ദിവ്യപ്രഭ ഐ ഹോസ്പിറ്റലിന് പുതിയ ബ്ലോക്ക്; ജീവകാരുണ്യ പദ്ധതികള്‍ക്ക് വിഷുദിനത്തില്‍ തുടക്കമാകും

ദിവ്യപ്രഭ ഐ ഹോസ്പിറ്റലിന് പുതിയ ബ്ലോക്ക്; ജീവകാരുണ്യ പദ്ധതികള്‍ക്ക് വിഷുദിനത്തില്‍ തുടക്കമാകും
ദിവ്യപ്രഭ ഐ ഹോസ്പിറ്റലിന് പുതിയ ബ്ലോക്ക്; ജീവകാരുണ്യ പദ്ധതികള്‍ക്ക് വിഷുദിനത്തില്‍ തുടക്കമാകും
Share  
2025 Apr 12, 07:15 PM
PABNDA TOP

ദിവ്യപ്രഭ ഐ ഹോസ്പിറ്റലിന് പുതിയ ബ്ലോക്ക്; ജീവകാരുണ്യ പദ്ധതികള്‍ക്ക് വിഷുദിനത്തില്‍ തുടക്കമാകും


തിരുവനന്തപുരം : നേത്രചികിത്സരംഗത്ത് കഴിഞ്ഞ ഇരുപത് വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്ന ദിവ്യപ്രഭ ഐ ഹോസ്പിറ്റന്റെ പുതിയ ബ്ലോക്കിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിനു മുന്നോടിയായി നിരവധി ജീവകാരുണ്യപദ്ധതികള്‍ക്ക് വിഷുദിനമായ ഏപ്രില്‍ 14 തിങ്കളാഴ്ച തുടക്കമാകും. രാവിലെ 10 ന് തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയുടെ സ്ഥാപക ഡയറക്ടറും ദിവ്യപ്രഭ ഐ ഹോസ്പിറ്റലിന്റെ ചെയര്‍മാനുമായ ഡോ. സുശീല പ്രഭാകരന്‍ ‘എ’ ബ്ലോക്കിന് തിരി തെളിയിക്കും. ചടങ്ങില്‍ സ്വസ്തി ഫൌണ്ടേഷന്‍, എസ്.എന്‍ യുണൈറ്റഡ് മിഷന്‍ എന്നിവരുമായി സഹകരിച്ച് നടത്തുന്ന ‘നിത്യപ്രകാശം’ നേത്രസംരക്ഷണപദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം ശിവഗിരി മഠം ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ നിര്‍വഹിക്കും. ഒപ്റ്റിക്കല്‍ വിഭാഗത്തിന്റെ ഉദ്ഘാടനം സീറോ മലങ്കര സഭ തിരുവനന്തപുരം ഓക്സിലറി ബിഷപ്പ് റവ.ഡോ. മാത്യൂസ് മാര്‍ പോളി കാര്‍പ്പസും പ്രിവിലേജ് ഹെല്‍ത്ത് കാര്‍ഡിന്റെ വിതരണോദ്ഘാടനം പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൌലവിയും നിര്‍വഹിക്കും. സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും ചടങ്ങില്‍ സംബന്ധിക്കും. 


ഒരു ചെറിയ നേത്രക്ലിനിക്കായി പ്രവര്‍ത്തനം ആരംഭിച്ച ദിവ്യപ്രഭ കണ്ണാശുപത്രി ഇന്ന് ലാമിനാര്‍ ഫ്ലോ ഓപ്പറേഷന്‍ തീയറ്റര്‍ ഉള്‍പ്പടെയുളള ആധുനിക സൌകര്യങ്ങളും സ്പെഷ്യാലിറ്റി ക്ലിനിക്കുകളുമായി മൂന്ന് ബ്ലോക്കുകളിലായി പ്രവര്‍ത്തിക്കുന്നു. ദിവംഗതനായ ഡോ.എന്‍.പ്രഭാകരന്റെ പേരിലുളള നേത്രചികിത്സ പദ്ധതികള്‍ക്ക് പുറമെ ജനോപകാരപ്രദമായ ഒട്ടനവധി കര്‍മ്മ പദ്ധതികളാണ് ഇതിനകം നടപ്പിലാക്കിയത്. 

പുതിയ ബ്ലോക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനൊപ്പം വിവിധ ഘട്ടങ്ങളില്‍ ശുചീകരണ തൊഴിലാളികള്‍, ഓട്ടോറിക്ഷ- ടാക്സി ഡ്രൈവര്‍മാര്‍, ആശമാര്‍ തുടങ്ങിയവര്‍ക്കായുളള സൌജന്യ നേത്രചികിത്സ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ. ദേവിന്‍ പ്രഭാകര്‍ അറിയിച്ചു


ഫോട്ടോ : തിരുവനന്തപുരം കുമാരപുരം- കണ്ണമൂല റോഡില്‍ പ്രവര്‍ത്തനസജ്ജമാകുന്ന ദിവ്യപ്രഭ ഐ ഹോസ്പിറ്റലിന്റെ പുതിയ ബ്ലോക്ക്


ദിവ്യപ്രഭ ഐ ഹോസ്പിറ്റലിന് പുതിയ ബ്ലോക്ക്; ജീവകാരുണ്യ പദ്ധതികള്‍ക്ക് വിഷുദിനത്തില്‍ തുടക്കമാകും


https://www.youtube.com/watch?v=Z2mA5mtByHo

mathrubhumi-today
SAMUDRA
MANNAN
kodakkadan
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan