദത്തിൻ്റെ പോലും ആധുനികപതിപ്പുകളൊന്നും പുറത്തിറങ്ങാറില്ല.
ധനകാര്യം പോലെ വൈജ്ഞാനികവും 'കടംകൊള്ളേണ്ടതാണെന്ന് ഒരു പൊതുബോധത്തിൽ അഭിരമിക്കുകയാണ് നമ്മൾ. അവിടെയാണ് ആചാര്യസൂക്തങ്ങളുടെ സ്വാനുഭവസാക്ഷ്യം പുസ്‌തകരൂപത്തിൽ പുറ ത്തുവരുന്നത്. അനുഭവസിദ്ധമായ അറിവുകൾ ഈ കൃതിയെ മഹ നീയമാക്കുന്നു. വിജ്ഞാനവിതരണത്തിൻ്റെയും വിജ്ഞാന വ്യാപാ രത്തിന്റെയും വിപുലമായ ഇടങ്ങളിൽനിന്ന് ഈ ഗ്രന്ഥം വേറിട്ട് നിൽക്കും. ഇവിടേയ്ക്ക് എത്തുക ഏതൊരു ജ്ഞാനകുതുകിയുടെയും കടുത്ത വെല്ലുവിളിയാണ്. അപ്പോഴും “അനുഭവിയാതെ അറിവില" എന്ന മുന്നറിയിപ്പ് ഗുരുക്കൾ നൽകുന്നുണ്ട്.
ഒരു പാഠപുസ്‌തകത്തിൻ്റെ രൂപഘടനയാണ് ഈ ഗ്രന്ഥ ത്തിനുള്ളത്.
നൂറ്റാണ്ടുകൾക്കു മുമ്പ് കൈവിട്ടുപോയ ഭൗതികവും ആത്മീയവുമായ അറിവുകളെ തിരിച്ചുപിടിയ്ക്കാനുള്ള സാക്ഷിമൊ ഴിപോലെ അത് വായനക്കാരിൽ എത്തുകയാണ്. ഒരു സാധാരണ വായനക്കാരന് വഴങ്ങുന്ന ഉള്ളടക്കമാണ് ഇതിവൃത്തമെങ്കിലും അതിന്റെ ഉള്ളിലേയ്ക്കു പോകാൻ പരസഹായം വേണ്ടിവരും. ആചാ ര്യസൂക്തങ്ങളായി വന്നിട്ടുള്ള സൂത്രങ്ങൾക്ക് വ്യാഖ്യാനംവേണ്ടിവരും. അനിനപ്പുറത്ത് ഇതിൻ്റെ പ്രയോഗസാക്ഷ്യത്തിന് ഗുരുകരുണയും ഉണ്ടാവണം. തികച്ചും സാങ്കേതികമായ അറിവുകൾ സാമാന്യവൽക്ക രിക്കപ്പെടുമ്പോഴുണ്ടാകുന്ന സ്വാഭാവികമായ പരിമിതികളും പരിധി കളുമാണവ. ഇതുകൊണ്ടുതന്നെ ഒരു പാഠപുസ്‌തകമായി ഉൾക്കൊ ള്ളുന്ന സമൂഹത്തിന് മാത്രമേ ഈ കൃതിയ്ക്ക് പൂർണ്ണമായ ഗുണഫ ലത്തിന് അവകാശികളാകാൻ കഴിയു.
നമ്മുടെ ആരോഗ്യപഠനമേഖലയിൽ പ്രകടമാകുന്ന അധിനി വേശങ്ങളിൽ നഷ്‌ടപ്പെട്ടുപോകുന്ന 'നാട്ടറിവി'ൻ്റെ വിപുലമായ സാധ്യ തകളുണ്ട്. 'നാട്ടറിവ്' ഒരു പ്രാദേശിക അറിവല്ല. ഇതിന് പ്രാദേശിക ഭേദങ്ങൾ ഉണ്ടാവും. പക്ഷേ, അതിരുകളില്ലാത്ത അറിവിന്റെ ഖനി യിൽനിന്നാണ് ഈ പ്രാദേശിക ഭേദങ്ങൾ ഇന്നും പ്രയോഗക്ഷമമായി നിലകൊള്ളുന്നത്.
ആധുനിക വൈദ്യശാസ്ത്രമെന്നത് കടംകൊണ്ട് ചികിത്സാ ശാഖയാണെന്ന സത്യം നമുക്കറിയാം. അതിന് അതിൻ്റേതായ നേട്ട ങ്ങളുണ്ട്, കോട്ടങ്ങളുമുണ്ട്. എന്നാൽ ആധുനികം ആവാതെപോയ ഈ നാടിന്റെ ചികിത്സാപദ്ധതികളെക്കുറിച്ചുള്ള അറിവുകൾ വരും തലമുറകൾക്ക് അനിവാര്യമാണ്. റഷ്യ, ചൈന, ജപ്പാൻ തുടങ്ങിയ വികസിത ഏഷ്യൻരാജ്യങ്ങളിൽ എല്ലാം അവരുടെ നാട്ടുവൈദ്യത്തിന് ഇന്നും പ്രഥമസ്ഥാനമുണ്ട്. അവിടെ ഏതു ചികിത്സാശാസ്ത്രം അഭ്യ സിക്കുന്നവരും അവരുടെ നാട്ടുവൈദ്യം പഠിച്ചേ മതിയാകൂ. അവിടെ യെത്തുന്ന വിദേശ വിദ്യാർത്ഥികൾക്കുപോലും അത് നിർബന്ധമാണ്. എന്തുകൊണ്ടിങ്ങനെ എന്ന ചോദ്യത്തിന് അവർക്ക് കൃത്യമായ ഉത്ത രമുണ്ട്.
അതുകൊണ്ടുതന്നെ ആ അറിവുകൾ നഷ്‌ടമാകുന്നില്ല. നാൾക്കുനാൾ വികാസം പ്രാപിക്കുന്നു. മഹാമാരികൾ ഗ്രസിക്കുമ്പോ ഴെല്ലാം അവരുടെ പ്രധാന പ്രതിരോധം തങ്ങളുടെ പാരമ്പര്യചികി ത്സാപദ്ധതിയാണെന്ന് ഓർക്കണം. ഹ്രസ്വമായ പദ്യശകല ങ്ങൾകൊണ്ട് ബൃഹത്തായ മർമ്മശാസ്ത്രരഹസ്യങ്ങൾ വ്യക്തമാക്കു വാനുള്ള ശ്രമങ്ങൾ പ്രശംസനീയമാണ്.
ഏതു ചികിത്സാശാസ്ത്രത്തിനും അനുപേക്ഷണീയമായ, ശാരീരികവും മാനസികവുമായ അറിവുകൾ 'ആത്മരക്ഷാതന്ത്ര' വിളം ബരംചെയ്യുന്നു.
ശരീരം, നാഡീസൂത്രം, ഗ്രന്ഥിമാഹാത്മ്യം, ബലങ്ങൾ, കോശാഭ്യാസം, ശിവശക്തി പ്രാണധാര, ധാരകൾ, മർമ്മചികിത്സ, കലയും കാലവും, അമൃതകലയും വിഷകലയും, രഹസ്യസൂത്രങ്ങൾ, സ്ത്രീപർവ്വം തുടങ്ങി ഒട്ടേറെ അദ്ധ്യായങ്ങൾ ചികിത്സയുടെ പൊതു ബോധവുമായി ബന്ധപ്പെടുത്തേണ്ടതാണ്. യാന്ത്രികമായ രോഗ നിർണ്ണയം ഒരു പരിധിവരെ ഒഴിവാക്കാൻ ആധുനിക വൈദ്യശാ സ്ത്രത്തെ ഈ അറിവുകൾ പ്രാപ്‌തമാക്കും. ഭാരതീയ ചികിത്സാശാ സ്ത്രങ്ങൾക്കും മർമ്മാഭ്യാസതന്ത്രങ്ങൾക്കും 'ആത്മരക്ഷാതന്ത്ര' ഒരു പ്രാമാണിക ഗ്രന്ഥവും പാഠപുസ്‌തകവുമാണ്.
കെ. രാജൻബാബു

ചിത്രം : എ കെ പ്രകാശൻ ഗുരുക്കൾ സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രത്തിൽ


.jpg)


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group