'സ്വർഗത്തിലെ കനി' സെബാസ്റ്റ്യന്റെ വീട്ടിലുണ്ട്

'സ്വർഗത്തിലെ കനി' സെബാസ്റ്റ്യന്റെ വീട്ടിലുണ്ട്
'സ്വർഗത്തിലെ കനി' സെബാസ്റ്റ്യന്റെ വീട്ടിലുണ്ട്
Share  
2025 Mar 04, 09:58 AM
vasthu
mannan
marmmam

പുല്പള്ളി: ആദ്യം പച്ചനിറം, പിന്നെ മഞ്ഞ, ഓറഞ്ച്, ഒടുവിൽ ചുവപ്പ്-നിറം മാറിക്കൊണ്ടിരിക്കുന്ന ഈ 'സ്വർഗത്തിലെ കനി' ആളൊരു വിദേശിയാണ്. കടൽക്കടന്ന് വിയറ്റ്നാമിൽ നിന്നെത്തിയ ഗാഗ് ഫ്രൂട്ട് ഇവിടെ വയനാട്ടിലും വേരുപിടിച്ചുകഴിഞ്ഞു. വൈറ്റമിൻ സി.യുടെ കുലവറയായ ഈ വിദേശി പഴം നമ്മുടെ കാലാവസ്ഥയിലും നൂറുമേനി വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് കർഷകനായ മുള്ളൻകൊല്ലി ഇരിപ്പൂട് സ്വദേശിയായ കല്ലിങ്കൽ സെബാസ്റ്റ്യൻ.


സെബാസ്റ്റ്യന്റെ വീട്ടുമുറ്റത്തൊരുക്കിയ പന്തലിൽ വിവിധ വർണങ്ങളിലുള്ള ഗാഗ് ഫ്രൂട്ട് വിളഞ്ഞുനിൽക്കുന്ന മനോഹരമായ കാഴ്‌ച ഏവരിലും കൗതുകമുണർത്തും. കായിട്ട് പഴം പാകമാകുന്നതുവരെ നാല് നിറങ്ങളിൽ ഗാഗ് ഫ്രൂട്ടിനെ കാണാനാകും. കായകൾക്ക് ആദ്യം പച്ചനിറമായിരിക്കും. വളർച്ച രണ്ടാം ഘട്ടത്തിലെത്തുമ്പോൾ മഞ്ഞയാകും. കുറച്ചുകൂടി പാകമാകുമ്പോഴേക്കും ഓറഞ്ച് നിറത്തിലെത്തും. വിളവെടുപ്പിന് പാകമാകുന്നതോടെ ചുവപ്പ് നിറമാകും.


ഒമേഗാ-ത്രീ, ഒമേഗാ-സിക്‌സ്, ബീറ്റാ കരോട്ടിൻ, വൈറ്റമിൻ-സി തുടങ്ങിയ ഒട്ടേറെ വൈറ്റമിനുകളുടെ കലവറയാണ് ഗാഗ്. ഔഷധഗുണമുള്ളതുകൊണ്ടുതന്നെ ഗാഗ് ഫ്രൂട്ടിനെ സ്വർഗത്തിലെ കനി എന്നും വിളിക്കാറുണ്ട്. കേരളത്തിൽ അപൂർവമായി കാണപ്പെടുന്ന ഗാഗ് ഫ്രൂട്ട് രുചിയിലും വ്യത്യസ്തമാണ്. ഒരേ സമയം പഴമായും പച്ചക്കറിയായും ഇത് ഉപയോഗിക്കാം. ഒരു പഴത്തിന് ഒരു കിലോയ്ക്ക് മുകളിൽ ഭാരമുണ്ട്. കിലോയ്ക്ക് 1000 മുതൽ 1500 രൂപവരെയാണ് വിപണിയിൽ വില. പഴത്തിന് പുറമേ ചെടിയുടെ ഇലയടക്കമുള്ളവ ഭക്ഷണാവശ്യങ്ങൾക്കടക്കം ഉപയോഗിക്കാനാകുമെന്നും സെബാസ്റ്റ്യൻ പറഞ്ഞു, ഒരു ചെടിയിൽ നിന്നും വർഷങ്ങളോളം കായ്‌ഫലം ലഭിക്കും.


ബെംഗളൂരുവിലെ ഒരു മാർക്കറ്റിൽ നിന്നും ഗാഗ് ഫ്രൂട്ട് കണ്ട് കൗതുകം തോന്നിയാണ്.സെബാസ്റ്റ്യൻ വിയറ്റ്നാമിലുള്ള സുഹൃത്തുവഴി ഇതിന്റെ വിത്തുകൾ എത്തിച്ചത്. ഒൻപത് മാസം മുമ്പാണ് സെബാസ്റ്റ്യന്റെ വീടിനോട് ചേർന്ന് മുറ്റത്ത് ഗാഗ് ചെടി പരീക്ഷണാടിസ്ഥാനത്തിൽ നട്ടുവളർത്തിയത്. വിത്തുമുളയ്ക്കാൻ ഒരു മാസത്തിലേറെ സമയമെടുത്തു.


ചാണകമല്ലാതെ കാര്യമായ മറ്റു വളമൊന്നും വേണ്ടെന്നാണ് സെബാസ്റ്റ്യൻ പറയുന്നത്. ആവശ്യത്തിന് സൂര്യപ്രകാശവും, രണ്ട് നേരം നനയും വേണം. വള്ളിപ്പടർപ്പുപോലെ പടർന്നുപോകുന്നവയാണ് ഗാഗ് ചെടി. നിറയെ പൂക്കൾ വിരിയും. ഇവയിൽ ആൺ പൂക്കളെ ശേഖരിച്ച്, പെൺപൂവിൽ ചേർത്ത് കൃത്രിമ പരാഗണം നടത്തണം. മികച്ച വിളവ് ലഭിച്ചതോടെ വാണിജ്യാടിസ്ഥാനത്തിൽ കൃഷി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സെബാസ്റ്റ്യൻ. നാട്ടിൽ അപൂർവമായി വിളഞ്ഞ ഗാഗ് (ഫ്രൂട്ട് വാങ്ങുന്നതിനായി ഒട്ടേറെയാളുകൾ എത്തുന്നുണ്ട്.


SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan
marmma

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra
marmma