
ജൈവകാർഷിക ഉൽപ്പന്നങ്ങൾക്കായി
മുക്കാളിയിൽ പ്രത്യേകം വിതരണകേന്ദ്രം
ചോമ്പാല :കാസർഗോഡ് ജില്ലയിലെ 'കൊടക്കാടൻ കൃഷിക്കൂട്ടത്തിൻ്റെ 'കാർഷികവിളവുകൾ ഇപ്പോൾ ചോമ്പാലയിലെ മുക്കാളി ടൗണിലും ലഭിച്ചുതുടങ്ങിയിരിക്കുന്നു .
രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം കൂടാതെ പരിസ്ഥിതി സൗഹൃദപരവും സാമൂഹിക ഉത്തരവാദിത്തമുള്ളതുമായ സമീപനത്തോടെയുള്ള ഒരു കാർഷിക സമ്പ്രദായത്തിൽ ജൈവ കാർഷിക ഉൽപ്പന്നങ്ങൾ ഉണ്ടാക്കി വിതരണം ചെയ്യാനാണ് ഇവരുടെ തീരുമാനം.
മണ്ണിൻ്റെ പ്രത്യുത്പാദന, പുനരുൽപ്പാദന ശേഷി, നല്ല സസ്യ പോഷണം, മികച്ച മണ്ണ് പരിപാലനം എന്നിവ സംരക്ഷിച്ചുകൊണ്ട് അടിസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന ഒരു കൃഷി രീതിയാണിത്.
കൊടക്കാടൻസ് കൃഷിക്കൂട്ടത്തിൻറെ മികവിൽ മികച്ച ഭക്ഷ്യോൽപ്പന്നങ്ങൾക്ക് ,വടക്കൻ കേരളത്തിലെ നെൽപ്പാടങ്ങളിൽ വിളയിച്ചെടുത്ത ' സ്വർണ്ണ മണികൾ 'ക്ക് ഇന്ന് കേരളത്തിനകത്തും പുറത്തും ആവശ്യക്കാരേറെ.

വിദേശത്ത് ജോലിയിലിരിക്കെ ഇടപെട്ട മേഖലകളിലെല്ലാം മികവ് തെളിയിച്ചതിൻ്റെ പേരിൽ 2010 ൽ പ്രൊക്കുയർമെണ്ട് പേഴ്‌സൺ ഓഫ് ദി ഈയർ മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്കയും 2016 ൽ ലിവിംഗ് ലെജൻഡ് അവാർഡ് ഇന്ത്യയിൽ നിന്നും അവാർഡ് കരസ്ഥമാക്കിയ ചോമ്പാസ്വദേശി ശ്രീ.രാജൻവട്ടക്കണ്ടിയുടെസാമൂഹ്യപ്രതിബദ്ധതയ്ക്ക് മുൻതൂക്കംനൽകുന്ന നേതൃത്വനിരയുടെനിയന്ത്രണത്തിലാണ് സെൻട്രൽ മുക്കാളിയിൽ വൈശാലി കോക്കനട്ട് പ്രോഡക്റ്റ് & ഫ്ലോർ മിൽ പ്രവർത്തിക്കുന്നത്
100 % തവിടുകളയാത്ത അരി ,പുട്ടുപൊടി ,നാടൻ അവിൽ ,പാൽക്കഞ്ഞിക്കുള്ള പ്രത്യേക അരി ,തുടങ്ങിയവയ്‌ക്കൊപ്പം ഇവിടെ മുത്താറി ,ചോളം ,ഗോതമ്പ് ,തിന ,നവര അരി ,ബാർലി തുടങ്ങിയ 6 തരം ധാന്യങ്ങൾ കഴുകി ഉണക്കി പൊടിച്ചെടുത്ത് വറുത്തു നൽകുന്നു .
വിവാഹസദ്യയ്ക്കുംമറ്റുചടങ്ങുകളുടെയും ഭാഗമായിനടക്കുന്നപാചകങ്ങൾക്കുമായി അരച്ച തേങ്ങ ,തേങ്ങാപാൽ ,പ്രഥമന് ആവശ്യമായ A ഗ്രേഡ് ചെറുപയർ പരിപ്പ് വറുത്തത് ,വറുത്തരച്ച തേങ്ങ ,പച്ചടിക്കും മറ്റും ആവശ്യാമായ വെള്ളതേങ്ങ ,മുളക് ,നാടൻ മഞ്ഞൾ ,വറുത്ത മല്ലി ,തുടങ്ങിയവയ്ക്കായി പ്രത്യേക കൗണ്ടർ.മുളക് പൊടി ,കുരുമുളക് പൊടി ,മല്ലിപ്പൊടി ,മഞ്ഞൾപ്പൊടി ,ഗോതമ്പ് പൊടി ,മുത്താറിപ്പൊടി ,പുട്ടുപൊടി പത്തിരിപ്പൊടി തുടങ്ങിയ ഇനങ്ങൾ വേറെയും .

കോൾഡ് പ്രഷർ സംവിധാനത്തിൽ ചക്കിലാട്ടിയ വെളിച്ചെണ്ണ ,കുട്ടികളെ പുരട്ടിക്കുളിപ്പിക്കാനും മറ്റുമുള്ള ആവശ്യങ്ങൾക്കായുള്ള വെന്ത വെളിച്ചെണ്ണയും മുക്കാളിയിൽ പ്രവർത്തിക്കുന്ന വൈശാലി യുടെ 'രാജൻസ് ജൈവകലവറ 'യിൽ നിന്നും മിതമായ നിരക്കിൽ ലഭിക്കുന്നതാണെന്ന് സ്ഥാപനത്തിൻ്റെ മാനേജിങ് ഡയറക്റ്റർ രാജൻ വട്ടക്കണ്ടി അറിയിക്കുന്നു .
അന്വേഷണങ്ങൾക്ക് കസ്റ്റമർ കെയർ നമ്പർ-
: 9207004999 ,9995009320 ,8139890425
പ്രവർത്തന സമയം-രാവിലെ 8 മുതൽ വൈകീട്ട് 6 മണി വരെ


5 മിനുറ്റിൽ ഒരു നാടൻ അവൽ നനച്ചത്
ഓർമ്മകൾ ഉണർത്തും മണി പലഹാരം
Lekshmi Nair


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group