ദേശീയ അംഗീകാരങ്ങൾ

ദേശീയ അംഗീകാരങ്ങൾ
ദേശീയ അംഗീകാരങ്ങൾ
Share  
2025 Apr 17, 09:53 AM
mgs3

അടൂർ: ജനറൽ ആശുപത്രിക്ക് ഗുണനിലവാരത്തിനുള്ള ദേശീയ

അംഗീകാരങ്ങളായ നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്സ് (എൻക്യു.എ.എസ്), ലക്ഷ്യ, മുസ്‌കാൻ എന്നീ അംഗീകാരങ്ങൾ ലഭിച്ചു. എൻക്യുഎഎസ് 96.75 ശതമാനവും ലക്ഷ്യവിഭാഗത്തിൽ മെറ്റേണിറ്റി ഓപ്പറേഷൻ തിയേറ്ററിന് 99.53 ശതമാനവും ലേബർ റൂമിന് 96.75 ശതമാനവും മുസ്‌കാൻ 93.38 ശതമാനവും ‌സ്കോറുകൾ നേടിയാണ് നേട്ടം കൈവരിച്ചത്.


വിവിധ സേവനങ്ങൾ, രോഗികളുടെ അവകാശം തുടങ്ങി വിവിധ വിഭാഗങ്ങളിലായി 70 ശതമാനത്തിനുമുകളിൽ സ്കോർ ലഭിക്കുന്ന സ്ഥാപനങ്ങൾക്കാണ് എൻക്യുഎഎസ്, ലക്ഷ്യ, മുസ്‌കാൻ അംഗീകാരങ്ങൾ നൽകുന്നത്. ജനറൽ ആശുപത്രിയിൽ ജനറൽ മെഡിസിൻ, ജനറൽ സർജറി, ഓർത്തോപീഡിക്സ‌്, ജനറൽ ഒപി, ഇഎൻടി, റെസ്‌പിറേറ്ററി മെഡിസിൻ, പീഡിയാട്രിക്സ്, ഡെർമെറ്റോളജി, ഗൈനക്കോളജി, അനസ്തേഷ്യോളജി, ഡെന്റൽ, ഒഫ്‌താൽമോളജി എന്നീ വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ദിവസവും 1500 മുതൽ 1700 വരെ ആമുകൾ ഒപിയിൽ ചികിത്സ തേടിയെത്തുന്നത്. 300 പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യവുമുണ്ട്. ദിവസവും നാല് വിഭാഗങ്ങളിലായി 45 പേർക്ക് ഡയാലിസിസ് നൽകുന്നുണ്ട്. കിടപ്പുരോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ അഞ്ച് കിടക്കയുള്ള പാലിയേറ്റീവ് കെയർ വാർഡും ഇവിടെയുണ്ട്. മികച്ച നിലവാരമുള്ള ലേബർ റൂം സൗകര്യങ്ങളും സജ്ജമാണ്.


ഒരുമിച്ച് ലഭിക്കുന്നത് ആദ്യം


ജില്ലാതല ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുക എന്ന സർക്കാർ നയത്തിൻ്റെ ഭാഗമായി മികച്ച പ്രവർത്തനങ്ങളാണ് അടൂർ ജനറൽ ആശുപത്രിയിൽ നടത്തുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ മൂന്ന് ദേശീയ അംഗീകാരം ഒരു ജനറൽ ആശുപത്രിക്ക് ഒരുമിച്ച് ലഭിക്കുന്നത്.


ജെ. മണികണ്ഠൻ, ആശുപത്രി സൂപ്രണ്ട്.



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan