
ചാത്തന്നൂർ : മാലാക്കായലിലെ വേഗമേറിയ ബോട്ടുകൾക്ക് നിയന്ത്രണം വേണമെന്ന ആവശ്യം ശക്തമാകുന്നു. സാധാരണയായി 20 സിസിയിൽ താഴെയുള്ള യന്ത്രബോട്ടുകൾ ഉപയോഗിക്കേണ്ടയിടത്ത്" 50-നും 60-നും മുകളിൽ സിസിയുള്ള യന്ത്രബോട്ടുകൾ ഉപയോഗിക്കുന്നത് കണ്ടൽക്കാടുകൾക്കു ഭീഷണിയാകുന്നു.
വൻമതിൽപോലെ ഉയർന്നുനിന്ന കണ്ടൽക്കാടുകൾ ചാഞ്ഞുതുടങ്ങി.
മറുവശം കാണാൻ കഴിയാത്തവിധം ഇടതൂർന്ന് വളർന്നുനിന്ന കണ്ടൽക്കാടുകൾക്കിടയിൽ വിള്ളലുകൾ വീണുതുടങ്ങി. വേഗമേറിയ ബോട്ടുകളുടെ കടന്നുകയറ്റം കണ്ടൽക്കാടുകളെ മാത്രമല്ല തീരത്തെയും നശിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. ഉയർന്ന ശേഷിയുള്ള എഞ്ചിൻ ഘടിപ്പിച്ച ബോട്ടുകൾ ചീറിപ്പായുന്നതുമൂലം കായൽഭിത്തികളും വരമ്പുകളും ഇടിഞ്ഞുതാഴുകയാണ്.
വക്തികളുടെ ഉടമസ്ഥയിലുള്ള വരമ്പുകൾ ഇടിഞ്ഞുതാഴുന്നത് പരസ്പരം സംഘർഷങ്ങൾക്കും വഴിതെളിക്കുന്നു.
സംരംഭകരെ ആകർഷിക്കാൻ പദ്ധതി വേണം
നെടുങ്ങോലം ആറ്റുകടവ്, ഉപ്പുകടവ് എന്നിവിടങ്ങളിൽ തദ്ദേശീയർ ഒരുക്കിയ വിനോദസഞ്ചാരകേന്ദ്രങ്ങളാണ് നിലവിലുള്ളത്. ഇവിടെ സർക്കാർ തലത്തിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രാമപ്പഞ്ചായത്ത് പുതിയ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അപ്പോഴും തദ്ദേശവാസികളായ പുതുസംരഭകരെ പ്രോത്സാഹിപ്പിക്കുന്ന സമീപനം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും പരാതിയുണ്ട്. തീരദേശപരിപാലന നിയമത്തിലെ നൂലാമാലകൾ വിനോദസഞ്ചാരമേഖലയിൽ മുതൽമുടക്കാനെത്തുന്നവരെ നിരുത്സാഹപ്പെട്ടുത്തന്നതായി സംരഭകർ പറയുന്നു. മാലാക്കായൽ മേഖലയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ആവശ്യമായ സൗകര്യമൊരുക്കുന്നതിനു കഴിയാതെവരുന്നു. ഇത് ഈ മേഖലയെ സാരമായി ബാധിക്കുന്നു. ജില്ലയിൽത്തന്നെ ഏറ്റവുംകൂടുതൽ കയാക്കുകളും മേഖലയാണിവിടം. നാനൂറിലേറെ കയാക്കുകളാണ് ഇവിടെയുള്ളത്, ഓരോ ആഴ്ചയിലും ആയിരക്കണക്ക് ആളുകളാണ് കയാക്കിങ്ങിനായി ഇവിടേക്ക് എത്തിച്ചേരുന്നത്. പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാരം ഒരുക്കുന്നതിനും സംവിധാനം വേണം. കണ്ടൽക്കാടുകൾ കാണാനും കായാക്കിങ്ങിനുമായി എത്തുന്നവരുടെ എണ്ണം ഏറിയതോടെ പ്ലാസ്റ്റിക്ക് കുപ്പികളും മറ്റ് പ്ലാസ്റ്റിക് വസ്തുക്കളും കായലിൽ ഏറിവരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group