
കാർഡിയക് അറെസ്റ്റ്
അഥവാ ഹൃദയ സ്തംഭനം
:പ്രൊഫ .ഡോ .സുരേഷ് കെ ഗുപ്തൻ
AIMRC -ആരോഗ്യഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസേർച് സെന്റർ- ഡയരക്ടർ പ്രൊഫസർ Dr സുരേഷ് K ഗുപ്തൻ പറയുന്നത് കാണുക.
ഇപ്പൊൾ കുറച്ചധികം നാളുകളായി നാം കേട്ടുവരുന്ന ഒന്നാണ് പെട്ടെന്നുള്ള മരണം. കാർഡിയക് അറെസ്റ്റ് അഥവാ ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു എന്നുള്ളത്.

ഇത് ഭൂരിഭാഗവും ഇപ്പൊ ചെറുപ്പക്കാരിലുംആണ് കണ്ടു വരുന്നത്. ഇന്നത്തെ എല്ലാ പ്രമുഖ പത്രങ്ങളിലും നിങ്ങൾ ഏവരും കണ്ടിട്ടുണ്ടാവും വ്യാപാരി വ്യെവസായി എകോപന സമിതി പ്രസിഡന്റ് ന്റെ അകാല ചരമ വാർത്ത....
എന്തുകൊണ്ടാണ് ഇങ്ങനെ ഒറ്റനിമിഷം കൊണ്ട് ഹൃദയം നിന്ന് പോകുന്നത് അത് വഴി വ്യെക്തി മരണത്തിലേക്ക് പോകുന്നത് എന്ന് ചോദിച്ചാൽ ഈ രംഗത്തെ നീണ്ട ഗവേഷണം നടത്തിയ ആളെന്ന നിലയിൽ പറയുവാനുള്ളത്, അറിവുള്ള മനുഷ്യരുടെ തിരിച്ചറിവില്ലാത്ത ജീവിതരീതികൾ കൊണ്ടാണ് എന്നാണ്. കാരണം, എന്റെ ഡോക്ടർമാരായ സുഹൃത്തുക്കളടക്കം പല സ്നേഹിതരും ഈ ഒരു പ്രതിഭാസത്താൽ ജീവിതം മതിയാവോളം ആസ്വദിക്കാൻകഴിയാതെ അകാലത്തിൽ പൊലിഞ്ഞത് വേദനയോടെയെ ഓർക്കാൻ കഴിയു...
ആരോഗ്യപരിപാലനം ശെരിയായി കൊണ്ട് പോകാത്തതിനാൽ അവർ തങ്ങളുടെ ആശ്രിതരെ എക്കാലത്തേക്കും സങ്കടക്കടലിൽ ആഴ്ത്തുകയാണ്...
കാര്ഡിയാക് അറെസ്റ്റ് വരുന്നതിനു പ്രധാന കാരണം രക്തം കട്ടപിടിക്കുന്നത് മൂലമാണ്.രക്തത്തിന്റെ ഈ കാഠിന്യം കുറയ്ക്കുന്നതിനു ധാരാളം വെള്ളം കുടിക്കണം. -ദിവസം മൂന്നര ലിറ്റരെങ്കിലും.- രാത്രി ഭക്ഷണത്തിൽ ചിക്കൻ ബീഫ് പെറോട്ട ബിരിയാണി തുടങ്ങി ദഹിക്കാൻ പ്രയാസമുള്ള ആഹാരങ്ങൾ ഒഴിവാക്കുക തന്നേ വേണം.ഇതൊക്കെ കഴിക്കുമ്പോൾ രക്തത്തിന്റെ തിക്ക്നെസ് കൂടുകയും ഹൃദയത്തിന് രക്തം പമ്പ് ചെയ്യുന്നതിന് പ്രയാസം നേരിടുകയും വേണ്ടത്ര ഓക്സിജൻ കിട്ടാതാവുന്നതുമൂലം രക്തം കട്ടപിടിക്കുകയും ഹൃദയം സ്തംഭനാവസ്ഥയിലേക്ക് പോകുകയും ആളു മരണത്തിലേക്ക് പോകുകയും ചെയ്യുന്നു...
ഈയൊരാവസ്ഥ ഒഴിവാക്കുന്നതിനു ആഹാരരീതിയിൽ മാറ്റം വരുത്തുക തന്നേ വേണം. ലളിതമായ ഭക്ഷണം കഴിക്കുകയും പഴം പച്ചക്കറി എന്നിവ ധാരാളം ആഹാരത്തിൽ ഉൾപെടുത്തുകയും വേണം.. പകൽസമയങ്ങളിൽ നോൺ വെജ് കഴിക്കാം എന്നാൽ രാത്രിയിൽ പാടേ ഒഴിവാക്കുക തന്നേ വേണം.ആവശ്യത്തിന് വെള്ളം കുടിക്കാത്തവരെങ്കിൽ പിന്നെ പറയുകയും വേണ്ട. ഒരു മനുഷ്യന്റെ ശരീരഭാരത്തിന്റെ മൂന്നിലൊന്ന് അളവ് വെള്ളം കുടിച്ചില്ല എങ്കിൽ കാർഡിയാക് അറസ്റ്റിനുള്ള സാധ്യത കൂടുതലാണ്..
ഒരു വ്യെക്തി ക്ക് ആവശ്യമായവിറ്റാമിൻ D 45 നാനോ ഗ്രാം ആണ്.ഭാരത ജനതയിൽ 85%ആളുകൾക്കും ഇത് മുപ്പത്തിയഞ്ചിൽ താഴെ മാത്രമാണ്. 45 നാനോ ഗ്രാമിൽ കുറവാകുന്നത് കൊണ്ട് ഹൃദയപ്രവർത്തനം താറുമാറാകുന്നു.ഇത് സൂര്യ പ്രകാശത്തിൽ നിന്ന് മാത്രമേ ലഭിക്കുകയുള്ളു.കൂടാതെ വിറ്റാമിൻ അടങ്ങിയിരിക്കുന്ന കൂൺ vit d3, കടൽ മത്സ്യങ്ങൾ എന്നിവയും കഴിക്കുക.ഒക്കെയും പ്രകൃതി സൗജന്യമായി തരുന്നു. എന്നാൽ വിവേകം ഇല്ലാത്ത മനുഷ്യർ പ്രകൃതിയുടെ ഈ വരദാനത്തെ അവഗണിക്കുകയും,പരമാവധി ഇവയൊക്കെ ഴിവാക്കുകയും ചെയ്യുന്നു.നീണ്ടകാല
ഗവേഷണത്തിൽനിന്നും മനസ്സിലാക്കിയത് കടുത്ത മാനസീക സമ്മർദ്ദം,രാത്രിയിലുള്ള മാംസഹാരരീതി,ജങ്ക് ഫുഡ്,വ്യായാമക്കുറവ്, ചീത്തക്കൊഴുപ്പ് അടങ്ങിയ ഭക്ഷണ രീതി,അമിത ലൈംഗീകത എന്നിവയും ഹൃദരോഗത്തിന് കാരണമാകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്...
ഇപ്പോഴത്തെ ജീവിത ചുറ്റുപാടിൽ ജനങ്ങൾ ആകെ മനസിക സമർദത്താൽ പിരിമുറുക്കമുള്ളവരാണ്. ഇതോടൊപ്പം ആഹാരത്തിൽ ശ്രദ്ധ പതിപ്പിക്കാത്തതും ഹൃദരോഗത്തിന് കാരണമാകുന്നു.
ഇങ്ങനെ പെട്ടെന്നുണ്ടാകുന്ന ഈഹൃദയ സ്തംഭന അവസ്ഥയുടെ ആദ്യത്തെ മൂന്ന് മിനിറ്റ് ഗോൾഡൻ മിനിറ്റ് എന്നറിയപ്പെടുന്നു. ഈ സമയത്ത് അസ്വസ്ഥത അനുഭവിക്കുന്ന വ്യക്തിക്ക് പ്രഥമ ശുശ്രൂഷ കിട്ടിയാൽ ജീവിതത്തിലേക്ക് തിരിയെ കൊണ്ട് വരാൻ സാധിക്കും...
മാനസീക പിരിമുറുക്കം കുറക്കുന്നതിനു യോഗ മെഡിറ്റേഷൻ എന്നിവയും കലാകായിക വിനോദങ്ങളിൽ ഏർപ്പെടുകയും, ആഹാരം നിയന്ത്രിക്കുകയും ചെയ്യുക ചെയ്യുക എന്നുള്ളതാണ് പോംവഴി...
ആഹാരത്തിനോടും, പണത്തിനോടും ആർത്തി മൂത്ത് കുടുംബത്തെയും മറ്റു മിത്രങ്ങളെയും തീരാ സങ്കട കടലിൽ ആഴ്ത്തരുത് എന്ന് വിനയപൂർവം ഓർമിപ്പിക്കട്ടെ..
ഒരു മനുഷ്യനാവശ്യമായതെല്ലാം ഭൂമിയിലും പ്രകൃതിയിലും ഉണ്ട്. എന്നാൽ അത്യാർത്ഥിക്കുള്ളതൊന്നും ഭൂമിയിൽ ഇല്ലതന്നെ...
പ്രകൃതിയോടിണങ്ങി പ്രകൃതി തന്നത് കൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കുക.... ലോകാ സമസ്ത സുഖിനോ ഭവന്തു....
എഴുതി തയാറാക്കിയത്
ജുബൈദത് ബീവി S
BR അംബേദ്കർ അവാർഡ് വിന്നർ 2024
കൊല്ലം

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group