
വെളിച്ചെണ്ണയ്ക്ക് പകരം പാമോയിലോ ?
ഹൃദ്രോഗികൾക്ക് നല്ലത് വെളിച്ചെണ്ണ !
കാൻസർ ,പ്രമേഹം ,ഹൃദ്‌രോഗം , അമിത വണ്ണം ,ആർത്രൈറ്റിസ്
എന്നിവയ്ക്ക് പ്രകൃതി നൽകിയ വരദാനം .
രോഗ പ്രധിരോധ ശക്തിക്ക് മുലപ്പാലിൽ അടങ്ങിയ മോണോലോറിൻ വെളിച്ചെണ്ണയിൽ മാത്രം
മലയാളികളുടെ പാചകപ്പുരകളിലും സൗന്ദര്യ സങ്കൽപ്പങ്ങളിലും സൂപ്പർസ്റ്റാർ പദവിയിൽ താരപ്പൊലിമയോടെ നിൽക്കുന്ന വെളിച്ചെണ്ണയുടെ എണ്ണിയാലൊടുങ്ങാത്ത ഗുണവിശേഷങ്ങളിൽ നിന്നും സൂക്ഷിച്ചുവെയ്ക്കാനും കുടുംബത്തിൽ എല്ലാവർക്കും പങ്കുവെക്കാനുമായി ചില '' സ്നേഹ '' വിശേഷങ്ങൾ !
അമ്മയുടെ ശരീരത്തിൽനിന്നും സ്രവിക്കുന്ന അത്യമൂല്യവും ദിവ്യവുമായ അമ്മിഞ്ഞപ്പാൽ എന്ന സ്നേഹാമൃതം പ്രകൃതിയുടെ അമൃതധാരയാണെന്നതിൽ സംശയമില്ല .
മുലപ്പാലിൽ അടങ്ങിയ ലോറിക് ആസിഡിലെ മുഖ്യഘടകമായ മോണോ ലോറിൻ (Monolaurin ) അടങ്ങിയ ലോകത്തിലെ ഏക പാചക എണ്ണ ഏതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ....
അശേഷം മായമില്ലാത്ത ശുദ്ധമായ വെളിച്ചെണ്ണ !
അമ്മയുടെ മുലപ്പാലിൻറെ ഗുണവും മഹത്വവും വെളിച്ചെണ്ണയിലടങ്ങിയിട്ടുണ്ട് .
നിരവധി പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിൽ ലോകജനതക്കു മുമ്പിൽ ഈ സത്യം സമർപ്പിച്ചതാകട്ടെ അമേരിക്കയിലെ പ്രമുഖ ശാസ്‌ത്രജ്ഞയായ ഡോ .മേരി.ജി .എനിഗ് ( Dr . Mery .G .Enig ).
ലോറിക് ആസിഡ് എന്ന പോഷകഘടകത്തോട് സമാനത പുലർത്തുന്ന കൊഴുപ്പു കലർന്ന അമ്ലമായ വെളിച്ചെണ്ണയ്ക്ക് മനുഷ്യ ശരീരത്തിലെ രോഗപ്രതിരോധ ശക്തിയെ നിലനിർത്തുന്ന ആൻറിവൈറൽ ,ആൻറി ബാക്റ്റീരിയൽ ,ആൻറി പ്രോട്ടോ സോവൽ തുടങ്ങിയ ഗുണവിശേഷങ്ങൾ വേറെയുമുണ്ട് .
നവജാതശിശുക്കൾ തുടങ്ങി കേരളീയ വനിതകൾ വരെ നൂറ്റാണ്ടുകളായി തലയിൽ തേച്ചുകുളിക്കുന്നതും ,വാർദ്ധക്യത്തിലെത്തിനിൽക്കുന്നവർപോലും ചർമ്മകാന്തി നിലനിർത്തിപ്പോരുന്നതും വർദ്ധിപ്പിക്കുന്നതും പരമ്പരാഗത പാചക എണ്ണ കൂടിയായ വെളിച്ചെണ്ണ കൊണ്ടുതന്നെ .
അസിഡിറ്റികൊണ്ട് കഷ്ടപ്പെടുന്നവർക്ക് വെളിച്ചെണ്ണ ആശ്വാസദായിനിയായി മാറുന്നു.
ദിവസേന പത്തിരുപതു മിനുട്ടുനേരം വായിൽ വെളിച്ചെണ്ണയൊഴിച്ച് കവിൾ കൊള്ളുന്നത് അസിഡിറ്റി ഇല്ലാതാക്കുമെന്നും പല്ലിൻറെ വെണ്മ നിലനിർത്തുമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു .
ഹൃദ് രോഗികൾക്ക് നല്ലത് വെളിച്ചെണ്ണ !
ലോകത്തിലെ പ്രമുഖ കാർഡിയോളജിസ്റ് ഡോ . ബി .എം .ഹെഗ്‌ഡെ വെളിച്ചെണ്ണയുടെ മഹത്വത്തെ സാധൂകരിക്കുമ്പോൾ വെളിച്ചെണ്ണ ഹൃദ് രോഗികൾക്ക് കഴിക്കാവുന്ന ഏക എണ്ണയാണെന്ന് ഹാർഡ് വാർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷണവിഭാഗവും സാക്ഷ്യപ്പെടുത്തുന്നു
വെളിച്ചെണ്ണയ്ക്ക് പകരം പാമോയിലോ ?
വെളിച്ചെണ്ണ ഹൃദ് രോഗമുണ്ടാക്കുമെന്നും അതിനു പകരം വെക്കാവുന്ന ഏറ്റവും നല്ല പാചക എണ്ണയാണ് പാമോയിൽ എന്ന പ്രചാരണം ശക്തമായി . എണ്ണമാഫിയകളുടെ ഗൂഢ തന്ത്രമായിരുന്നു ഇതിൻറെ പിന്നിൽ പ്രവർത്തിച്ചത്.
വെളിച്ചെണ്ണയെ അടുക്കളയിൽ നിന്നും പുറത്താക്കി മലയാളികൾ പാമോയിലിനുവേണ്ടി പരക്കം പാഞ്ഞു ,പാമോയിൽ ഉപയോഗിക്കാൻ തുടങ്ങിയതോടെ ഹൃദ് രോഗനിരക്ക് കൂടി എന്നതാണ് പരമാർത്ഥം .
ഇന്ത്യയിൽ ഹൃദ്രഗനിരക്ക് വർദ്ധിച്ചപ്പോൾ അതിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിൽ അധികൃതർക്ക് ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു.പാമോയിലിൻറെ ഉപയോഗമാണ് ഹൃദ് രോഗത്തിന്റെ കാരണമായി അന്വേഷണസംഘം കണ്ടെത്തിയത് ,
അടുത്തകാലത്ത് പാചകപ്പുരയിൽ കടന്നു വന്ന അതിഥിയാണ് ബ്രൗൺ ഓയിൽ അഥവാ തവിടെണ്ണ .തവിടിന്റെ പോഷകമൂല്യം മുതലെടുത്ത് കൊണ്ട് പുറത്തിറക്കിയ തവിടെണ്ണ പരിശുദ്ധമാണെന്ന് പറയാൻ പറ്റുമോ ?
തവിടെണ്ണ കഴിക്കുന്നവരിൽ ചില ആരോഗ്യ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ടത്രേ .അതിലൊന്ന് അന്നപഥത്തിൻറെ പെരിസ്റ്റാലിക് മൂവ്‌മെൻറ്സിനെ കുറയ്ക്കുമെന്നാണ്
വെളിച്ചെണ്ണ നൽകുന്ന ആരോഗ്യ പോഷക ഗുണങ്ങൾ മറ്റൊരു എണ്ണയിൽ നിന്നും ലഭിക്കുന്നില്ല . സർവ്വരോഗനിവാരണിയായ വെളിച്ചെണ്ണയ്ക്ക് നിരവധി രോഗങ്ങളെ ചെറുക്കാൻ കഴിയുന്നതായി നിരവധി പരീക്ഷണനിരീക്ഷണങ്ങൾ നടത്തിയ ഡോ .ബ്രൂസി ഫൈവ് CN .ND തൻറെ Coconut Miracle എന്ന ഗ്രന്ഥത്തിൽ അർത്ഥശങ്കക്കിടയില്ലാതെ വിശദീകരിക്കുന്നു .
