സോജന്റെ പാടത്ത് മൂന്നുതരം വിത

സോജന്റെ പാടത്ത് മൂന്നുതരം വിത
സോജന്റെ പാടത്ത് മൂന്നുതരം വിത
Share  
2025 Mar 05, 07:35 AM
vasthu
mannan
marmmam

കുട്ടനാട്: കാവാലത്തെ സോജൻ വർഗീസ് എന്ന കർഷകൻ്റെ പാടത്ത് ഡ്രോൺ

ഉപയോഗിച്ചു നടത്തിയ വിതയുടെ വിളവെടുപ്പ് ആകുന്നേയുള്ളൂ. ഏപ്രിൽ 10-നാണ് കൊയ്ത്ത്. മൂന്നു തരത്തിലാണ് ഇവിടെ വിത നടത്തിയിരിക്കുന്നത്. ഏഴരയേക്കർ ഡ്രോൺ ഉപയോഗിച്ചും 10 ഏക്കർ കൈകൊണ്ടും 40 ഏക്കർ ഡ്രം സിഡർ ഉപയോഗിച്ചും കുമരകം കൃഷിവിജ്ഞാനകേന്ദ്രത്തിലെ കൃഷിശാസ്ത്രജ്ഞരുടെ നിർദേശപ്രകാരമാണ് ഇത്തരത്തിൽ വിതച്ചത്. ഏതുവിധത്തിൽ വിത നടത്തിയാൽ വിളവ് കൂടുതൽ ലഭിക്കും എന്നു പരീക്ഷിക്കാനാണിതെന്ന് സോജൻ പറഞ്ഞു.


ഡ്രം സീഡർ


: ഡ്രം സീഡർ ഒരു ലഘു വിതയന്ത്രമാണ്. ഇരുചക്രങ്ങളെ ഒരു ലിവറിൽ ബന്ധിപ്പിച്ച് അതിൽ വിത്തു നിറയ്ക്കാനുള്ള സംഭരണിയും സ്ഥാപിച്ചാണ് ഡ്രം സിഡറിന്റെ പ്രവർത്തനം. ഒരാളിന്റെ്റെ സഹായത്തോടെ വിത്തുനിറച്ച ഡ്രമ്മിനെ ഒരുക്കിയിട്ടിരിക്കുന്ന പാടശേഖരത്തിലൂടെ വലിച്ചുകൊണ്ടു പോകുകയാണ് ചെയ്യുന്നത്.


വിത്ത് നാലിലൊന്നു മതി


നിശ്ചിത അകലത്തിൽ കൃത്യമായ അളവിലാണ് വിത്ത് കൃഷിയിടത്തിൽ വീഴുന്നത്. പരമ്പരാഗതരീതിയിൽ വിതയ്ക്കുന്നതിന് ഏക്കറിന് 40 മുതൽ 50 കിലോഗ്രാം വിത്തുവരെ ഉപയോഗിക്കുമ്പോൾ പുതിയ രീതിയിൽ വിതയിറക്കുന്നതിന് 12 കിലോ വിത്ത് മതിയാകുമെന്നാണ് സോജൻ പറയുന്നത്. ഇങ്ങനെ വിതയിറക്കുമ്പോൾ ഒരു വിത്തിൽനിന്നു 72 ചിനപ്പുകൾവരെ പൊട്ടുകയും ചെടി കരുത്തുറ്റതാവുകയും കൂടുതൽ വിളവു ലഭിക്കുകയും ചെയ്യും. 13 സെ.മീ. അകലമാണ് നെൽച്ചെടികൾ തമ്മിലുണ്ടാകുക.


വേരുപടലം കൂടുതൽ ആഴത്തിൽ ഇറങ്ങാനും നന്നായി വളരാനും അവസരം ലഭിക്കും. ഇതുമൂലം എത്ര വലിയ കാറ്റടിച്ചാലും ചെടികൾ വീഴില്ല. പരമ്പരാഗത കൃഷിയിൽ ഒരേക്കറിന് 50 കിലോ വളമിടുമ്പോൾ ഇവിടെ 25 കിലോ മതി. മറ്റുള്ളിടത്ത് ഒരേക്കർ കൊയ്യാൻ രണ്ടരമണിക്കൂർ എടുക്കുമ്പോൾ ഇവിടെ ഒന്നര മണിക്കൂർകൊണ്ട് കൊയ്‌തു തീരും.


ഒരേക്കർ വിതയ്ക്കാൻ 20 മിനിറ്റ്


രണ്ടര മണിക്കൂർകൊണ്ട് ഒരേക്കർ വിതച്ചിരുന്ന സ്ഥലത്ത് 20 മിനിറ്റുകൊണ്ട് ഡ്രോൺ ഉപയോഗിച്ച് വിതയ്ക്കാൻ സാധിക്കും. 40 കിലോയാണ് ഒരേക്കർ വിതയ്ക്കാൻ വേണ്ടത്, ഡ്രോണിന് 10 കിലോ വിത്ത് വഹിക്കാനുള്ള ശേഷിയാണുള്ളത്. സാധാരണ ഡ്രോണിൽ സീഡ് ബ്രോഡ്‌കാസ്‌റ്റർ യൂണിറ്റ് ഘടിപ്പിച്ചാണ് വിതയ്ക്കുക. കൃത്യമായ അകലത്തിൽ വിതയ്ക്കാം എന്നതാണ് ഇതിന്റെ സവിശേഷത.


SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan
marmma

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra
marmma