നാളികേരവും നാളികേര ഉത്പന്നങ്ങളും കഴിക്കുമ്പോൾ
വെളിച്ചെണ്ണ നേരിട്ടു കഴിക്കുന്നതിനുപകരം തേങ്ങയോ തേങ്ങാപ്പാലോ
കഴിച്ചാലും നമുക്ക് വെളിച്ചെണ്ണ ലഭിക്കുന്നു.
പച്ചത്തേങ്ങയിൽ 33 ശതമാനം എണ്ണ അടങ്ങിയിട്ടുണ്ട്.
ഏഴ് ഔൺസ് പച്ചത്തേങ്ങയിൽനിന്നുംപത്ത് ഔൺസ് തേങ്ങാപ്പാലിൽനിന്നും മൂന്നര ടേബിൾസ്‌പൂൺ എണ്ണലഭിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തിൽ എത്രയധികം വെളിച്ചെണ്ണ ഉൾപ്പെടുത്താൻ കഴിയുന്നുവോ അത്രയും നല്ലതാണ്. നിങ്ങളുടെ പാചകവിധികളിൽ വെളിച്ചെണ്ണ ഉൾപ്പെടുത്തുന്നതിലൂടെ ഈ ജീവപ്രദമായഎണ്ണ വേണ്ടത്ര അളവിൽ ശരീരത്തിൽ എത്തുന്നു.ഉണങ്ങിയ തേങ്ങയും പച്ചത്തേങ്ങയും
ഉണങ്ങിയ തേങ്ങയിലും പച്ചത്തേങ്ങയിലും ധാരാളം നാരുകൾ അട ങ്ങിയിട്ടുണ്ട്. ദഹനം ശരിയായ രീതിയിൽ നടക്കാൻ അവ വളരെയേറെ സഹായിക്കുന്നു. ഒരു കപ്പ് ഉണങ്ങിയ തേങ്ങാക്കഷണങ്ങളിൽ ഒമ്പത് ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്.
മിക്ക പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്നതിൻ്റെ 3-4 ഇരട്ടിയാണിത്.
ഒരു കപ്പ് കാബേജിൽ രണ്ട് ഗ്രാമും കാബേജ് കുടുംബത്തിൽ പ്പെട്ട ഒരു കപ്പ് ബ്രോക്കോളി യിൽ മൂന്ന് ഗ്രാമും ഒരു കഷണം ബ്രഡ്ഡിൽ വെറും ഒരു ഗ്രാമും നാരുകൾ മാത്രമാണ് അടങ്ങിയിട്ടുള്ളത്. ബീൻസ്, കാരറ്റ് തുടങ്ങിയ ഒട്ടുമിക്ക പച്ചക്കറികളിലും അടങ്ങിയിട്ടു ള്ളത്രയും മാംസ്യവും (Protein) നാളി കേരത്തിലുണ്ട്. അതിനുപുറമെ ബി-1, ബി-2, ബി-3, ബി-6, സി, ഇ, ഫോളിക് ആസിഡ് തുടങ്ങിയ വിറ്റാമിനുകളും കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്‌ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക്, തുടങ്ങിയ ധാതുക്കളും നാളികേരത്തിൽ അടങ്ങിയിട്ടുണ്ട്.
ഉണങ്ങിയതും മുറിച്ച് കഷണങ്ങളാക്കിയതുമായ നാളികേരമാണ് നമുക്ക് കടകളിൽനിന്നും ലഭിക്കുന്നത്. പച്ചത്തേങ്ങ ഉണക്കുമ്പോൾ അതിലെ ജലാംശം 52 ശതമാനത്തിൽനിന്നും ഏകദേശം 2.5 ശതമാന മായി കുറയുന്നു. എന്നാൽ ഉണങ്ങിയ തേങ്ങയിലെയും പച്ചത്തേങ്ങ യിലെയും കൊഴുപ്പിൻ്റെയും പോഷകത്തിൻ്റെയും അളവ് ഏകദേശം ഒരുപോലെയാണ്. ജലാംശം കുറവായതിനാൽ ഉണങ്ങിയ തേങ്ങ പച്ചത്തേങ്ങയെ അപേക്ഷിച്ച് മാസങ്ങളോളം കേടാവാതെ നിലനിൽക്കുന്നു.
പച്ചത്തേങ്ങ ഒരു ലഘുഭക്ഷണമായോ പാചകാവശ്യത്തിനോ ഉപ യോഗിക്കാവുന്നതാണ്. നല്ല ഒട്ടുമിക്ക പലചരക്ക് കടകളിൽനിന്നും അവ വിൽക്കുന്നുണ്ട്.
പുതിയ തേങ്ങ മാത്രമാണ് നിങ്ങൾ വാങ്ങാൻ പാടുള്ളതെങ്കിലും നിർഭാഗ്യവശാൽ കടകളിൽനിന്നും വാങ്ങുന്ന തേങ്ങ യുടെ പഴക്കം മനസ്സിലാക്കാൻ നിങ്ങൾക്കു കഴിയില്ല.
പുതിയ തേങ്ങ യുടെ പുതുമ ആഴ്‌ചകളോളം നിലനിൽക്കുന്നു. എന്നാൽ പഴകിയ തേങ്ങ നിങ്ങൾ കടയിൽനിന്നും വാങ്ങുമ്പോൾതന്നെ കേടായ അവ സ്ഥയിലായിരിക്കും.
തേങ്ങ വാങ്ങുന്നതിനുമുമ്പ് നന്നായി കുലുക്കി നോക്കേണ്ടതാണ്. കുലുക്കി നോക്കുമ്പോൾ അകത്ത് വെള്ളമില്ലെന്നു മനസ്സിലായാൽ തേങ്ങ വാങ്ങരുത്. നമ്മൾ കടയിൽനിന്നും തേങ്ങ വാങ്ങുമ്പോൾ പൊതിച്ച തേങ്ങയുടെ മുകൾഭാഗത്തെ മൂന്നു കണ്ണു കളും പരിശോധിക്കേണ്ടതാണ്. കണ്ണു തുളഞ്ഞ് വെള്ളമൊലിക്കുന്നതോ കണ്ണിൽ വിള്ളലുള്ളതോ പൂപ്പുള്ളതോ ആയ തേങ്ങ ഒരിക്കലും വാങ്ങ രുത്.
തേങ്ങയുടെ ചിരട്ട പൊട്ടിക്കുന്നതിനു മുമ്പായി അതിൻ്റെ കണ്ണുതുളച്ച് വെള്ളം ഒഴിവാക്കേണ്ടതാണ്. വെള്ളമൊഴിവാക്കാൻ രണ്ടു കണ്ണുകളെങ്കിലും പൊട്ടിച്ചിരിക്കണം.
മൂന്നു കണ്ണുകളിൽ ഒന്നിൻ്റെ മുകളിലുള്ള സ്തരം താരതമ്യേന മൃദുവും തുളയ്ക്കാൻ എളുപ്പമുള്ളതും ആയി രിക്കും. (COURTESY:Bruce Fife )

ഡോ. ബ്രൂസ് ഫിഫെ. സി. എൻ.. എൻ. ഡി
ഡോ. ബ്രൂസ് ഫിഫെ. സി. എൻ.. എൻ. ഡി.. ഇന്നു ലോകത്ത് അറി പ്പെടുന്ന ഗ്രന്ഥകാരനും അംഗീകൃത പോഷകാഹാരവിദഗ്‌ധനും പ്രകൃതിചികിത്സകനുമാണ്.
കോക്കനട്ട് ക്യൂർസ്. കോക്കനട്ട് ലവേഴ്സ് കുക്ക്ബുക്ക് എന്നിവയുൾപ്പെടെ ഇരുപതിലധികം ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹം ഹെൽത്തി വേയ്‌സ് ന്യൂറ്ററിൻ്റെ പ്രസാധകനും പത്രാധിപരുമാണ്.
നാളികേരത്തിൻ്റെ പോഷകമൂല ങ്ങളെക്കുറിച്ച് ആരോഗ്യപരിപാലനപ്രവർത്തകർക്കും പൊതുജ നങ്ങൾക്കും അറിവുപകരാൻ ഉദ്ദേശിച്ചുള്ള കോക്കനട്ട് റിസേർച്ച് സെൻറർ എന്ന സ്ഥാപനത്തിൻ്റെ പ്രസിഡൻ്റ്കൂടിയാണ് അദ്ദേഹം.
Dr. Bruce Fife - Benefits of Coconut Oil
https://www.youtube.com/watch?v=BAi2SD6wO9Q


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group