താലൂക്ക് ആശുപത്രിയിൽ തീപ്പിടിത്തം; അപായമില്ല

താലൂക്ക് ആശുപത്രിയിൽ തീപ്പിടിത്തം; അപായമില്ല
താലൂക്ക് ആശുപത്രിയിൽ തീപ്പിടിത്തം; അപായമില്ല
Share  
2025 Apr 20, 10:47 AM
SANTHI

സുരക്ഷാ ജീവനക്കാർതികെടുത്തി


പുനലൂർ താലൂക്ക് ആശുപത്രിയിൽ അത്യാഹിതവിഭാഗത്തോടു ചേർന്നുള്ള റെഡ്സോൺ വാർഡിൽ തീപ്പിടിത്തം. സുരക്ഷാ ജീവനക്കാരുടെ അവസരോചിത ഇടപെടൽ അപകടമൊഴിവാക്കി. വെള്ളിയാഴ്‌ച വൈകീട്ട് അഞ്ചേമുക്കാലോടെയായിരുന്നു സംഭവം.


വാർഡിലെ എസിയുടെ സ്റ്റെബിലൈസറിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തമുണ്ടാക്കിയത്. രണ്ടു രോഗികളും ഒരു നഴ്‌സും വാർഡിലുണ്ടായിരുന്നു. ഇവരുടെ ഒച്ചകേട്ട് മുൻ സൈനികൻകൂടിയായ സുധീറിൻന്റെ നേതൃത്വത്തിൽ സുരക്ഷാ ജീവനക്കാർ ഓടിയെത്തി.


രോഗികളെയും നഴ്‌സിനെയും പുറത്തിറക്കി ഫയർ എക്സ്‌റ്റിങ്ഗഷർ ഉപയോഗിച്ച് തീ കെടുത്തുകയും ചെയ്‌തു. സുധീറിൻ്റെ മുൻപരിചയമാണ് അതിവേഗം തീ അണയ്ക്കാൻ സഹായിച്ചത്, തുടർന്ന് ജീവനക്കാർ വാർഡ് ശുചീകരിക്കുകയും ചെയ്തു‌.


MANNAN
kodkkasda rachana
AYR
AYU
AYU
AYUR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry