
രാമനാട്ടുകര : പച്ചപ്പും ഹരിതാഭയുംനിറഞ്ഞ മനോഹര നഗരമാവാനൊരുങ്ങി
രാമനാട്ടുകര. ഈലക്ഷ്യം മുൻനിർത്തി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി രാമനാട്ടുകര യൂണിറ്റും രാമനാട്ടുകര നഗരസഭയും ചേർന്ന് നടപ്പാക്കുന്ന 'ഹരിത ടൗൺ' പദ്ധതി ആരംഭിച്ചു. സുൽത്താൻബത്തേരി മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്. രാമനാട്ടുകര നഗരത്തിലാകെ 800 വ്യാപാരസ്ഥാപനങ്ങളുണ്ട്.
ഓരോ സ്ഥാപനത്തിൻ്റെ മുൻവശത്തും ഏറ്റവും ചുരുങ്ങിയത് രണ്ടുചെടിയെങ്കിലും ചട്ടിയിൽ നട്ടുപിടിപ്പിക്കും. അതോടെ നഗരത്തിൽ ഏറ്റവും ചുരുങ്ങിയത് 1600 ചെടികൾ ഹരിതാഭനിറയ്ക്കും. ഇതുകൂടാതെ ഒഴിഞ്ഞസ്ഥലത്തെല്ലാം ഉദ്യാനങ്ങളും നിർമിക്കും.
പരിപാലിക്കാൻ വ്യവസ്ഥാപിതരീതികൾ
വെള്ളവും വളവും നൽകി ഈ ചെടികളെ വ്യാപാരികൾതന്നെ പരിപാലിക്കും. കൂടാതെ രാമനാട്ടുകരയെ 10 ക്ലസ്റ്ററുകളാക്കിത്തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോക്ലസ്റ്ററുകളിലും പരിപാലനക്കമ്മിറ്റിയുണ്ടാവും. ക്ലസ്റ്ററുകളെ ഏകോപിപ്പിക്കാനായി കേന്ദ്രീകൃത മോണിറ്ററിങ് കമ്മിറ്റിയും രൂപവത്കരിക്കും. ഒരുവർഷത്തിനകം പദ്ധതി പൂർണതോതിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് പി.എം. അജ്‌മൽ പറഞ്ഞു.
പദ്ധതി രാമനാട്ടുകര നഗരസഭാ അധ്യക്ഷ ബുഷ്റ റഫീഖ് ഉദ്ഘാടനംചെയ്തു. വൈസ് ചെയർമാൻ കെ. സുരേഷ് അധ്യക്ഷതവഹിച്ചു. യൂത്ത് വിങ് സംസ്ഥാനപ്രസിഡൻ്റ് സലീം രാമനാട്ടുകര, സ്ഥിരംസമിതി ചെയർപേഴ്സൺമാരായ വി.എം. പുഷ്‌പ, പി.കെ. അബ്‌ദുൽ ലത്തീഫ്, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് പി.എം. അജ്‌മൽ, നഗരസഭാ സെക്രട്ടറി പി. ശ്രീജിത്ത്, ക്ലീൻസിറ്റി മാനേജർ ഷജിൽകുമാർ, മണ്ഡലം സെക്രട്ടറി കെ. ബീരാൻ, കെ.കെ. വിനോദ്‌കുമാർ, അസ്‌ലം പാണ്ടികശാല, കെ.കെ. ശിവദാസ് തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group