ലഹരി മാഫിയക്കെതിരെ അഴിയൂരിൽ ജാഗ്രതാ സമിതി രുപീകരിച്ചു.

ലഹരി മാഫിയക്കെതിരെ അഴിയൂരിൽ ജാഗ്രതാ സമിതി രുപീകരിച്ചു.
ലഹരി മാഫിയക്കെതിരെ അഴിയൂരിൽ ജാഗ്രതാ സമിതി രുപീകരിച്ചു.
Share  
2025 Mar 22, 06:32 PM
KKN

ലഹരി മാഫിയക്കെതിരെ അഴിയൂരിൽ ജാഗ്രതാ സമിതി രുപീകരിച്ചു.


"അണിചേരൂ അഴിയൂരിനെ രക്ഷിക്കാം " എന്ന മുദ്രാവാക്യം ഉയർത്തി ലഹരി മാഫിയയെ പിടിച്ചുകെട്ടാൻ അഴിയൂരിൽ ജാഗ്രത സമിതി രുപീകരിച്ചു. അഴിയൂരിലെ വിവിധ കേന്ദ്രങ്ങളിൽ വർദ്ധിച്ചു വരുന്ന ലഹരി മാഫിയക്കെതിരെ ഉണർന്നു പ്രവർത്തിക്കാനും ലഹരി വിതരണം നടത്തുന്നവരെയും ലഹരി ഉപയോഗിക്കുന്നവരെയും അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും അഴിയൂരിനെ ലഹരിമുക്ത ഗ്രാമ പഞ്ചായത്തായി ഉയർത്താനും അഴിയൂരിലെ കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവർത്തിച്ചു വരുന്ന രാഷ്ട്രീയ സാമുഹ്യ പൊതു പ്രവർത്തകരുടെ കൂട്ടായ്മയായ അഴിയൂർക്കൂട്ടം സൗഹൃ കൂട്ടായ്മയുടെ തീരുമാനം.ഇന്ന് 22.03.2025ന് കുഞ്ഞിപ്പള്ളി രാജീവ് ഗാന്ധി കൾച്ചറൽ സെന്ററിൽ ചേർന്ന യോഗത്തിൽ മുഴുവൻ അംഗങ്ങളും തിരുമാനത്തെ അംഗീകരിച്ചു. തീരുമാനം ചോമ്പാൽ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർക്ക് രേഖാമൂലം നൽകുകയും അദ്ദേഹം പരിപൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും അംഗീകരിക്കുകയും ചെയ്തു. ഏപ്രിൽ 3-ാം തിയ്യതി ലഹരിക്ക് എതിരെ പൂഴിത്തല മുതൽ മുക്കാളി വരെ നൈറ്റ് മാർച്ച് നടത്തുവാനും തീരുമാനിച്ചു.


അഴിയൂർക്കുട്ടം സൗഹൃദ കൂട്ടായ്മയുടെ ഭാരവാഹികളായ നവാസ് നെല്ലോളി സ്വാഗതം ആശംസിച്ച ചടങ്ങിന് ടി.സി രാമചന്ദ്രൻ അദ്ധ്യക്ഷം വഹിച്ചു.

സർവ്വശ്രീ. പി.എം അശോകൻ,ഷ്മാജി പ്രേമൻ, ഷുഹൈബ് കൈതാൽ, നസീർ വീരോളി,പുരുഷു പറമ്പത്ത്, മർവാൻ,നിസാർ, സുരേന്ദ്രൻ പറമ്പത്ത്, ഷാനി അഴിയൂർ, മാലതി,രഞ്ജിത്ത് ചോമ്പാൽ എന്നിവർ കൂട്ടായ്മയുടെ ഭാവി പ്രവർത്തനത്തിന് എല്ലാവിധ പിന്തുണയും ആശംസകളും നേർന്ന് സംസാരിച്ചു. ഇക്ബാൽ അഴിയൂർ നന്ദി പറഞ്ഞു.


SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan