
ന്യൂഡൽഹി: കേരളത്തിന് പുതിയ മെഡിക്കൽ കോളേജുകൾ ഇപ്പോൾ അനുവദിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ. പകരം നിലവിലുള്ള കോളേജുകളിൽ മെഡിക്കൽ സീറ്റ് വർധിപ്പിക്കാമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്. ഇക്കാര്യം സംസ്ഥാനത്തെ അറിയിച്ചെങ്കിലും കാസർകോടും വയനാടും പുതിയ ഗവ. മെഡിക്കൽ കോളേജ് വേണമെന്ന നിലപാട് കേരളം ആവർത്തിച്ചു.
ആശവർക്കർമാരുടെ വിഷയമുന്നയിക്കാൻ ഈയിടെ ഡൽഹിയിലെത്തിയ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ കണ്ടപ്പോൾ മെഡിക്കൽ കോളേജുകൾ തുടങ്ങുന്നതും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പ്രാദേശികസാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് മലബാർമേഖലയിൽ കാസർകോടും വയനാടും സർക്കാർ മെഡിക്കൽ കോളേജുകൾ അനുവദിക്കണമെന്ന ആവശ്യമുയർത്തിയത്.
എന്നാൽ, സ്വകാര്യ മെഡിക്കൽ കോളേജുകൾ ഉള്ളതിനാൽ പുതിയവ അനുവദിക്കുന്നത് തത്കാലം പരിഗണിക്കാനാകില്ലെന്നാണ് ആരോഗ്യമന്ത്രാലയ അധികൃതരുടെ മറുപടി. ഇപ്പോഴുള്ള കോളേജുകളിൽ ആനുപാതികമായി സീറ്റുവർധിപ്പിക്കാമെന്നാണ് നിർദേശം. അത് താത്കാലികപരിഹാരം മാത്രമാണെന്നാണ് സംസ്ഥാനത്തെ ഉന്നതവൃത്തങ്ങൾ പറയുന്നത്. പുതിയ മെഡിക്കൽ കോളേജ് അനുവദിച്ചാൽ മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങൾ ഒരുക്കാനാകുമെന്നും അവർ പറയുന്നു.
കോഴ്‌സുകൾ ആരംഭിച്ചിട്ടില്ലെങ്കിലും കാസർകോടും വയനാടും സംസ്ഥാന സർക്കാർ മെഡിക്കൽ കോളേജ് തുടങ്ങിയിട്ടുണ്ട്. നിലവിൽ അവിടെ ചികിത്സമാത്രമേയുള്ളൂ. പുതിയ മെഡിക്കൽ ബാച്ച് അനുവദിച്ചുകിട്ടാനാണ് കേരളത്തിന്റെ ശ്രമം. ഈ വിഷയമുന്നയിച്ച് നേരത്തേയും കേന്ദ്രത്തിന് നിവേദനം നൽകിയിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group