വിഷുവിപണിക്കൊരുങ്ങി നന്ദിയോട്

വിഷുവിപണിക്കൊരുങ്ങി നന്ദിയോട്
വിഷുവിപണിക്കൊരുങ്ങി നന്ദിയോട്
Share  
2025 Mar 16, 09:45 AM
dog

നന്ദിയോട് വിഷുവിന് ഇനി ദിവസങ്ങൾ മാത്രം.. വിഷുക്കണിക്ക് മാത്രമല്ല, വിഭവങ്ങൾ ഒരുക്കാനും നന്ദിയോട്ടെ പാടങ്ങൾ ഒരുങ്ങുകയാണ്. പത്തിലധികം കർഷകസംഘങ്ങളും കർഷകക്കൂട്ടവുമാണ് തരിശുപാടത്ത് വിഷരഹിത പച്ചക്കറി ഒരുക്കി വിഷുവിനെ വരവേൽക്കാൻ ഒരുങ്ങുന്നത്. എന്നും കാർഷികസമൃദ്ധിക്ക് പേരുകേട്ട നാടാണ് നന്ദിയോട്. ഓണക്കാലത്ത് നന്ദിയോട്ടെ പച്ചക്കറികൾക്ക് ജില്ലയിലെ പൊതു വിപണികളിൽ ആവശ്യക്കാരേറെയായിരുന്നു.


വിപണിവിലയേക്കാൾ 20 മുതൽ 40 ശതമാനം വരെ വിലക്കുറവിലാണ് നന്ദിയോട് പച്ചക്കറികൾ വിറ്റഴിക്കുന്നത്. ഓണക്കാലം കഴിഞ്ഞ ഉടൻതന്നെ വിഷുച്ചന്തയ്ക്ക് ആവശ്യമായ പച്ചക്കറികൾ ഒരുക്കുന്ന തിരക്കിലാണ് നന്ദിയോട്ടെ കർഷകർ.


പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിലായി 50 ഹെക്‌ടറോളം സ്ഥലത്താണ് ജൈവ പച്ചക്കറികൾ വിളയിക്കുന്നത്. കർഷകക്കൂട്ടങ്ങൾ മാത്രമല്ല, റസിഡൻസ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ എന്നിവരും ഇക്കുറി വിഷുവിപണി ലക്ഷ്യമാക്കി പച്ചക്കറിക്കൃഷി ചെയ്യുന്നുണ്ട്.


നന്ദിയോടിന്റെ കൃഷിപ്പെരുമയിൽ സമീപ പഞ്ചായത്തുകളായ ആനാട്, പെരിങ്ങമ്മല, പനവൂർ തുടങ്ങിയ പഞ്ചായത്തുകളും കൃഷിയിൽ മുന്നേറുകയാണ്.പവ്വത്തൂർ ശ്രീജിത്തും, തോട്ടുംപുറം ബാലകൃഷ്ണനും. ആനകുളം ഗീതയും, ജയകുമാർ, അരുൺ തോട്ടുംപുറം, രത്നാകരൻ വാഴപ്പാറ തുടങ്ങി അൻപതിലധികം കർഷകരാണ് വിഷുവിപണിക്ക് വിളയൊരുക്കുന്നത്.



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan