
കടവല്ലൂർ : ആലങ്കോട്, കടവല്ലൂർ പഞ്ചായത്തുകളിലെ നെൽകർഷകരുടെ ഏറെക്കാലത്തെ പ്രതീക്ഷയായ കൊള്ളഞ്ചേരി തോടിൻ്റെ നവീകരണം തുടങ്ങി. പണി പൂർത്തിയായാൽ 600 ഏക്കർ മുണ്ടകൻകൃഷിക്ക് തോട്ടിലെ വെള്ളം പ്രയോജനപ്പെടും. 2023-ൽ നിർത്തിവെച്ച പണികളാണ് വീണ്ടും തുടങ്ങുന്നത്.
കടവല്ലൂർ പഞ്ചായത്തിൻ്റെ പ്ലാൻഫണ്ടിൽനിന്ന് 30 ലക്ഷം രൂപയും ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപയും ഉപയോഗിച്ചാണ് 2023-ൽ പണികൾ തുടങ്ങിയത്. പകുതിപ്പണികൾ ആ വർഷം കഴിഞ്ഞിരുന്നു. കഴിഞ്ഞവർഷത്തെ വേനലിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാൽ പണികൾ ചെയ്യാനായില്ല.
കടവല്ലൂർ തറമ്മയിൽ താഴത്തുനിന്ന് തുടങ്ങി മലപ്പുറം ജില്ലയിലെ കോക്കൂർ വഴി പാലക്കാട് ജില്ലയിലെ കൊളഞ്ചേരി വരെ നീളുന്ന തോടിൻ്റെ ആഴം കൂട്ടുകയും ബണ്ടുവരമ്പ് ബലപ്പെടുത്തുകയുമാണ് ചെയ്യുന്നത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തോട്ടിലെ മണ്ണെടുത്താണ് വരമ്പുകൾ ബലപ്പെടുത്തുന്നത്. മഴ തുടങ്ങുന്നതിനു മുൻപ് പണികൾ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. 30 വർഷമായി തരിശുകിടന്നിരുന്ന 600 ഏക്കറിൽ കഴിഞ്ഞ കഴിഞ്ഞ ആറു വർഷമായി മുണ്ടകൻ കൃഷി ചെയ്യുന്നുണ്ട്.
ഒതളൂർ ബണ്ടിൽനിന്ന് വെള്ളം ലഭിക്കുമ്പോൾ സംഭരിക്കാൻ കഴിയാറില്ല. ഏഴു കിലോമീറ്റർ ദൂരമുള്ള തോട് ആഴംകൂട്ടാൻ വർഷങ്ങളായി ജനപ്രതിനിധികളോടും സർക്കാരിനോടും ആവശ്യപ്പെടുന്നുണ്ട്. പദ്ധതി പൂർത്തിയായാൽ മേഖലയിലെ കുടിവെള്ളക്ഷാമത്തിനും പരിഹാരമാകും. നവീകരണം കഴിഞ്ഞ മേഖലകളിൽ ജലസ്രോതസ്സുകളിൽ വെള്ളത്തിന്റെ നിരപ്പ് താഴാതെ നിർത്തുന്നത് ഈ തോട്ടിലെ വെള്ളമാണ്.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും ആലങ്കോട് ഗ്രാമപ്പഞ്ചായത്തും 10 എച്ച്.പി. മോട്ടോറും വൈദ്യുതിയും കോക്കൂരിലേക്ക് അനുവദിച്ചിരുന്നു. മലപ്പുറം ജില്ലയിലെ തോടിൻ്റെ ബാക്കി രണ്ടുകിലോമീറ്റർ ദൂരം നവീകരിക്കാൻ ആലങ്കോട് പഞ്ചായത്ത് അടങ്കൽ തയ്യാറാക്കിയിട്ടുണ്ടെങ്കിലും പണികൾ തുടങ്ങിയിട്ടില്ല, തോട്ടിലെ മണ്ണെടുത്താണ് വരമ്പുകൾ ബലപ്പെടുത്തുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group