
മാലിന്യങ്ങൾ
കത്തിക്കുമ്പോൾ
: മുരളി തുമ്മാരുകുടി
കേരളത്തിലൂടെ സഞ്ചരിക്കുമ്പോൾ വീടുകളിൽ വെക്കുന്ന തരത്തിലുള്ള ഉൻസിനറേറ്ററുകൾ പലയിടത്തും വച്ചിരിക്കുന്നത് കണ്ടു. ഇതിനെപ്പറ്റി അന്വേഷിച്ചപ്പോൾ അറിഞ്ഞത് വീട്ടിൽ കിടപ്പ് രോഗികൾ ഉള്ള സാഹചര്യത്തിൽ അഡൽറ്റ് ഡയപ്പറുകൾ കൈകാര്യം ചെയ്യുന്നതിനാണ് ഏറ്റവും കൂടുതൽ ഇവ വിറ്റുപോകുന്നത് എന്നാണ്.
ഇന്നിപ്പോൾ ഷിബുവിന്റെ Shibu KN വാളിൽ കേരള മലിനീകരണനിയന്ത്രണവകുപ്പ് ഇവ നിയമവിരുദ്ധമാണെന്ന് ഉത്തരവിറക്കിയതായി കണ്ടു. പെരുമ്പാവൂരിൽ ഞാൻ താമസിക്കുന്നിടത്ത് ഉൾപ്പടെ ആരും മാലിന്യശേഖരണത്തിന് ദിവസേന വരുന്നില്ല. അപ്പോൾ പിന്നെ അഡൽറ്റ് ഡയപ്പറുകൾ ഉപയോഗിക്കേണ്ട സാഹചര്യമുള്ളവർ എന്തുചെയ്യണം? ഹരിത കർമ്മസേന അഡൽറ്റ് ഡയപ്പറുകൾ സ്വീകരിക്കുമോ? ഇത് സൂക്ഷിച്ചുവെക്കാൻ പറ്റുന്ന ഒന്നല്ലല്ലോ. എന്താണ് മലിനീകരണ നിയന്ത്രണവകുപ്പ് ഈ വിഷയത്തിൽ നൽകുന്ന ശാസ്ത്രീയമായ ഉപദേശം? ഈ വിഷയം കൃത്യമായി കൈകാര്യം ചെയ്യാനുള്ള സംവിധാനം കേരളത്തിലെ ഏതൊക്കെ കോർപ്പറേഷൻ/മുനിസിപ്പാലിറ്റി/പഞ്ചായത്തിൽ ഉണ്ട്. നല്ല മാതൃകകൾ ഇവിടെ പങ്കുവെക്കാമോ?
പതിനായിരക്കണക്കിന് അപകടങ്ങളും ദശലക്ഷക്കണക്കിന് പ്രായമായവരുമുള്ള കേരളത്തിൽ ഈ വിഷയത്തിന് ശാശ്വതപരിഹാരം ഉണ്ടായേ പറ്റു. തൽക്കാലമെങ്കിലും ഇങ്ങനെ ഒരു പരിഹാരം എല്ലായിടത്തും ഇല്ല എന്നാണ് ഇൻസിനറേറ്ററുകളുടെ വ്യാപനത്തിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ടത്. ഇത് തദ്ദേശ സ്ഥാപനങ്ങളും ഗവേഷകരും സ്റ്റാർട്ട്അപ്പുകളും ശ്രദ്ധിക്കേണ്ട വിഷയമാണ്.
മുരളി തുമ്മാരുകുടി
.jpeg)
മുരളി തുമ്മാരുകുടി

.jpg)




വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group