തൊറാസിക്, ന്യൂറോ സർജന്മാരെ നിയമിക്കും -മന്ത്രി

തൊറാസിക്, ന്യൂറോ സർജന്മാരെ നിയമിക്കും -മന്ത്രി
തൊറാസിക്, ന്യൂറോ സർജന്മാരെ നിയമിക്കും -മന്ത്രി
Share  
2025 Mar 23, 10:06 AM
NISHANTH
kodakkad rachana
man
pendulam

മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാർഡിയോ വാസ്‌കുലാർ തൊറാസിക് സർജനെയും ന്യൂറോ സർജനെയും നിയമിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നല്ലൂർനാട് ജില്ലാ കാൻസർ കെയർ യൂണിറ്റിൽ സ്ഥാപിച്ച സിടി സിമുലേറ്റർ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ട്രിപ്പിൾ നെഗറ്റീവ് ബ്രസ്റ്റ് കാൻസറിനുള്ള വാക്‌സിൻ വികസിപ്പിക്കും. അർബുദചികിത്സയ്ക്കായി 24 ആശുപത്രികൾ വികേന്ദ്രീകരിച്ചിട്ടുണ്ട്.


വന്യമൃഗാക്രമണങ്ങളിൽ ഞരമ്പുകളൊക്കെ മുറിഞ്ഞുപോകുമ്പോൾ വിദഗ്‌ധരുടെ സേവനം ആവശ്യമാണ്. ന്യൂറോ, തൊറാസിക് സർജന്മാരെ നിയമിച്ച് അതിനുള്ള സൗകര്യങ്ങൾ ഈ വർഷത്തിനുള്ളിൽ സാധ്യമാക്കും. ഇതിനായി 10 കോടി രൂപ ആവശ്യമാണ്. രോഗപ്രതിരോധത്തിനായി 'ആരോഗ്യം ആനന്ദം അകറ്റാം അർബുദം' എന്ന കാമ്പയിൻ നടക്കുന്നുണ്ട്. സ്‌തന ഗർഭാശയഗള, വദന അർബുദ സ്ക്രീനിങ്ങിനായി ജില്ലയിൽ 76,000-ലധികംപേരെ സ്ക്രീൻചെയ്തു. 18 പേർക്ക് അർബുദം സ്ഥിരീകരിച്ചതിനെ തുടർന്ന് ആദ്യഘട്ടത്തിൽ കണ്ടെത്താൻ സാധിച്ചു. ആദ്യഘട്ടത്തിൽ കണ്ടെത്തിയാൽ അർബുദം പൂർണമായി ചികിത്സിച്ചുഭേദമാക്കാം. പുരുഷന്മാർക്കും അർബുദസ്ക്രീനിങ് നടത്തുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും.


ആരോഗ്യമേഖലയിലെ എല്ലാ പ്രവർത്തനങ്ങളിലും ആശപ്രവർത്തകരുടെ നല്ല പിന്തുണയുണ്ട്. കേരളശ്രീ പുരസ്‌കാരം ലഭിച്ച ആശപ്രവർത്തക ഷൈജാബേബിയുടെ പുരസ്‌കാരം ജില്ലയിലെ മുഴുവൻ ആശപ്രവർത്തകർക്കുമുള്ള ആദരമാണെന്നും മന്ത്രി പറഞ്ഞു.


മന്ത്രി ഒ.ആർ. കേളു അധ്യക്ഷനായി. ജനപ്രതിനിധികളായ ജസ്റ്റിൻ ബേബി, സി.കെ. രത്നവല്ലി, അഹമ്മദ്കുട്ടി ബ്രാൻ, എ.കെ. ജയഭാരതി, കെ. വിജയൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി. മോഹൻദാസ്, ഡോ. ടി. ഹരിപ്രസാദ് എന്നിവർ സംസാരിച്ചു.


നവീകരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം


വൈത്തിരി താലൂക്ക് ആശുപത്രിയിൽ പുതിയതായി നിർമിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക്, നവീകരിച്ച പിപി യൂണിറ്റ്, ലാബ്, ഒപി ട്രാൻസ്ഫർമേഷൻ യൂണിറ്റുകൾ എന്നിവ മന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്തുതു.


വൈത്തിരി താലൂക്ക് ആശുപത്രിയിൽ 7.5 കോടി രൂപ ചെലവിൽ പൂർത്തികരിച്ച സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക കെട്ടിടത്തിൽ ലേബർ റൂം, ഓപ്പറേഷൻ തിയേറ്റർ, ആൻ്റിനേറ്റൽ, പോസ്റ്റ്നേറ്റൽ, പോസ്റ്റ് ഓപ്പറേറ്റീവ്, കുട്ടികളുടെ വാർഡ്, എൻബിഎസ്‌യു ഗൈനക്, കുട്ടികളുടെ ഒപി, ലിഫ്റ്റ്, സെൻട്രലൈസ്ഡ് ഓക്‌സിജൻ സപ്ലൈ, സെൻട്രലൈസ്‌ഡ്‌ സെക്‌ഷൻ, 82 കെവി ജനറേറ്റർ, ട്രാൻസ്ഫോർമർ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.


കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 14 ലക്ഷം രൂപയും ദേശീയ ആരോഗ്യദൗത്യം അനുവദിച്ച 131.87 ലക്ഷം രൂപയും ഉൾപ്പെടെ 1.45 കോടി രൂപ ചെലവിൽ എട്ട് ഒപി മുറികളുടെയും മേൽക്കൂരകളുടെയും പ്രവൃത്തികളും പൂർത്തീകരിച്ചിട്ടുണ്ട്. 20 ലക്ഷം രൂപ ചെലവിൽ നവീകരിച്ച ലാബിൽ ഉപകരണങ്ങൾ വെക്കാനുള്ള ടേബിളുകൾ വൈദ്യുതീകരണം, പ്ളംബിങ് പ്രവൃത്തികൾ പൂർത്തിയായി. 'ആർദ്രം' പദ്ധതിയിലുൾപ്പെടുത്തി ഏഴുലക്ഷം രൂപ വകയിരുത്തി നവീകരിച്ച പിപി യൂണിറ്റിൽ കുത്തിവെപ്പ് മുറി, ഐഎൽആർ, ഡീപ്പ് ഫ്രീസർ സ്റ്റോർറൂം സൗകര്യങ്ങളാണുള്ളത്.


ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ, ജനപ്രതിനിധികളായ ചന്ദ്രിക കൃഷ്‌ണൻ, എം.വി. വിജേഷ്, ഫൗസിയ ബഷീർ, ആയിഷാബി, ഡോ. ഷിജിൻ ജോൺ ആളൂർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി. മോഹൻദാസ്, സമീഹ സെയ്‌തലവി എന്നിവർ സംസാരിച്ചു.


മീനങ്ങാടി സിഎച്ച്‌സി ഇമ്യൂണൈസേഷൻ ബ്ലോക്ക്, തരിയോട് പൊരുന്നന്നൂർ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രങ്ങൾ, പാക്കം, മുള്ളൻകൊല്ലി, കാപ്പുകുന്ന്, ചുള്ളിയോട്, വരദുർ, കുറുക്കൻമൂല ഹെൽത്ത് വെൽനസ് സെൻ്ററുകൾ എന്നിവയുടെ നവീകരിച്ച കെട്ടിടങ്ങളും മന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്തു.


ഐ.സി. ബാലകൃഷ്‌ണൻ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു.


ശ്രവണസഹായി വിതരണം ഇന്ന്


കല്പറ്റ: മുട്ടിൽ യത്തീംഖാനയിലെ 18 വിദ്യാർഥികൾക്ക് ഞായറാഴ്‌ച ശ്രവണ സഹായികൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. അപകടത്തിൽ ജീവൻപൊലിഞ്ഞ സഹപാഠികളുടെ ഓർമ്മയ്ക്കായി തിരുവനന്തപുരം വിക്രം സാരാഭായി എൻജിനീയറിങ്ങ് കോളേജിലെ വിദ്യാർഥികൾ രൂപവത്കരിച്ച കൂട്ടായ്‌മയായ ക്ലൗഡ് സെവൻസ് ചാരിറ്റബിൾ ട്രസ്റ്റാണ് ശ്രവണസഹായി വിതരണം ചെയ്യുന്നത്.


മൂന്ന് മണിക്ക് ഡോ. ധഞ്ജയ് സഖ്‌ദേവ് ഉദ്ഘാടനം ചെയ്യും. സിനിമാനടൻ അബുസലീം പങ്കെടുക്കും. ശ്രവണ സഹായികൾ വിതരണം ചെയ്യുന്നതിന് 5.5 ലക്ഷം രൂപ ചെലവായിട്ടുണ്ട്. ഇതിന് മുമ്പ് വീൽച്ചെയർ വിതരണം, രക്തദാന ക്യാമ്പ്, കാൻസർ നിർണയ ക്യാമ്പ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.


2013 മാർച്ച് 25-നാണ് ഇടുക്കി രാജാക്കാട് ഉണ്ടായ വാഹനാപകടത്തിലാണ് ഇവരുടെ സഹപാഠികളായ ഏഴേപർ മരിച്ചത്. ചെയർമാൻ എ.പി. അഹമ്മദ് സാലി, സെക്രട്ടറി എസ്. ശരത്, എം. മനോജ്, കെ. അക്ഷയ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.



SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
marmma
SAMUDRA NEW
pen