വെളിച്ചെണ്ണയിൽ പാചകം ചെയ്ത ഭക്ഷണം കഴിക്കുന്നതിലൂടെ അൾസറിൽനിന്നും മോചനം നേടാനാവുമെന്നും വെളിച്ചെണ്ണയും തേങ്ങയും ക്യാൻസറിനെ പ്രതിരോധിക്കാൻ കഴിവുള്ള ഭക്ഷ്യവസ്ത്തുക്കളാണെന്നും അദ്ദേഹം തൻറെ പുസ്തകത്തിൽ സാക്ഷ്യപ്പെടുത്തുന്നു .
സൗന്ദര്യത്തിന് മാറ്റുകൂട്ടാൻ വെളിച്ചെണ്ണ
ഭക്ഷണത്തിന് രുചി പകരാൻ മാത്രമല്ലസൗന്ദര്യം വർദ്ധിപ്പിക്കാനും വെളിച്ചെണ്ണ ഏറെ മുമ്പിൽ ! വെളിച്ചെണ്ണയും ഉപ്പും നല്ലപോലെ മിക്സ് ചെയ്ത് മുഖത്ത് പുരട്ടി 15 മിനുട്ടു കഴിഞ്ഞു കഴുകിക്കളയുക .ചർമ്മത്തിന് നല്ല തിളക്കം കിട്ടുമത്രേ .
ഇതുപോലെ വെളിച്ചെണ്ണയും മഞ്ഞളും ഉപയോഗിക്കാം , വെളിച്ചെണ്ണയും കറ്റാർ വാഴപൾപ്പും പരീക്ഷിക്കാം , മുട്ടയുടെ വെള്ളയും ഒരുടീസ്പൂൺ നാരങ്ങാനീരും 5 തുള്ളി വെളിച്ചെണ്ണയും ചേർത്ത് നന്നായി മിക്സ് ചെയ്ത് മുഖത്തു പുരട്ടാം .ചർമ്മത്തിന് പ്രോട്ടീൻ കിട്ടാൻസഹായിക്കും .
മുഖത്തെ ചുളിവുകളും മുരുമുരുപ്പും മാറാൻ ഒരു ടേബിൾ സ്‌പൂൺ തേനിൽ പത്തു തുള്ളി വെളിച്ചെണ്ണ ചേർത്ത് യോജിപ്പിച്ച് മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റ് കഴിഞ്ഞശേഷം കഴുകിക്കളയുക .
മുഖത്തും കൺതടങ്ങളിലുമുള്ള കറുപ്പ് മാറിക്കിട്ടാൻ വെളിച്ചെണ്ണയിലടങ്ങിയ ആന്റി ഓക്സിഡൻസിന് കഴിയുമെന്നും വിദഗ്‌ധ ബ്യുട്ടീഷൻസ് പറയുന്നു.
കിടക്കാൻ നേരം കാലിന്നടിയിൽ അൽപ്പം വെളിച്ചെണ്ണ പുരട്ടി മസ്സാജ് ചെയ്താൽ നല്ല ഉറക്കം കിട്ടുമെന്നും പറയുന്നു .
മാർക്കറ്റിൽ കിട്ടുന്ന വെളിച്ചെണ്ണകളിൽ മായം കലരാത്ത ബ്രാൻഡുകൾ മാത്രം ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക
തമിഴ്‌നാട്ടിൽനിന്നുമെത്തുന്ന മായം ചേർത്ത വെളിച്ചെണ്ണ കേരളത്തിലെ മാർക്കറ്റുകളിൽഅതിവേഗം വിറ്റഴിയുന്നു .
ഇത്തരം വെളിച്ചെണ്ണകൾ ഭക്ഷ്യസുരക്ഷാവകുപ്പ് നിരോധിച്ച സമയങ്ങളിലെല്ലാംമറ്റു പുതിയ പേരുകളിൽ പുറത്തിറക്കി ലാഭം കൊയ്യുകയാണ് വ്യാജന്മാർ . വിപണിയിലെത്തിക്കുന്നതിനെതിരെ ആരോഗ്യമേഖല അധികൃതർ അതീവ ജാഗ്രത പുലർത്തുന്നുമുണ്ട് . ഇത്തരം വെളിച്ചെണ്ണ ഉപയോഗിച്ചാൽ ഭക്ഷണപദാർത്ഥങ്ങൾ ശരീരം വലിച്ചെടുക്കുന്നത് തടയുമെന്നും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന പാരഫിൻ എന്ന രാസവസ്‌തു ഉപയോഗിച്ച വെളിച്ചെണ്ണ തുടർച്ചയായി ഉപയോഗിക്കുന്നവരിൽ കുടലിൽ ക്യാൻസർ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പ്രസ്‌തുത വിഷയത്തിൽ വൈദഗ്ദ്യമുള്ളവർ പറയുന്നു .
ഒരുതവണ പാചകം ചെയ്‌ത എണ്ണ വീണ്ടും ചൂടാക്കുമ്പോൾ അതിൽ നിന്നും വിഷമാലിന്യങ്ങൾ പുറപ്പെടും .അക്രിലാമെഡ് എന്ന രാസവസ്‌തു രൂപം കൊള്ളുന്നതായി പഠനങ്ങൾ തെളിയിക്കുന്നു .
ഒരുതവണ പാചകം കഴിഞ്ഞശേഷം ബാക്കിവരുന്ന എണ്ണയിൽ അടുത്തദിവസം വീണ്ടും എണ്ണയൊഴിച്ചാണ് പലകച്ചവടക്കാരും പഴംപൊരി ,ബജ്ജി ,വട ,നെയ്യപ്പം തുടങ്ങിയ പലഹാരങ്ങൾ വീണ്ടും പൊരിക്കുന്നത് .ഇങ്ങിനെ മാസങ്ങളോളം ഒരേ എണ്ണയിൽ പൊരിക്കുന്ന ഭക്ഷണം എങ്ങനെ ശരീരത്തിന് ഗുണം ചെയ്യും? ഇതിനിടയിലും ഭക്ഷ്യസുരക്ഷാമാനദണ്ഡങ്ങൾ നൂറുശതമാനം പാലിച്ചുകൊണ്ട് വെളിച്ചെണ്ണയുടെനിർമ്മാണ നിർവ്വഹണം നടത്തി മികവിൻറെ സാക്ഷിപത്രങ്ങൾ ഏറ്റുവാങ്ങിയ നിരവധി നിർമ്മാതാക്കളും അംഗീകൃത ബ്രാൻഡുകളും വിപണിയിലുണ്ടെന്നത് ഏറെ ആശ്വാസം തരുന്നു .
Courtesy: (Dr .P.K . Janardhanan .DNYS )
.jpg)
മികച്ച വെളിച്ചെണ്ണ
നിർമ്മാതാവിന്
ശ്രീ ചക്രപുരസ്കാരം
മന്നൻ അഗ് മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണയുടെ നിർമ്മാതാവ് പള്ളൂർ വിപിൻകുമാറിന് മികച്ച ഭക്ഷ്യോൽപ്പാദകൻ എന്നനിലയിൽ ശ്രീചക്ര പുരസ്ക്കാരം !!
ഭക്ഷ്യ സുരക്ഷാമാനദണ്ഡങ്ങൾ നൂറുശതമാനം പാലിച്ചുകൊണ്ട് മായം കലരാതെ ശുദ്ധവും പ്രകൃതിദത്തവുമായ വെളിച്ചെണ്ണനിർമ്മിച്ച് വിപണിയിലെത്തിച്ച മന്നൻ അഗ് മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണയുടെ നിർമ്മാതാവും പള്ളൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന റോജ ഓയിൽ മിൽ ഉടമയുമായ പള്ളൂർ വിപിൻകുമാറിനെ മികച്ച ഭക്ഷ്യോൽപ്പാദകൻ എന്നനിലയിൽ ബഹു .പോർട്ട് -മ്യുസിയം മന്ത്രി ശ്രീ . കടന്നപ്പള്ളി രാമചന്ദ്രൻ ശ്രീചക്ര പുരസ്ക്കാരം നൽകി കണ്ണൂരിൽ ആദരിച്ചു .
file copy









ജൈവകാർഷിക ഉൽപ്പന്നങ്ങൾക്കായി
മുക്കാളിയിൽ പ്രത്യേകം വിതരണകേന്ദ്രം
നാടൻ രുചിക്കൂട്ടുകളുടെ ഗൃഹാതുരത്വം .
നാവിൻ തുമ്പിൽ രസമുകുളങ്ങൾ തീർക്കുന്ന കൈപ്പുണ്യം .
കേരളീയവിഭവങ്ങൾക്ക് രുചി വൈവിധ്യങ്ങളുടെ കൈയ്യൊപ്പ്.
ഓർക്കുക സദ്യകളെ കെങ്കേമമാക്കാൻ ഞങ്ങളൊപ്പമുണ്ട് .
വിളിക്കൂ..... ഫോൺ :9207004999
പോഷകസമ്പന്നവും 100 % തവിടോടുകൂടിയതുമായ നാടൻ നെല്ലുകുത്തരി , പുട്ടുപൊടി .പാൽക്കഞ്ഞി ക്കായുള്ള പ്രത്യേക അരി തുടങ്ങിയവ വിതരണത്തിനായെത്തിയിരിക്കുന്നു .
( കൊടക്കാടൻസ് ഫാമിൽ നിന്നും പൂർണ്ണമായും ജൈവ കൃഷിരീതിയിൽ വിളയിച്ചെടുത്ത ബ്രൗൺ റൈസ് അംഗീകൃതവിതരണക്കാർ )
ദൈനംദിന വീട്ടാവശ്യങ്ങൾക്ക് പുറമെ വിവാഹസദ്യ തുടങ്ങിയ ഏതാവശ്യങ്ങൾക്കും വേണ്ടതായ അരച്ച തേങ്ങ , പച്ചടിക്കാവശ്യമായ വെള്ളത്തേങ്ങ ,സാമ്പാറിന് വേണ്ട വറുത്തരച്ച തേങ്ങ , വെന്നി .ഓലൻ തുടങ്ങിയവയ്ക്ക് പുറമെ മീൻകറിക്കാവശ്യമായ മഞ്ഞ തേങ്ങ റെഡിമിക്‌സ് സ്‌പെഷ്യൽ പാക്കിങ്ങിൽ ലഭിക്കുന്നു .
പ്രഥമന് വേണ്ട A Grade ചെറുപയർപരിപ്പ് വറുത്തതിനൊപ്പം ആധുനികരീതിയിൽ മെഷ്യനിൽ പിഴിഞ്ഞെടുത്ത ശുദ്ധമായ തേങ്ങാപ്പാൽ ചില്ലറയായും മൊത്തമായും ഇവിടെ നിന്നും ലഭിക്കുന്നതാണ് .
കോൾഡ് പ്രഷർ സംവിധാനത്തിൽ ചക്കിലാട്ടിയ വെളിച്ചെണ്ണ ,കുട്ടികളെ പുരട്ടിക്കുളിപ്പിക്കാനും മറ്റുമുള്ള ആവശ്യങ്ങൾക്കായുള്ള വെന്ത വെളിച്ചെണ്ണയ്ക്ക് പുറമെ മുത്താറി ,ചോളം ,ഗോതമ്പ് ,തിന ,നവര അരി ,ബാർലി തുടങ്ങിയ 6 തരം ധാന്യങ്ങൾ കഴുകി ഉണക്കി പൊടിച്ചെടുത്ത് വറുത്തു നൽകുന്നു .
മുക്കാളിയിൽ പ്രവർത്തിക്കുന്ന വൈശാലി യുടെ 'രാജൻസ് ജൈവകലവറ 'യിൽ നിന്നും സദ്യക്കാവശ്യമായ സാധനങ്ങൾക്ക് മുൻകൂട്ടി ഓർഡർ നൽകാവുന്നതാണെന്ന് സ്ഥാപനത്തിൻ്റെ മാനേജിങ് ഡയറക്റ്റർ രാജൻ വട്ടക്കണ്ടി അറിയിക്കുന്നു .
വൈശാലി കോക്കനട്ട് ഓയിൽ ,പേസ്റ്റ് & ഫ്‌ളോർ മിൽ
സെൻട്രൽ മുക്കാളി
അന്വേഷണങ്ങൾക്കും മുൻകൂട്ടി ബുക്കിംഗിനും :
കസ്റ്റമർ കെയർ നമ്പർ- : 9207004999 ,9995009320 ,8139890425
പ്രവർത്തന സമയം-രാവിലെ 8 മുതൽ വൈകീട്ട് 6 മണി വരെ



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group