
ചീമേനി: തുറന്ന ജയിലിൽ പാടത്ത് വിളവെടുപ്പിൻ്റെ തിരക്കിലാണ് തടവുകാർ. ഇത്തവണ 40 ഏക്കറിലേറെ പച്ചക്കറിയും വാഴയും കൃഷി ഇറക്കിയിരുന്നു. ആവശ്യം കഴിഞ്ഞ് ബാക്കിയുള്ള പച്ചക്കറി ജയിൽ ഔട്ട് ലെറ്റ് വഴി പുറമേക്ക് വിൽക്കുന്നു. ചില ദിവസങ്ങളിൽ അറുപതിനായിരത്തിലധികം രൂപയുടെ വരുമാനം ലഭിക്കുന്നുണ്ട്.
ശീതകാല പച്ചക്കറികളായ കോളിഫ്ലവർ, കാബേജ് എന്നിവയാണ് ആദ്യം വിളവെടുത്തത്. ഗ്രോബാഗിൽ 1300-ലേറെ തൈകളാണ് വെച്ചുപിടിപ്പിച്ചത്. ഇടയ്ക്ക് മഴ പെയ്‌തതുമൂലം കാലാവസ്ഥവ്യതിയാനം ഉണ്ടായെങ്കിലും പ്രതീക്ഷിച്ച വിളവ് തന്നെ ലഭിച്ചു.
ഒരു ടൺ വീതം പടവലവും കുമ്പളവും ലഭിച്ചു. രണ്ടര ക്വിന്റലിലേറെ പാവയ്ക്കയും കിട്ടി. തണ്ണിമത്തൻ, വഴുതിന, പയർ, തക്കാളി, ചേന, വെണ്ട, ചീര എന്നിവയും വിളവെടുക്കുന്നു. രണ്ട് ടണ്ണിലേറെ വാഴക്കുല ലഭിച്ചിരുന്നു. 600 വാഴകൾ കുലച്ചുനിൽക്കുകയാണ്. മത്തൻ വിളവെടുപ്പിന് പാകമായി വരുന്നു.
എട്ട് ഹാമുകളിലായി നുറോളം പശുക്കളാണുള്ളത്. ഇതിൽ തന്നെ 20 ഓളം എച്ച്.എഫ്. ഇനത്തിൽ പെട്ടവയുമാണ്. രണ്ട് ഫാമുകളിലായി ആടുകളും പന്നികളുമുണ്ട്. ആറോളം ഷെഡുകളിൽ ഇറച്ചിക്കോഴികളുണ്ട്. ഫാമുകളിൽ നിന്നും യഥേഷ്‌ടം വളം ലഭിക്കുന്നതിനാൽ കൃഷിക്കായി മറ്റ് വളം വാങ്ങേണ്ടിവരുന്നില്ല. ജയിലിൽ അക്വാപോണിക്‌സ് രീതിയിലും കൃഷിയിറക്കുന്നുണ്ട്. അടുത്ത ദിവസം തന്നെ 3000 ത്തോളം ഗിഫ്റ്റ് തിലോപ്പിയ കുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിക്കും.
നാലു മാസത്തിനുള്ളിൽ വിളവെടുപ്പിന് തയ്യാറാകും. ഫിഷറീസ് വകുപ്പുമായി സഹകരിച്ചാണ് മത്സ്യം വളർത്തൽ,
വില്ലൻമാർ കാട്ടുമൃഗങ്ങൾ...
രണ്ടായിരം ചുവട് കപ്പയാണ് ഓരോ വർഷവും നടുന്നത്. ഇതിൽ പാതിയിലധികവും പന്നിയും മുള്ളൻപന്നിയും മുയലും കൊണ്ടുപോകും. പച്ചക്കറികൾക്ക് മയിലാണ് ഭീഷണി. കൂട്ടുമായെത്തുന്നവയിൽ നിന്നും സംരക്ഷിച്ചു നിർത്തുക ശ്രമകരമാണ്. ചേനയും കൊണ്ട് മുള്ളൻപന്നി പോകും.
ഇത്തവണ പരീക്ഷണാടിസ്ഥാനത്തിൽ 150 ചുവട് ചോളം കൃഷിയിറക്കിയിരുന്നു. വിളവെടുപ്പിന് പാകമായ പകുതിയിലധം ചെടികളും കുത്തി മറിച്ചിട്ടിരിക്കുകയാണ്. കൂടുതലും പാറപ്രദേശം ആയതിനാൽ പലയിടത്തായാണ് കൃഷിയിറക്കിയിരിക്കുന്നത്. അതിനാൽ വേലി കെട്ടി സംരക്ഷിക്കുകയും പ്രയാസമാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group