കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ അതിനൂതന കാപ്സൾ പേസ്മേക്കർ ചികിത്സ

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ അതിനൂതന കാപ്സൾ പേസ്മേക്കർ ചികിത്സ
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ അതിനൂതന കാപ്സൾ പേസ്മേക്കർ ചികിത്സ
Share  
2025 Mar 23, 10:10 AM
KKN

കണ്ണൂർ : പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ

ഹൃദ്രോഗവിഭാഗം അതിനുതനമായ കാപ്‌സ്യൂൾ പേസ്സ്മേക്കർ ചികിത്സ വിജയകരമായി പൂർത്തിയാക്കി. ഇരിട്ടി സ്വദേശിനിയായ 68-കാരിയിലാണ് ആധുനികമായ എവിയർ എന്ന പേസ്മേക്കർ ഘടിപ്പിച്ചത്. രാജ്യത്ത് ഒരു സർക്കാർ മെഡിക്കൽ കോളേജ് ആസ്‌പത്രിയിൽ ആദ്യമായാണ് ക്യാപ്സൾ പേസ്മേക്കർ ചികിത്സ ചെയ്യുന്നത്. സൗജന്യമായിട്ടാണ് ചികിത്സ. രോഗി രണ്ടുദിവസം കഴിഞ്ഞ് ആസ്‌പത്രിവിടും.


ക്രമരഹിതമായ ഹൃദയതാളം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ജീവൻരക്ഷാ ഉപകരണമാണ് പേസ്മേക്കർ. പരമ്പരാഗത പേസ്മേക്കറിൽനിന്ന് വ്യത്യസ്ത‌മാണ് ക്യാപ്‌സ്യൂൾ. വളരെ ചെറുതാണ്. മരുന്ന് ഗുളികയെക്കാളും അൽപ്പം മാത്രമേ വലുപ്പമുണ്ടാകൂ. പുറമെ വയർ ഇല്ല. പൾസ് ജനറേറ്റർ, ഇലക്ട്രോഡ്, ബാറ്ററി എന്നിവയെല്ലാം ക്യാപ്‌ളിനകത്തുണ്ടാകും. ശസ്ത്രക്രിയ ഇല്ലാതെ ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതുപോലെ കാലിലെ രക്തക്കുഴൽ വഴി കത്തീറ്റർ മുഖേനയാണ് ഹൃദയത്തിനകത്ത് കീഴറയിൽ സ്ഥാപിക്കുക. നിലവിലുള്ള മറ്റു പേസ്‌മേക്കറുകളേക്കാൾ മികച്ചതാണിത്. ബാറ്ററിക്ക് ഇരുപത് വർഷത്തോളം ആയുസ്സുണ്ട്.


ഈ രോഗിക്ക് മുൻപ് ഘടിപ്പിച്ച പരമ്പരാഗത പേസ്മേക്കറിൻ്റെ പുറംഭാഗത്തെ തൊലിയിൽ പ്രശ്‌നങ്ങൾ വരുന്നതിനാൽ ഇത്തരത്തിലുള്ള പേസ്മേക്കർ ഘടിപ്പിക്കേണ്ടത് അത്യാവശ്യമായിരുന്നു. സ്വകാര്യ ആസ്‌പത്രികളിൽ പതിനഞ്ച് ലക്ഷത്തോളം രൂപ ചെലവുവരുന്നതാണ് ചികിത്സ. ആസ്‌പത്രി അധികൃതരുടെ ശ്രമഫലമായി സംസ്ഥാന സർക്കാരിൻ്റെ ട്രൈബൽവകുപ്പിന്റെ പ്രത്യേക സഹായധനത്തിൽ സൗജന്യമായി ചെയ്‌തുനൽകി. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഹൃദ്രോഗവിഭാഗം പ്രൊഫസർ ഡോ. സി.ഡി. രാമകൃഷ്ണ‌, ഇലക്ട്രോഫിസിയോളജിസ്റ്റ് ഡോ. അരുൺ ഗോപി എന്നിവരടങ്ങുന്ന സംഘം ഹൃദ്രോഗവിഭാഗം മേധാവി ഡോ. വി. ജയറാമിൻ്റെ മേൽനോട്ടത്തിലാണ് ചികിത്സാരീതി വിജയകരമായി നടത്തിയത്.


ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോക്‌ടർമാരുടെ സംഘത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ്, ആസ്‌പത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. സുദീപ് എന്നിവർ അഭിനന്ദിച്ചു.



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan