
കോട്ടയം : ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയുടെ നവീകരണം
യാഥാർഥ്യത്തിലേക്ക്, ടെൻഡർ നടപടി പൂർത്തിയായതോടെ ഉടൻ നിർമാണം ആരംഭിക്കാനുള്ള പ്രാരംഭനടപടികളിലേക്ക് കരാർ കമ്പനിയും കടന്നിരിക്കുകയാണ്. കിഫ്ബി മുഖേന 80 കോടിരൂപ മുടക്കിയാണ് ആധുനികരീതിയിൽ പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്.
നാലുനിലകളിലായി 8381.52 ചതുരശ്ര മീറ്ററിലാണ് കെട്ടിടം നിർമിക്കുന്നത്. അത്യാധുനിക നിലവാരത്തിലുള്ള നാല് പ്രധാന ഓപ്പറേഷൻ തിയേറ്ററുകളും ഒരു മൈനർ ഓപ്പറേഷൻ തിയേറ്ററും കീമോതെറാപ്പി, ഡയാലിസിസ്, ഓർത്തോ വിഭാഗം, നേത്രരോഗ വിഭാഗം, സർജിക്കൽ വിഭാഗം, മെഡിക്കൽ വിഭാഗം, ഇഎൻടി വിഭാഗം, ത്വഗ്രോഗ വിഭാഗം എന്നിവ സജ്ജമാക്കും.
നഴ്സുമാർക്കായി ഡ്യൂട്ടി മുറികൾ, രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള മുറികൾ, വയോജന ശിശുസൗഹൃദ മുറികൾ എന്നിവയുമൊരുക്കും. പോലീസ് എയ്‌ഡ് പോസ്റ്റും സിടി സ്കാൻ, ഫാർമസി, റേഡിയോളജി വിഭാഗങ്ങളുമുണ്ടാകും.
സർജിക്കൽ വാർഡുകൾ, വിശ്രമമുറികൾ, പാൻട്രി, ഐസൊലേഷൻ മുറി. കൗൺസലിങ് മുറി, ലിഫ്റ്റ് എന്നീ സംവിധാനങ്ങളും ഒരുക്കും. മികച്ച ചികിത്സ ജനങ്ങൾക്ക് നൽകാൻ നിർമാണ പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് ജോബ് മൈക്കിൾ എംഎൽഎ പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group