
ആറ്റിങ്ങൽ : വലിയകുന്ന് താലൂക്കാശുപത്രിയിൽ മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. സങ്കീർണമായ ശസ്ത്രക്രിയകൾ വിജയകരമായി നടത്താനുള്ള സംവിധാനങ്ങളുള്ള ആശുപത്രിയായി ഇതോടെ വലിയകുന്ന് താലൂക്കാശുപത്രി മാറി.
ഈ മാസം 17-ന് ആശുപത്രിയിൽ തിമിരശസ്ത്രക്രിയയും വിജയകരമായി പൂർത്തിയാക്കിയിരുന്നു. ആശുപത്രി സൂപ്രണ്ട് ഡോ. പ്രിതാസോമൻ നേതൃത്വത്തിൽ അസ്ഥിരോഗവിഭാഗം ഡോക്ടർമാരായ രവിശങ്കർ, സുനിൽ ലത്തീഫ്, അനസ്തീസ്യ വിഭാഗത്തിലെ ഡോക്‌ടർ അശ്വതി, നഴ്സിങ് ഓഫീസർമാരായ ഡോളി ശ്രീധരൻ, മാഹിറ, മേഘ തുടങ്ങിയവരുൾപ്പെട്ട സംഘമാണ് മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group