
വണ്ടൂർ: ലോകാരോഗ്യ ദിനാചരണത്തിൻ്റെ ഭാഗമായി വണ്ടൂർ
താലൂക്കാശുപത്രിയുടെ നേതൃത്വത്തിൽ കൂട്ടനടത്തം സംഘടിപ്പിച്ചു. ജനകീയ റാലികൾ വണ്ടൂർ ടൗണിൽ സംഗമിച്ചു. സമാപനസമ്മേളനം വണ്ടൂർ ബ്ലോക്ക്‌പഞ്ചായത്ത് പ്രസിഡൻ്റ് ഹസ്‌കർ ആമയൂർ ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് വി.എം. സീന അധ്യക്ഷതവഹിച്ചു. സിഡിപിയ റിൻസി, കുടുംബശ്രി പ്രസിഡൻ്റ് പി. നിഷ, ഉണ്ണിമൊയ്‌തീൻകുട്ടി, കെ. അഷ്റഫ് എന്നിവർ സംസാരിച്ചു.
താലൂക്ക് ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ. ശ്രീജ, ടെക്‌നിക്കൽ അസിസ്റ്റന്റ്റ് വി.വി. ദിനേശ്, മെഡിക്കൽ ഓഫീസർ ഡോ. ഉമ്മർ പള്ളിയാളി, ഹെൽത്ത് സൂപ്പർവൈസർ ശ്രീജിത്ത് അംബ്രക്കാട്ട്, ഹെൽത്ത് ഇൻസ്പെക്‌ടർ ജാൻസി, പിഎച്ച്.എൻ എം. ഗ്രേസി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം. പ്രഭാകരൻ തുടങ്ങിയവർ നേതൃത്വംനൽകി. നിംസ് ആശുപത്രി നഴ്‌സിങ് വിദ്യാർഥികൾ ഫ്ലാഷ്മോബ് അവതരിപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ആശ പ്രവർത്തകർക്ക് ജീവിതശൈലിരോഗ നിർണയ ഉപകരണങ്ങളുടെ കിറ്റുകൾ വിതരണംചെയ്തു.
കരുവാരക്കുണ്ട്. കരുവാരക്കുണ്ട് ഗ്രാമപ്പഞ്ചായത്തും സാമൂഹികാരോഗ്യകേന്ദ്രവും ചേർന്ന് ലോകാരോഗ്യദിനം ആചരിച്ചു. കരുവാരക്കുണ്ട് സാമൂഹികാരോഗ്യകേന്ദ്രത്തിനു കീഴിലുള്ള ആറ് ഉപകേന്ദ്രങ്ങളിൽ ആരോഗ്യ സന്ദേശറാലി നടന്നു. കിഴക്കേത്തല ബസ്സ്റ്റാൻഡിൽ ആരോഗ്യ ബോധവത്‌കരണ പരിപാടിയും സംഘടിപ്പിച്ചു.
ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലത്തീഫ് മഠത്തിൽ ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് അംഗം പി. സുഫൈറ അധ്യക്ഷതവഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ വി.കെ. മുഹമ്മദ് അൻവർ, ഗ്രാമപ്പഞ്ചായത്തംഗം പാറമ്മൽ നൂഹുമാൻ, മെഡിക്കൽ ഓഫീസർ ഡോ. ഷാജി തുടങ്ങിയവർ സംസാരിച്ചു.
തുവ്വൂർ: തുവ്വൂർ കുടുംബാരോഗ്യകേന്ദ്രവും മെക് സെവൻ യൂണിറ്റും ചേർന്ന് ലോകാരോഗ്യദിനം ആചരിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് സി.ടി. ജസീന ഉദ്ഘാടനംചെയ്‌തു. മെക് സെവൻ തുവ്വൂർ യൂണിറ്റ് കോഡിനേറ്റർ കൊപ്പത്ത് ഷരീഫ് അധ്യക്ഷതവഹിച്ചു. കാളികാവ് ബ്ലോക്ക്‌പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം. ലത്തീഫ്, പാത്തോലി അസീസ്, പി. സലാഹുദ്ദീൻ, സക്കീർ ഹുസൈൻ തുവ്വൂർ തുടങ്ങിയവർ സംസാരിച്ചു.
കരുളായി: 'ആരോഗ്യകരമായ തുടക്കം, പ്രതീക്ഷാനിർഭരമായ ഭാവി.
കുഞ്ഞോമന ജനിക്കേണ്ടത് സുരക്ഷിതകരങ്ങളിൽ' എന്നീ സന്ദേശങ്ങൾ ഉയർത്തി ലോകാരോഗ്യദിനത്തിൽ കരുളായി കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ അങ്ങാടിയിൽ കുട്ടനടത്തം സംഘടിപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ അഞ്ചേരിയൻ ഉദ്ഘാടനംചെയ്‌തു. വൈസ് പ്രസിഡന്റ് ടി. സുരേഷ്ബാബു അധ്യക്ഷതവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. റഷീന ലോകാരോഗ്യദിന സന്ദേശം നൽകി. ഹെൽത്ത് ഇൻസ്പെക്‌ടർ കെ. സുജിത്‌കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.കെ. റംലത്ത് എന്നിവർ പ്രസംഗിച്ചു.
നിലമ്പൂർ: ലോകാരോഗ്യദിനത്തോടനുബന്ധിച്ച് നടക്കാം ആരോഗ്യത്തിലേക്ക്
എന്ന സന്ദേശമുയർത്തി നിലമ്പൂർ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ചുങ്കത്തറയിൽ സന്ദേശറാലി നടത്തി, ബ്ലോക്ക്‌പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി റാലി ഉദ്‌ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് വൽസമ്മ സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷ സൂസമ്മ മത്തായി, ബ്ലോക്ക് മെമ്പർ സി.കെ. സുരേഷ്, മെഡിക്കൽ ഓഫീസർ ഡോ. ബഹാവുദ്ദീൻ, നഴ്‌സിങ് ഓഫീസർ ലിസി, ഹെൽത്ത് ഇൻസ്പെക്‌ടർമാരായ ജോസഫ് ഫ്രാൻസിസ്, അജു, സുനന്ദ, ശ്രീജയ എന്നിവർ സംസാരിച്ചു.
മൂത്തേടം : ലോകാരോഗ്യദിനത്തിൽ മൂത്തേടം ഗ്രാമപ്പഞ്ചായത്തിലെ വിവിധ
സബ്സെന്ററുകളുടെ നേതൃത്വത്തിൽ ആരോഗ്യ സന്ദേശറാലിയും സദസ്സും സംഘടിപ്പിച്ചു. ചെമ്മന്തിട്ട സബ്സെൻ്ററിൽ നടന്ന പരിപാടി ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ അനീഷ് കാറ്റാടിയും പാലാങ്കരയിൽ വികസന സ്ഥിരംസമിതി അധ്യക്ഷൻ ജസ്‌മൽ പുതിയറയും കൽക്കുളം സബ്‌സെന്ററിൽ വാർഡംഗം എം. ആയിഷയും ഉദ്ഘാടനംചെയ്‌തു. കാരപ്പുറം കുടുംബാരോഗ്യകേന്ദ്രത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ ക്ലാസെടുത്തു. പഞ്ചായത്തംഗങ്ങളായ റോസമ്മ വർഗീസ്, ടി.സി. ഹരിദാസൻ തുടങ്ങിയവർ പങ്കെടുത്തു.
'പാത്തുവിന്റെ പ്രസവം' ലഘുനാടകം അരങ്ങേറി
എടക്കര : ലോകാരോഗ്യദിനത്തിൻ്റെ ഭാഗമായി വഴിക്കടവ്
കുടുംബാരോഗ്യകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ അവതരിപ്പിച്ച 'പാത്തുവിന്റെ പ്രസവം' എന്ന ലഘുനാടകം വീടുകളിൽ നടക്കുന്ന പ്രസവത്തിനെതിരേയുള്ള സന്ദേശമായി, പ്രസവം വീടുകളിൽ നടത്താതെ എല്ലാവരും ആശുപത്രിയിൽ എത്തണമെന്ന് നാട്ടുകാരോടായി പറയുന്ന സന്ദേശത്തോടെയാണ് നാടകം അവസാനിക്കുന്നത്. ജീവനക്കാരായ പി.പി, സിന്ധു, ഗുരുപ്രിയ, സൈനുൽ സുഹാനി, സിജി ജോസ്, ബിൻസി ജോർജ്, പിഎസ്. സിനിമോൾ, ജിജി എന്നിവർ അഭിനേതാക്കളായി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group