ഹരിത മിത്രം ക്യു ആർ കോഡ് പതിക്കലും വിവര ശേഖരണവും അഴിയൂർ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

ഹരിത മിത്രം  ക്യു ആർ കോഡ്  പതിക്കലും വിവര ശേഖരണവും അഴിയൂർ  ഗ്രാമ പഞ്ചായത്തിൽ തുടക്കമായി
ഹരിത മിത്രം ക്യു ആർ കോഡ് പതിക്കലും വിവര ശേഖരണവും അഴിയൂർ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി
Share  
2022 Oct 05, 01:43 PM
MANNAN
NUVO
NUVO

നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്റെയും ഹരിത കേരളം മിഷന്റെയും മേൽനോട്ടത്തിൽ വിദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ തദ്ദേശ സ്ഥാപന തല മുതൽ സംസ്ഥാന തലം വരെയുള്ള ഏകീകൃത നിരീക്ഷണത്തിനായി കെൽട്രോൺ തയ്യാറാക്കിയ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്റർ സിസ്റ്റം നടപ്പിലാക്കുന്നതിനായുള്ള അഴിയൂർ പഞ്ചായത്ത്‌ തല ക്യു ആർ കോഡ് പതിക്കലും വിവരശേഖരണത്തിന്റെയും ഉദ്ഘാടനം വാർഡ് പതിനേഴിൽ വെച്ച് അഴിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷ ഉമ്മർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ പ്രകാശൻ മുഖ്യാതിഥിയായി പദ്ധതി വിശദീകരണം നടത്തി. കെൽട്രോൺ ജില്ലാ കോഡിനേറ്റർ വൈശാഖ് മൊബൈൽ ആപ്പ് പരിചയപ്പെടുത്തി. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം, പഞ്ചായത്ത്‌ സെക്രട്ടറി അരുൺ കുമാർ ഇ, വാർഡ് ജനപ്രതിനിധികളായ സീനത്ത് ബഷീർ,ലീല കെ,പ്രീത പി കെ, മൈമൂന ടീച്ചർ,കവിത അനിൽകുമാർ, അസ്സിസ്റ്റന്റ് സെക്രട്ടറി ജ്യോതിഷ് പി,സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ, നവകേരള മിഷൻ ആർ പി ഷംന, വി ഇ ഒ ഭജീഷ് കെ എന്നിവർ സംസാരിച്ചു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b
NUVO

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan