സ്വാമി നിർമ്മലാനന്ദഗിരി മഹാരാജിൻറെ സ്മരണക്കായിപാരമ്പര്യ വൈദ്യപുരസ്കാരം ; ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും

സ്വാമി നിർമ്മലാനന്ദഗിരി മഹാരാജിൻറെ സ്മരണക്കായിപാരമ്പര്യ വൈദ്യപുരസ്കാരം ; ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും
സ്വാമി നിർമ്മലാനന്ദഗിരി മഹാരാജിൻറെ സ്മരണക്കായിപാരമ്പര്യ വൈദ്യപുരസ്കാരം ; ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും
Share  
ടി .ശ്രീനിവാസൻ ( ചെയർമാൻ ,മഹാത്മ ദേശ സേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്) എഴുത്ത്

ടി .ശ്രീനിവാസൻ ( ചെയർമാൻ ,മഹാത്മ ദേശ സേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്)

2025 Apr 08, 10:11 AM
PABNDA TOP

സ്വാമി നിർമ്മലാനന്ദഗിരി മഹാരാജിൻറെ സ്മരണക്കായിപാരമ്പര്യ വൈദ്യപുരസ്കാരം ;

 ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും 


 വടകര : ജീവിതശൈലി രോഗങ്ങൾ ഒന്നും തന്നെ മാറുകയില്ലെന്നും കാൻസർ കിഡ്നി രോഗങ്ങൾക്കോന്നും തന്നെ മരുന്നുകൾ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ശരീരത്തിന്റെ ആന്തരിക അവയവങ്ങൾ തകർത്തുകൊണ്ടുള്ള ചികിത്സ വ്യാപകമാവുകയും ചെയ്തപ്പോഴാണ് ഒരു ദൈവദൂതനെ പോലെ വന്ന് ഇത്തരം രോഗങ്ങൾക്ക് ഭാരതത്തിലെ പാരമ്പര്യ വൈദ്യത്തിൽ ഫലപ്രദമായ ചികിത്സയും മരുന്നുകളും ഉണ്ടെന്ന് പ്രഖ്യാപിക്കുകയും കേരളത്തിൽ അങ്ങോളമിങ്ങോളം ചികിത്സാകേന്ദ്രങ്ങൾ സ്ഥാപിച്ച നിരന്തരം സഞ്ചരിച്ച് ചികിത്സയും പ്രഭാഷണങ്ങളും നടത്തി പാരമ്പര്യ വൈദ്യത്തിന്റെ രോഗശമന സാധ്യതകളെ സമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞ മഹദ് വ്യക്തിത്വമാണ് സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ് .

ഇതു സംബന്ധിച്ച് നിരവധി ഗ്രന്ഥങ്ങൾ അച്ചടിച്ചു പ്രസിദ്ധീകരിക്കുകയും പ്രഭാഷണത്തിന്റെ സീഡികളും ചാനൽ പ്രഭാഷണങ്ങളും അദ്ദേഹം സംഘടിപ്പിക്കുകയുണ്ടായി .

അതോടൊപ്പം തന്നെ പാരമ്പര്യവൈദ്യവുമായി ബന്ധപ്പെട്ട് അമൂല്യമായ അനവരതം പുസ്തകങ്ങളുമായി അതിവിപുലമായ ഒരു ലൈബ്രറി ഒറ്റപ്പാലത്തുള്ള പാലിയിൽ മഠത്തിൽ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. രാക്ഷസനെന്നു വിശേഷിപ്പിക്കുന്ന രാവണന്റെ സവിശേഷമായ അർക്കശാസ്ത്രവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങൾ വരെ ലൈബ്രറിയിൽ ഉണ്ട്.

 ഇത്തരത്തിൽ പരമ്പരാഗത ചികിത്സയുടെ പുനർജ്ജനിക്കായി സമർപ്പിതമായ ജീവിതം നയിക്കുകയും ആയതിന് ഭഗീരഥപ്രയത്നം നടത്തുകയും ചെയ്ത അദ്ദേഹത്തിൻറെ പ്രവർത്തനത്തിലൂടെ പാരമ്പര്യ വൈദ്യത്തിന്റെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുകയും പാരമ്പര്യവൈദ്യം മറ്റ് ചികിത്സാ ശാഖകൾ ക്കൊപ്പം മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സാധിച്ചിട്ടുണ്ട് എന്നത് നിസ്തർക്കമായ വസ്തുതയാണ്. വസ്തുതയാണ്

ഇന്ന് കേരളക്കരയാകെ കാൻസർ പോലുള്ള രോഗങ്ങൾക്ക് ചികിത്സ നടത്തുന്ന പാരമ്പര്യ വൈദ്യന്മാരുടെ എണ്ണം വർദ്ധിക്കുകയാണ് എന്തിനേറെ പറയുന്നു .പരിണത പ്രജ്ഞരായ ബിരുദധാരികൾ പോലും പാരമ്പര്യ വൈദ്യത്തിന്റെ അറിവുകൾ സ്വീകരിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷം ഇന്ന് സംജാതമായിരിക്കുക യാണ്. ഈയൊരു സ്ഥിതിവിശേഷം സംജാതമാക്കുന്നതിനായി അശ്രാന്തപരിശ്രമം നടത്തിയ സ്വാമി നിർമ്മലാനന്ദഗിരി മഹാരാജിന്റെ സ്മരണക്കായി മഹാത്മാ ദേശസേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പാരമ്പര്യ വൈദ്യപുരസ്കാരം ഏർപ്പെടുത്തിയിരിക്കുകയാണ്.

മെച്ചപ്പെട്ട ചികിത്സ നടത്തി രോഗികൾക്ക് രോഗശമനം നൽകുകയും തൻ്റെ അറിവുകളെ ഭാവി തലമുറയ്ക്ക് പകർന്നു നൽകുകയും ചെയ്യുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള പാരമ്പര്യ വൈദ്യന്മാർക്കാണ് പുരസ്കാരം നൽകുന്നത്. ഒരു ലക്ഷം രൂപയും അശോകൻ സർഗാലയ തയ്യാറാക്കുന്ന ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

 കെ.ഗോപാലൻ വൈദ്യർ കെ.തങ്കച്ചൻ വൈദ്യർ ഡോക്ടർ സുരേഷ് കുമാർ ഗുരുക്കൾ എന്നിവരായിരുന്നു പ്രഥമ പുരസ്കാര ജേതാക്കൾ.

രണ്ടാമത് പുരസ്കാര ജേതാക്കളായി എം.വി.ജനാർദ്ദനൻ വൈദ്യർ (മഞ്ചേരി) കാനായി നാരായണൻ വൈദ്യർ (പയ്യന്നൂർ) കെ.വി.മുഹമ്മദ് ഗുരുക്കൾ (വടകര) എന്നിവരെ തെരഞ്ഞെടുത്തിരിക്കുകയാണ്.

വി .സി. വിജയൻ മാസ്റ്റർ, പി പി ഉണ്ണികൃഷ്ണൻ, തയ്യുള്ളതിൽ രാജൻ എന്നിവരടങ്ങിയ പുരസ്കാര നിർണയ സമിതിയാണ് പുരസ്കാര ജേതാക്കളെ നിശ്ചയിച്ച് ശുപാർശ ചെയ്തത് .

ഓരോരുത്തരും വ്യത്യസ്തമായ നിലയിൽ മൂന്നു പേരുകൾ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ നിർദ്ദേശിക്കപ്പെട്ടവരുടെ അർഹതയെ മാനിച്ചു കൊണ്ടാണ് ട്രസ്റ്റ് ബോർഡ് യോഗം ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

 

ടി.ശ്രീനിവാസൻ ചെയർമാൻ

9539611741

images-(7)
SAMUDRA
MANNAN
kodakkadan
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan