
പെരിങ്ങോട്ടുകര : താന്ന്യം വെണ്ടര പാടശേഖരത്തിൽ കീടബാധ രൂക്ഷമായി. കൃഷി വിദഗ്‌ധർ നടത്തിയ പരിശോധനയിൽ പോളരോഗം (കുമിൾ രോഗം) സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ പരിശോധനയ്ക്കായി സാമ്പിളുകൾ എടുത്തു.
ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ അഗ്രിക്കൾച്ചറിൻ്റെ നിർദേശപ്രകാരം കാർഷിക സർവകലാശാലയിലെയും ചാലക്കുടി അഗ്രോണമിക് റിസർച്ച് സ്റ്റേഷനിലെയും കണ്ണാറ റിസർച്ച് സ്റ്റേഷനിലെയും വിദഗ്‌ധർ ശനിയാഴ്ച്‌ച പാടശേഖരം സന്ദർശിച്ചു. യഥാസമയം രോഗനിർണയം സാധിക്കാത്തതാണ് പ്രശ്‌നം വഷളാക്കിയത്. തണ്ടുതുരപ്പൻ ബാധയെന്നായിരുന്നു പ്രാഥമിക നിഗമനം. ഓലചുരുട്ടിപ്പുഴുവിന്റെ ആക്രമണവും ഇവിടെയുണ്ട്. മറ്റ് രോഗകാരികളായ കീടങ്ങളും വയലിൽ കണ്ടെത്തി.
തൃശ്ശൂർ, പൊന്നാനി മേഖലകളിൽ കോൾ നിലങ്ങളിൽ ഉപയോഗിച്ചുകൊണ്ടിരുന്ന കീടനാശിനികൾ തണ്ടുതുരപ്പൻ, ഓലചുരുട്ടിപ്പുഴു തുടങ്ങിയ കീടങ്ങൾ അതിജീവിക്കുകയും കീടനാശിനികളുടെ ഫലപ്രാപ്‌തി കുറയുകയും ചെയ്യുന്നു. എന്ന് മുന്നറിയിപ്പുണ്ടായിരുന്നു.
ഇത് അതിജീവിക്കുന്നതിന് ട്രൈക്കോ കാർഡുകൾ ഉപയോഗിക്കണം എന്നാണ് വിദഗ്‌ധരുടെ നിർദേശം. പാഴൂർ, താന്ന്യം പഞ്ചായത്തുകളിലായാണ് 175 ഏക്കറുള്ള വെണ്ടര പാടശേഖരം സ്ഥിതി ചെയ്യുന്നത്.
നേരത്തെ കൃഷിയിറക്കിയ കരുവാങ്കുളം മങ്ങാട്ടുപാടം ഭാഗത്തെ പടവിൽ മാത്രമാണ് കാര്യമായ കീടബാധയേൽക്കാത്തത്, കൃഷിയിറക്കിയതിനുശേഷം പെയ്‌ത കനത്ത മഴയിൽ നെൽച്ചെടികൾ ചീഞ്ഞു പോയതുമൂലം പലയിടത്തും രണ്ടാമത് നടീൽ നടത്തി, കാലാവസ്ഥ വ്യതിയാനവും കൂടിയ കൃഷിച്ചെലവുകളുമടക്കം നിരവധി വെല്ലുവിളികളെ അതിജീവിച്ച് കൃഷി നിലനിർത്തുന്ന കർഷകർക്ക് വലിയ ആശങ്കയാണ് രോഗബാധ ഉണ്ടാക്കിയിരിക്കുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group